ജയരാജേട്ടൻ കാരണം രണ്ടു ദിവസമല്ല ആയുള്ളൂ വീൽ ചെയർ കിട്ടിയിട്ട്, അത് കൊണ്ട് കുറച്ചു നേരവും ഹാളിൽ പോയി ഇരിക്കാനൊക്കെ പറ്റി… അല്ലെങ്കിൽ തന്നെ എത്ര നേരം ആണ് ഇങ്ങനെ അനങ്ങാൻ പോലും പറ്റാതെ മുകളിലേക്ക് മാത്രം നോക്കി കിടക്കുക….?” (ഒന്ന് നിറുത്തിയിട്ട് അവൻ വീണ്ടും തുടർന്ന്….) “അല്ല ജയരാജേട്ടൻ എവിടെ പോയതാ, ഞാൻ വാതിൽ ഗേറ്റ് അടക്കുന്ന ശബ്ദം കേട്ട്….?”
സ്വാതി: അതെ അയാളെ കൊണ്ട് ഇവിടെ പലതും നടക്കുന്നു…”
എന്നിട്ടു അവനെ നോക്കി ഒരു പ്രത്യേക ഭാവത്തിൽ ചിരിച്ചു പിന്നെ തുടർന്ന്..
സ്വാതി: എന്തോ കാര്യത്തിന് വേണ്ടി പുറത്തേക്കു പോയത് ആണ്.. വൈകുനേരം ആകുമ്പോഴേക്കും തിരിച്ചു വരും എന്ന് പറഞ്ഞു….
അൻഷുൽ: അല്ല എവിടേക്കു ആണ് പോയത് എന്ന് പറഞ്ഞിരുന്നോ..?
അന്ഷുലിന്റെ ചോദ്യം കേട്ടതും അവളുടെ മുഖം പെട്ടെന്ന് മാറി വീണ്ടും ദേഷ്യം നിറഞ്ഞു…
സ്വാതി: ഞാൻ എന്താ അയാളുടെ ഭാര്യ ആണോ, എവിടെ ആണ് എന്തിനു ആണ് പോകുന്നത് എന്നൊക്കെ എന്നെ ബോധിപ്പിക്കാൻ…”
പെട്ടെന്ന് അവളുടെ ഭാവം മാറിയത് കണ്ടു അൻഷുൽ ഒന്ന് പിന്നോട്ടേക് വലിഞ്ഞു… അവൾ വീണ്ടും തന്നോട് അങ്ങനെ പെരുമാറുന്നത് അവനു വിശ്വസിക്കാൻ .പറ്റിയില്ല… ഒരിക്കൽ പോലും തന്നോട് എതിര് സംസാരിക്കാത്ത സ്വാതി ഇതാ തുടർച്ചയായി തന്നോട് ദേഷ്യപ്പെടുന്നു… താൻ ഇത്തരം മണ്ടൻ ചോദ്യം ചോദിച്ചാൽ അവൾ പിന്നെ എങ്ങനെ പെരുമാറും… അവൻ സ്വയം കാരണം കണ്ടെത്തി… അല്ലെങ്കിൽ തന്നെ അവളെങ്ങനെ അറിയാൻ ആണ് അയാൾ എവിടാ പോകുന്നെ എന്ന്… അല്ലെങ്കിലും പലരും സ്വന്തം ഭാര്യയോട് പോലും പറയാറില്ല അപ്പോഴാണ് “ഒരു ബന്ധവും ഇല്ലാത്ത” അവളോട് പറയുന്നത്… അൻഷുൽ സ്വയം തിരുത്തി കൊണ്ട് അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു….
അൻഷുൽ: അല്ല, ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല, ഞാൻ പിന്നെ…..
അവനെ പറയുന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവള് ഇടയിൽ കയറി…
സ്വാതി: ശെരി അത് വിട്….”
അവൾക്കു അപ്പോഴും അവനോടു നീരസം ഉണ്ടായതിനാൽ ആദ്യം ആയി തന്റെ ഭർത്താവിനോട്ട് ദേഷ്യം കാണിച്ചതിൽ സോറി പറയാൻ തോന്നിയില്ല… അവൾ വീണ്ടും പറഞ്ഞു
സ്വാതി: നിങ്ങൾ ഇപ്പൊ വിശ്രമിക്കു….”
അതും പറഞ്ഞു അവൾ ആ മുറിയിൽ നിന്നും ഇറങ്ങി ജയരാജിന്റെ മുറിയിലേക്ക് പോയി…