മുത്തശ്ശാ ,ഇദ്ദേഹത്തിന്റെ പുസ്തകം ആണ്..ലോകം അറിയുന്ന ആയുർവേദ ഡോക്ടർ ,ഡോക്ടർ സേവ്യർ അലക്സാണ്ടർ .ഞങ്ങളുടെ കോളേജ് കഴിഞ്ഞ ഒരു വര്ഷം ആയി ഇദ്ദേഹത്തിന്റെ പിന്നാലെ ആണ് ഒരു കോൺഫറൻസ് നു വേണ്ടി..
ആഹ് ..ലക്ഷ്മി പാലക്കാട് ആയുർവേദ കോളേജ് ആണ് അല്ലെ..
അതെ സാർ..
അഹ് എസ്..അവർ പല പ്രാവശ്യം വിളിച്ചു ..ഓരോ തിരക്കുകൾ സാധിച്ചില്ല..സാരമില്ല..ഉടനെ താനെ ഞാൻ വരം..
ഇത്രേം എക്കെ ആയപ്പോൾ ലക്ഷ്മിയുടെ ‘അമ്മ ഞങ്ങള്ക് ചായ കൊണ്ട് തന്നു ..
ആ സമയം കൊണ്ട് ഞാൻ കാര്യങ്ങൾ എല്ലാം അവിടെ ഇരുന്നു പർണജൂ .ചൈത്ര ആരാണ് എന്ന് .കൈയിൽ ഉള്ള പഴയ ഫോട്ടോ ഉം ,,ഇത് കണ്ടു എല്ലാവരും അവളെ നോക്കി ,ലക്ഷ്മിയുടെ ‘അമ്മ കരഞ്ഞു …മോളെ ഏന് വിളിച്ചു കെട്ടിപിടിച്ചു ..
അന്ന് ഉച്ചയ്ക്ക ഞങ്ങള്ക് അവിടെ നിന്നും ആയിരുന്നു ഫുഡ്..
ലക്ഷ്മിയുടെ ‘അമ്മ ,ഇവരുടെ വീടിന്റെ സ്വന്തം ആധാരം ഇവളെ ഏല്പിച്ചു പിന്നെ ഇവളുടെ അമ്മാവൻ അവൾക് വേണ്ടി എഴുതിയ ഒരു കത്തും .കുറച്ച പഴയ പത്ര കെട്ടുകളും ,എന്നെകിലും മോള് തിരക്കി വന്നാൽ ഏല്പിക്കാൻ വേണ്ടി പർണജൂ നൽകിയത് ആണ് .
ഞങ്ങൾ എല്ലാം സംസാരിച്ചു അവിടെ നിന്നും ഇറങ്ങി.ലക്ഷ്മിക്ക് ഞാൻ എന്റെ പേർസണൽ ഫോൺ നമ്പർ കൊടുത്തു .കോളേജിൽ കൊടുക്കരുത് .ഇത് മോളുടെ ആവശ്യങ്ങൾക് വേണ്ടി ഇനി കോണ്ടച്റ്റ് ചെയ്യാൻ മാത്രം ഏന് പറഞ്ഞ്,
അപ്പോഴാണ് അവളുടെ ‘അമ്മ വേറെ കുറച്ച പത്രക്കെട്ടുകൾ കൂടി കൊണ്ട് വന്നത് .ഇതും കുട്യോൾടെ അച്ഛൻ എന്നെ ഏല്പിച്ചത് ആണ് ,മോനെ..
ഞാൻ അത് ഓരോന്നും നോക്കി ,അതിൽ നിന്നും രണ്ടു ഫയൽ കിട്ടി ,ഒരു ഫയൽ തുറന്നപ്പോൾ അതിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു..അത് കണ്ടു ഞാൻ ഞെട്ടി …എന്റെ കണ്ണുകൾ നിറഞ്ഞു ..
ഞാൻ ചോദിച്ചു ..ഈ ഫോട്ടോ ..
ആ ഫോട്ടോ വാങ്ങി മുത്തശ്ശൻ പറഞ്ഞു ..ആഹ് ….എന്റെ മകന്റെ ആണ് ,ഇവളുടെ മൂത്ത ജേഷ്ഠൻ ,അവന്റെ കുടുംബം.അവനും ഭാര്യയും മോളും മരിച്ചു .ആ മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയില്ല ജീവിച്ചിരുന്നു എങ്കിൽ എന്റെ ലക്ഷ്മി മോളുടെ താളിയോഗം ഉള്ളവൻ ,ഇവളുടെ മുറച്ചെറുക്കൻ .ഹ്മ്മ്…
അത് കൂടി കേട്ട് ഞാൻ തളർന്നു പോയി ..
ഇത് കണ്ടു എല്ലാരും അന്ധാളിച്ചു എന്നെ നോക്കി .
ഞാൻ പറഞ്ഞു …ആ മകൻ ജീവിച്ചിരുപ്പുണ്ട് .
അവരെല്ലാം എന്നെ നോക്കി ,രാഘവ പിഷാരടി എന്ന മുത്തശ്ശന്റെ ഈ മകന്റെ ,മകളെ ,ക്രൂരമായ ബലാത്സംഗം നടത്തി കോല ചെയ്തത് ചോദിയ്ക്കാൻ ചെന്ന അച്ഛനെ വെട്ടി നുറുക്കിയത് കണ്ടു കുഴഞ്ഞു വീണ അമ്മയെയും ഒരേ ചിതയിൽ കത്തുന്നത് കണ്ടു അലറി കൊണ്ട് ഓടിയ ഒരു പതിനേഴു കാരനെ നാട്ടുകാർ എല്ലാം കൂടി ഭ്രാന്തൻ ആക്കി ,കല്ലെറിഞ്ഞു .ആ ഓട്ടം ചെന്ന് അവസാനിച്ചത് ,ഒരു പള്ളിമേടയിൽ ,അവിടെ ചെന്ന് ജ്ഞാനസ്നാനം നടത്തി .അനന്തൻ രാഘവ പിഷാരടി എന്ന ആ പയ്യൻ പേര് മാറ്റി ,സേവ്യർ അലക്സാണ്ടർ ആയി .ഡോക്ടർ സേവ്യർ അലക്സാണ്ടർ .