അടുത്ത അടി കിട്ടി ജിജിന്. ഇത്തവണ തലയുടെ പിന്നിൽ ആണ് അടി വീണത്. അതോടെ അവന്റെ കരച്ചിൽ ഉറക്കെ ആയി. സഹിക്കാൻ പറ്റാതെ ജിജിൻ കിടന്ന് അലമുറ ഇട്ടു കരഞ്ഞു. അവന് സങ്കടം സഹിക്കാൻ പറ്റുന്നില്ല.
ജിജിൻ : ” ഞാൻ അമ്മയെ കൊന്നെന്ന് പറയാൻ നാണമുണ്ടോ തനിക്ക്. കുഞ്ഞായിരുന്ന ഞാൻ എന്ത് പിഴച്ചു. പക്ഷെ അമ്മയെ പോലെ സ്നേഹിച്ച വേറൊരു അമ്മ ഉണ്ടായിരുന്നല്ലോ. ഇപ്പൊ കത്തുകൾ മാത്രം അയക്കുന്ന അമ്മ ”
സാജൻ : ” ആ തള്ളയെ പറ്റി മിണ്ടരുത്. ”
ജിജിൻ : ” മിണ്ടും. താൻ ഒറ്റ ഒരുത്തൻ ആണ് അമ്മ ഇവിടുന്ന് പോകാൻ കാരണം. ഒരു ദുഷ്ടനാ താൻ. സ്വന്തം കാര്യം മാത്രം നോക്കുന്ന ദുഷ്ടൻ ”
” എന്ത് പറഞ്ഞെടാ കഴുവേറി. നിന്നെ ഞാനിന്ന് കോല്ലും ” സാജൻ ജിജിനെ അടിക്കാൻ വേണ്ടി കയ്യ് പൊക്കി.
എന്നാൽ ഞാൻ സാജന്റെ കയ്യിൽ കയറി പിടിച്ചു.
ഞാൻ : ” മതി തല്ലിയത്. സ്നേഹിക്കാൻ പറ്റാത്തവർക്ക് തല്ലാനും അവകാശമില്ല ”
സാജൻ കോപത്തിൽ വിറയ്ക്കുകയാണ്. ഒരു പെണ്ണ് അവന്റെ കയ്യിൽ കയറി പിടിച്ചിരിക്കുന്നു. അവൻ അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൻ എന്നെ തള്ളി സോഫയിലേക്ക് ഇട്ടു.
സാജൻ : ” ഇന്നത്തോടെ നിർത്തിക്കോണം ഒരാളും എന്നെ നന്നാക്കാനോ എന്റെ കാര്യത്തിൽ ഇടപെടണോ വരണ്ട. ഇനി ആവർത്തിച്ചാൽ രണ്ട് അടിയിൽ ഒന്നും നിർത്തില്ല ഞാൻ ”
അത് പറഞ്ഞിട്ട് സാജൻ മുറിയിലേക്ക് പോയി.
ഞാൻ നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇപ്പോളും ഏങ്ങൽ നിർത്താതെ ഇരിക്കുന്ന ജിജിൻ. ഒരു നിമിഷം അവൻ എന്റെ മകൻ ആണ് എന്ന രീതിയിൽ അവനോടു വാത്സല്യം തോന്നിപ്പോയി. ഞാൻ ഓടിച്ചെന്ന് അവന്റെ അടുത്ത് ഇരുന്നു. അവൻ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി ഒറ്റക്കരച്ചിൽ.
ജിജിന്റെ അടി കൊണ്ട കവിളിൽ ഞാൻ തഴുകി. ” ആ ” ജിജിൻ വേദന കൊണ്ട് ഞെരങ്ങി. നല്ല ചുവന്ന നിറത്തിൽ അവന്റെ വെളുത്ത കവിളിൽ നാല് വിരല്പാടുകൾ.
ഞാൻ : ” നൊന്തോടാ ”
ജിജിൻ : ” ഹ്മ്മ് ”
ഞാൻ : ” സാരമില്ല ” ഞാൻ അവനെ ആശ്വസിപ്പിച്ചു പക്ഷെ എന്റെ ഉള്ളിൽ ദേഷ്യം പതഞ്ഞു പൊന്തി.
ജിജിൻ : ” ദേ ചേച്ചിടെ കവിളിലും പാട് ഉണ്ടല്ലോ ”
എന്ത് ആ തെണ്ടി എന്നെ അടിച്ചപ്പോ എന്റെ കവിളിലും പാട് വീണു എന്ന്. എനിക്ക് സഹിച്ചില്ല. അമ്മയോ ചേട്ടനോ പോലും എന്റെ മുഖത്ത് തല്ലിയിട്ടില്ല. അപ്പോളാണ് ഈ തെണ്ടി എന്നെ തല്ലിയത്. അതും അവന്റെ മുറി വൃത്തി ആക്കിയതിന്. എന്നിട്ട് എന്താ ഞാൻ ഒന്നും തിരിച്ചു ചെയ്യഞ്ഞത്.