ഞാൻ അടിയിലും അവൻ മുകളിലും ആയി. വിചാരിച്ചതിനേക്കാൾ ശക്തി ഉണ്ട് ഇവന്. എന്നെ അടിയിലാക്കിയ അവൻ എന്റെ കഴുത്തിനു കുത്തി പിടിച്ചു. വളരെ ശക്തി ഉണ്ട് ആ പിടുത്തതിന്. എനിക്ക് ശ്വാസം മുട്ടി.
ഒരു ചങ്ങല കഴുത്തിൽ കുരുക്കിയ പോലെ അവന്റെ കയ്യ് എന്റെ കഴുത്തിൽ മുറുകി. ഞാൻ രണ്ടു കയ്യ് കൊണ്ട് വലിച്ചിട്ടും അവന്റെ കയ്യ് അഴിഞ്ഞില്ല. എന്റെ കണ്ണൊക്കെ തുറിച്ചു വന്നു. മുഖം ചുവന്ന നിറം ആയി. ശ്വാസം മുട്ടിയ ഞാൻ കാൽ പൊക്കി അവന്റെ പിൻകഴുത്തിൽ ഒരു അടി കൊടുത്തു. അതോടെ അവന്റെ പിടി അയഞ്ഞു. പിന്നെ കിടന്നു കൊണ്ട് തന്നെ ഞാൻ അവന്റെ ഇടുപ്പിൽ മുട്ടുകാൽ കേറ്റി. അത് അവന് ഇരിപ്പതായി. അവന്റെ പിടി വിട്ട് അവൻ കട്ടിലിൽ നിന്നും താഴെ വീണു.
” ഖോ ഖോ ഖോ ” ശ്വാസം എടുക്കാൻ ഞാൻ ഒരു നിമിഷം പാട് പെട്ടു. സാജൻ അന്നേരം ഇടുപ്പിൽ കൈ പൊത്തി വേദന സഹിക്കാതെ നിലത്തു കിടന്ന് ഉരുണ്ടു. ഞാൻ ചാടി എണീറ്റ് നോക്കുമ്പോൾ സാജൻ നിലത്തു കിടക്കുന്നു ജിജിൻ പേടിയോടെ ഞങ്ങളെ രണ്ടിനെയും നോക്കി വാതിലിന്റെ അവിടെ നിന്നും ഒളിഞ്ഞു നോക്കുന്നു. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. മസിൽ പവർ അല്ലെങ്കിൽ ശക്തി സാജന് എന്നേക്കാൾ കൂടുതൽ ആണ്. അതുകൊണ്ട് സാജന്റെ പിടിയിൽ പെടരുത്. അവനോട് എപ്പോളും അകലം പാലിച്ചുകൊണ്ട് നിന്ന് വേണം അടിക്കാൻ.
അപ്പോളേക്കും സാജനും എഴുന്നേറ്റു വന്നു. ഞാൻ അത്ര നിസ്സാര അല്ല എന്ന് അവന് മനസ്സിലായി. അവൻ ബോക്സിങ് ചെയ്യാൻ നിക്കുന്നത് പോലെ രണ്ട് കയ്യും ഉയർത്തി നിന്നു. ഞാൻ എന്തിനും തയ്യാർ ആയിട്ട് കാൽ ഇച്ചിരി അകത്തി വച്ചു നിന്നു.
സാജൻ ആദ്യം മുന്നോട്ടു വന്നു. അവൻ എന്റെ മുഖത്തിന് നേരെ ഇടിക്കുന്നത്തിന് മുൻപ് ഞാൻ അവന്റെ വലത് തോളിൽ ഒരു സൈഡ് കിക്ക് കൊടുത്തു. അതോടെ അവന്റെ ശ്രദ്ധ മാറി ഇടി കൊണ്ടില്ല. വീണ്ടും സാജൻ അല്പം പുറകോട്ടു പോയി ബോക്സിങ് ചെയ്യുന്ന പോലെ തുള്ളി തുള്ളി നിന്നു.
അവൻ അടുത്ത അറ്റാക്കിന് മുന്നോട്ട് ഒരു സ്റ്റെപ് വച്ചു. അവന്റെ ചുരുട്ടിയ മുഷ്ടി എന്റെ നേരെ വരുമെന്ന് അറിയാമായിരുന്ന ഞാൻ ഒരു ചുവട് പിന്നോട്ട് വച്ചു. അവന്റെ വീശിയ കയ്യിൽ തന്നെ കൊടുത്തു ഞാൻ ഇത്തവണ കിക്ക്. ” ആാാ ” സാജൻ ഒന്ന് ഒച്ച വച്ചു.
എന്റെ ചവിട്ട് കൊണ്ട കയ്യ് അവൻ മറ്റേകയ്യ് കൊണ്ട് തിരുമ്മി. സമയം ഒട്ടും പാഴാക്കാതെ ഞാൻ ഉയർന്ന് ചാടി സാജന്റെ നെഞ്ചിൽ കൊടുത്തു അടുത്ത കിക്ക്. സാജൻ പറന്ന് ചെന്നു പുറകിലെ ഭിത്തിയിൽ പോയി ഇടിച്ചു നിലത്തു വീണു.
അപ്രതീക്ഷിതമായി കിട്ടിയ ചവിട്ട് അവന് ശെരിക്കും കൊണ്ടു. ഒരു നിമിഷം വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു അവൻ നെഞ്ച് ഒന്ന് തടവി. ഞാൻ അപ്പോളും അവിടെ തന്നെ നിന്നിട്ട് അവനോടു എഴുന്നേറ്റു വരാൻ ആംഗ്യം കാണിച്ചു. വേദനയാൽ ചുളിഞ്ഞ സാജന്റെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അവൻ കലി പൂണ്ടു എന്റെ നേരെ പാഞ്ഞ് അടുത്തു.