അവൾ നേരെ തന്റെ ഭർത്താവിന്റെ മുറിയിലേക്ക് പോയി… അവളുടെ മുഖത്ത് അപ്പോഴും കരഞ്ഞു തളർന്ന ഭാവം ഉണ്ടായിരുന്നു കണ്ണിൽ ചെറുതായി ചുവപ്പും…. അവിടെ അൻഷുൽ കിടക്കയിൽ നിന്നും എഴുന്നേറ്റു വീൽ ചെയറിൽ ഇരിക്കാൻ പോകുക ആയിരുന്നു…. അത് കണ്ട സ്വാതി ചോദിച്ചു…
സ്വാതി: എന്തെ, വാഷ്‌റൂം പോകാൻ ആണോ…?”
അൻഷുൽ അവളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു…
അൻഷുൾ: ഹേ, അല്ല ഞാൻ മരുന്ന് കുടിക്കാൻ മറന്നു… പെട്ടെന്ന് ആണ് ഓര്മ വന്നത്… അതാ എഴുന്നേറ്റു കഴിക്കാൻ പോയത്….
അന്ഷുലിന്റെ വാക്കുകൾ കേട്ട് ദേഷ്യം വന്ന സ്വാതി അയാളോട് ചൂടായിട്ടു ചോദിച്ചു…
സ്വാതി: ആകെ ഈ ഒരു കാര്യം മാത്രം അല്ലെ ഓർമിച്ചു ചെയ്യേണ്ടു…? ഇനി അതും പിന്നാലെ നടന്നു എടുത്തു തരണോ? അല്ല മരുന്ന് ദിവസവും ശെരിക്കും കഴിക്കുന്നുണ്ടോ…? അസുഖം മാറണം എന്ന ചിന്ത ഉണ്ടോ..?”
പെട്ടെന്നുള്ള സ്വാതിയുടെ ഭാവമാറ്റം അന്ഷുലിനെ ഞെട്ടിച്ചു….അവൻ നോക്കുമ്പോൾ അവളുടെ കണ്ണുകൾ അടക്കം ചുവന്നിരിക്കുന്നു… ഇങ്ങനെ കണ്ണുകൾ ചുവപ്പിച്ചു ദേഷ്യം പിടിക്കാൻ മാത്രം തൻ ചെയ്ത തെറ്റ് മനസ്സിൽ ആവാതെ അൻഷുൽ പറഞ്ഞു….
അൻഷുൾ : ഞാൻ മറക്കാറില്ല… ഇന്ന് ആദ്യമായി ആണ് മറന്നത്… മരുന്ന് ജയർജേട്ടന്റെ മുറിയിൽ ആണ് ഉള്ളത് ഇങ്ങോട്ടേക്കു എടുക്കാൻ മറന്നു… നീ ഇങ്ങനെ ദേഷ്യം പിടിക്കാൻ മാത്രം…….”
അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ സ്വാതി തുടങ്ങി…
സ്വാതി: ശെരി ശെരി, അവിടെ തന്നേ കിടന്നോളു, ഞാനെടുത്തു തരാം മരുന്ന്. മരുന്ന് എടുക്കാൻ വേണ്ടി ഇറങ്ങേണ്ട…”
ഇതും പറഞ്ഞു അവൾ ജയരാജിന്റെ മുറിയിൽ പോയി മരുന്നിന്റെ കവർ എടുത്തു മേശയുടെ മുകളിൽ വെച്ച് എന്നിട്ടു അവനു കുടിക്കാൻ ഉള്ള ഗുളികകൾ എടുത്തു ഒരു ഗ്ലാസ്സിലേക്കു വെള്ളം ഒഴിച്ച് അന്ഷുലിന്റെ അടുത്ത് പോയി ഇരുന്നു… വെള്ളം അവന്റെ ഒരു കൈയിൽ കൊടുത്തു മറ്റേ കൈയിൽ കൊടുത്തു.. അവൻ കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ് വാങ്ങി മേശയുടെ മുകളിൽ വെച്ച് അന്ഷുലിനോട് പറഞ്ഞു…
സ്വാതി: ഇപ്പൊ കുറച്ചു വിശ്രമിക്കു, രണ്ടു മൂന്നു ദിവസം ആയില്ലേ പകൽ മുഴുവൻ ഹാളിൽ തന്നെ ഇരിക്കുന്നു…
അവളുടെ ദേഷ്യം പോയത് കണ്ടു സ്വാതിയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു…
അൻഷുൽ: ഓഹ് , എനിക്ക് ക്ഷീണം ഒന്നും ഇല്ല സ്വാതി, ഇത്രയും നാൾ ഇങ്ങനെ കിടക്കയിൽ കിടന്നു വീർപ്പു മുട്ടുക ആയിരുന്നു….