ശേ ഞാൻ ഒന്നും ചെയ്തില്ല. സാധാരണ പെണ്ണുങ്ങളെ പോലെ തല്ല് കൊണ്ടാൽ മാറി ഇരുന്ന് മോങ്ങുന്നവൾ അല്ല നമിത. തിരിച്ച് അടിച്ചാണ് ശീലം. എനിക്ക് ദേഷ്യം അതിയായി വന്നു. ഞാൻ ചാടി എണീറ്റു. എന്റെ മുറിയിൽ പോയി. ഞാൻ കണ്ണാടിയിൽ എന്റെ മുഖം നോക്കി. ആ തെണ്ടിയുടെ വിരല്പാടുകൾ. സാജാ ഇന്ന് നിന്റെ അവസാനം ആണെടാ പട്ടി ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എന്റെ ചുരിദാർ പാന്റും ടോപ്പും ഊരി. എന്നിട്ട് ഒരു സാധാ സ്ലീവ്‌ലെസ് ടോപ്പും ഒരു ഷോർട്സും കയറ്റി ഇട്ടു. എന്നിട്ട് എന്റെ മുഖം ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി. എന്റെ മുഖത്ത് വിരല്പാടുകൾ കാണുന്നതും എനിക്ക് കലിപ്പ് കൂടി.
ഞാൻ കോണിപ്പടി ഇറങ്ങി താഴെ വന്നു. പതിവില്ലാതെ ഷോർട്സ് ഇട്ട് ഞാൻ വരുന്നത് കണ്ട് ജിജിൻ എന്നെ പകച്ചു നോക്കി.
ഞാൻ : ” നിന്റെ ചേട്ടനെ മര്യാദ പഠിപ്പിക്കുന്നത് കാണണോ ”
ജിജിൻ : ” അയ്യോ ചേച്ചി ഇനി ഒന്നും വേണ്ട അങ്ങേര് നമ്മളെ തല്ലും. ”
ഞാൻ : ” നിനക്ക് കാണാണം എങ്കിൽ വന്നു കണ്ടോ ”
ഞാൻ നേരെ സാജന്റെ മുറിയിലേക്ക് നടന്നു. ഈ നമിത ആരാണെന്ന് അറിയില്ല അവന്. പണ്ട് നവീൻ ചേട്ടന്റെ കൂടെ കരാട്ടെ പഠിക്കുമ്പോൾ ഒരുപാട് ആണുങ്ങളെ കണ്ടിട്ടുണ്ട് ഞാൻ. ആ എന്റെ മുന്നിൽ അവന്റെ ആണത്തം കാണിക്കാൻ വരുന്നു. ഞാൻ അവന്റെ മുറിയിലേക്ക് കയറി ചെന്നു. ജിജിൻ പുറകെ വന്നെങ്കിലും അവൻ വാതിലിന്റെ അടുത്ത് നിന്നു അകത്തേക്ക് വന്നില്ല.
സാജൻ : ” എന്താടി കിട്ടിയത് ഒന്നും പോരെ ”
ഞാൻ : ” കിട്ടിയത് തിരിച്ചു തരാൻ വന്നതാ. അതുപോലെ നിന്നെ ഒന്ന് മര്യാദ പടിപ്പിക്കാനും. ”
സാജൻ : ” ഹഹഹ അതായിരിക്കും ഡ്രസ്സ് ഒക്കെ മാറി വന്നത്. എടി പെണ്ണെ നീ പണ്ട് മണ്ണപ്പം ചുട്ട് കളിച്ച കാലത്ത് ആൺപിള്ളേരുടെ കൂടെ മണ്ണിൽ കിടന്ന് ഉരുണ്ടിട്ടുണ്ട് എന്ന ധൈര്യത്തിൽ എന്റെ അടുത്ത് ചൊറിയാൻ വരല്ലേ ”
ഞാൻ : ” എല്ലാ പ്രായത്തിലും ആൺപിള്ളേരെ കണ്ടിട്ടുണ്ട്. ”
സാജൻ : ” ഹഹഹ നിന്റെ ആ മൊണ്ണ ചേട്ടൻ ആയിരിക്കും നീ കണ്ട ആൺകുട്ടി ”
ഞാൻ : ” ടാ ചെക്കാ എന്റെ കവിളിൽ തല്ലിയ കാര്യം എന്റെ ചേട്ടൻ എങ്ങാനും അറിഞ്ഞാൽ ചേട്ടൻ നിന്റെ എല്ല് ഊരി എടുക്കും ”
സാജൻ : ” ആണോ അയ്യോ ഞാൻ പ്യേടിച്ചു പോയി കേട്ടോ. എന്നാ വിളിച്ചു വരുത്തേടി ആ മൈരനെ ”
ഞാൻ : ” പക്ഷെ നിന്നെ തല്ലാൻ എനിക്ക് ചേട്ടന്റെ സഹായം ഒന്നും വേണ്ട ഞാൻ തന്നെ ധാരാളം ”
സാജൻ : ” ഹഹഹ ചിരിപ്പിക്കല്ലേ വെറുതെ ”
ഞാൻ ഓടി ചെന്നു സാജനെ തള്ളി മറിച്ചു കട്ടിലിൽ ഇട്ടു. ഞൊടിയിടയിൽ അവന്റെ നെഞ്ചിൽ കയറി ഇരുന്നു. അവന്റെ കഴുത്തിനു പുറകിൽ ഒരു കയ്യ് കൊണ്ട് പിടിച്ച് മറ്റേ കയ്യ് മുഷ്ടി ചുരുട്ടി അവന്റെ മുഖത്ത് ഇടിക്കാൻ ആയിരുന്നു പ്ലാൻ എന്നാൽ ഇടി കൊള്ളുന്നതിനു മുന്നേ അവൻ എന്നെ മറിച്ചിട്ടു.