യോദ്ധാവ്
Yodhavu | Author : Romantic Idiot
ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ് Lift Under Maintenance എന്ന ബോർഡ് മീര കണ്ടത്.
നാശം ഇത് പിന്നെയും കേടായോ ?അസോസിയേഷൻ ഭാരവാഹികൾക്ക് പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്.
ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ?
അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ മീര കാണുന്നത്.
ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ.
മീരയുടെ ഓർമ്മകൾ പുറകോട്ട് പോയി.
അന്നാണ് അവനെ ഞാൻ ആദ്യം ആയി കാണുന്നത്.
ഇന്നും ജോലിക്ക് ലേറ്റ് ആയി. ഇനി ആ ഡോക്ടറുടെ വായിൽ ഇരിക്കുന്നത് മുഴുവനും കേൾക്കണം.
മീര ഓരോന്ന് ആലോചിച്ചു ധൃതിയിൽ സ്റ്റെപ് ഇറങ്ങി.
പെട്ടെന്ന് ആണ് കൈയിൽ ഒരു വലിയ ബോക്സും പിടിച്ച് ഒരു യുവാവ് വരുന്നത്.
വേഗത്തിൽ ഓടി കൊണ്ടിരിക്കുന്ന ശരീരത്തെ മനസ്സിന് പിടിച്ചു നിർത്താൻ ആയില്ല.
ഞങ്ങൾ രണ്ടു പേരും കൂട്ടി ഇടിച്ചു. അയാളുടെ ബോക്സിഉള്ള ബുക്ക് താഴെ വീണു.
“സോറി ഞാൻ ധൃതിയിൽ വന്നപ്പോ കണ്ടില്ല”
താഴെ വീണ ബുക്ക് എടുത്ത് അയാൾക്ക് നേരെ നീട്ടി .
അയാളുടെ മുഖം വ്യക്തമായി അപ്പോൾ ആണ് കാണുന്നത്.
എന്റെ ശ്രദ്ധ പതിഞ്ഞത് അയാളുടെ കരിനീല കണ്ണിലാണ്. അതിന് ഒരു വല്ലാത്ത കാന്തികത ഉണ്ട്.
“അത് ഒന്നും കുഴപ്പമില്ല” അയാൾ മാന്യമായി പറഞ്ഞു.
“ഹായ് ഞാൻ മീര” അയാൾക്ക് നേരെ ഞാൻ കൈ നീട്ടി.
“I am ഡേവിഡ് , ഡേവിഡ് കുരിയൻ ”
“ഡേവിഡിനെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലാലോ ?”
” ഞാൻ 403 ലെ പുതിയ താമസക്കാരനാ ”
“ഞാൻ 402 ലാ താമസിക്കുന്നത് ”
“അപ്പോൾ നമ്മൾ അയൽക്കാരാണ് ”
” അതെ. ഡേവിഡ് എന്ത് ചെയ്യുന്നു ”