പിനീട് ,ആ വെള്ളകുപ്പായക്കാരന്റെ മുന്നിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടു ,അനന്തൻ രാഘവൻ എന്ന ഈ ഞാൻ .ഭ്രാന്തൻ എന്ന് വിളിപ്പേരുള്ള ഈ ഞാൻ ,പുതിയ ഒരു പേര് സ്വീകരിച്ചു .സേവ്യർ അലക്സാണ്ടർ .വിശന്നപ്പോൾ അന്നം നൽകിയ ആ വെള്ളകുപ്പായക്കാരന്റെ പേര് ചേർത്ത് ഞാൻ അറിയപ്പെട്ടു .അച്ഛനും അമ്മയും ചേച്ചി ഉം നല്ല കുടുംബവും ഉണ്ടായിരുന്ന ഞാൻ ,നാലാം വയസ്സ് മുതൽ സത്യം പറഞ്ഞു ശീലിച്ചതിന്റെ ഉം ,സ്നേഹിച്ചതിന്റെ ഉം ,ഫലമായി പതിനേഴാം വയസ്സിൽ അനാഥനായ മനുഷ്യൻ അല്ല ഭ്രാന്തൻ .ആയി മാറി
പിനീട് അങ്ങോട്ടുള്ള ജീവിതത്തിലെ ഓരോ ചുവടു വെയ്‌പും സത്യവും സ്നേഹവും ത്യജിച്ചു ശ്രദ്ധാപൂർവം നീങ്ങിയ എനിക്ക് ലോകം നൽകി മറ്റൊരു വിളിപ്പേര്
മിടുക്കൻ …
അങ്ങനെ ഭ്രാന്തൻ ആയ ,അനാഥൻ ആയ ഈ മിടുക്കൻ ,നാല്പതാം വയസ്സിൽ അതെ ഫാദർ അലക്സാണ്ടർ ന്റെ ചെവിയിൽ നടത്തിയ കുമ്പസാര രഹസ്യം ,ഈ ലോകത്തോട് വിളിച്ചു പറയുന്നു
“ഭ്രാന്തന്റെ കുമ്പസാര രഹസ്യം “
തമിഴ്‌നാട്ടിലെ ,സേലം ജില്ലയിലെ ,അയോധ്യപട്ടണം എന്ന ഒരു സ്ഥലത്തെ അന്നുപുർ എന്ന ഒരു ഗ്രാമം ,ട്രയിനിലെ എസി കോച്ച് യാത്രയിൽ ഇരുന്നു ഡോക്യൂമെന്റസ് എല്ലാം ഭദ്രമാക്കി ,ഒന്നുകൂടി നോക്കി എന്റെ ,മറ്റു സാധനങ്ങളും എല്ലാം മറ്റൊരു ബാഗിൽ ആണ് .എല്ലാം ഒന്നുകൂടി വെരിഫിയ ചെയ്തു ,സൈഡ് ലോവർ ഉള്ള എന്റെ ബർത്ത് ഇരുന്നു ചുറ്റുപാടും നോക്കി .എല്ലാവരും ചിരിച്ചും കളിച്ചും അച്ഛൻ ‘അമ്മ മക്കൾ ,കാമുകി കാമുകന്മാർ ,എല്ലാം കണ്ടു സ്വയം ഒന്നുമല്ല എന്ന തോന്നലിൽ ,ബർത്ത് ചാരി ഇരുന്നു ,ഒരു കാപ്പി കുടിച്ചു .
ഞാൻ സേവ്യർ അലക്സാണ്ടർ ,ഡോക്ടർ ആണ് ,ആയുർവ്വേദം ,ബി എ എം എസ പാസ് ആയതിനു ,ശേഷം അഗാദ തന്ത്ര ത്തിൽ എം ഡി ,പിന്നെ പുറത്തു സ്കോളർഷിപ് ഓട് കൂടി മാസ്റ്റേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് .ഇതിന്റെ ഇടയിൽ ഡിപ്ലോമ ഇൻ ഹെർബൽ മെഡിസിൻ പ്രച്ടിസ് നടത്തി ,അതിന്റെ ഹരം കയറി പഴയ കാല ഔഷധക്കൂട്ടുകളിൽ നിന്നും ആയുർവേദ ടാബ്ലറ്റ് ഉണ്ടാക്കി അങ്ങനെ ഒരെണ്ണം പാമ്പ് വിഷത്തിനു എതിരെ ഞാൻ നിർമിച്ചു ,എല്ലാം കൂടി എന്റെ ഏഴു വർഷത്തെ കാത്തിരിപ്പിൽ ,അപ്രകാരം കേറി അങ്ങ് ഫേമസ് ആയി ,അങ്ങനെ ആണ് ,ഈ അന്നപൂർ എന്ന ഗ്രാമത്തിലേക്ക് അമേരിക്കൻ ന്യൂയോർക് ഉള്ള ഒരു ടീം ന്റെ മുള്ട്ടിസ്പെഷ്യലിറ്റി ആയുവേദിക് ഹോസ്പിറ്റൽ ,ലേക്ക് ജോലി ലഭിച്ചത് ,അവരുടെ രണ്ടു ഹോസ്പിറ്റൽ ലേക്ക് ആണ് എനിക്ക് നിയമനം ,ഒരെണ്ണം ഇവിടെ മറ്റേത് ,നാൽപതു കിലോമീറ്റര് മാറി വേറെ ഒരു സ്ഥലത്തു .