ആ ചിരി ആരുമപ്പോൾ ശ്രദ്ധിച്ചില്ല… ആ ചിരിയിൽ തങ്ങൾ പിടിക്കപ്പെടാത്തതിന്റെ സന്തോഷവും തന്റെ കാമുകൻ തന്റെ ഭർത്താവിന്റെ മേൽ കാണിക്കുന്ന അധികാരത്തിൽ അവനിൽ ഉടലെടുത്ത അപകർഷതാബോധവും സൃഷ്ടിക്കാൻ പോകുന്ന “സുരക്ഷിതത്വം” എന്തെന്ന സംതൃപ്തിയും ഉണ്ടായിരുന്നു…
പറയാൻ വന്ന ചിതറിപ്പോയ വാക്കുകളെ കൂട്ടിച്ചേർത്തു കൊണ്ട് അൻഷുൽ മെല്ലെ പറഞ്ഞു.. “അത്… പിന്നെ… മെക്കാനിക്.. വിളിച്ചിട്ടും.. നിങ്ങളെ…. അ.. നിങ്ങൾ.. രണ്ടു.. പേരും… പുറത്തേക്ക്.. വരാത്തത്.. കണ്ടപ്പോൾ… ഞാൻ… വിളിക്കാൻ വേണ്ടി…..” തന്റെ ജാരന്റെ മുന്നിൽ ഇത്രയും ചെറിയൊരു കാര്യം പറയാൻ വേണ്ടി പതറുന്ന തന്റെ ഭർത്താവിനോട് പുച്ഛം തോന്നിയ സ്വാതിയുടെ മുഖത്തു വീണ്ടും ഒരു ചിരി വിരിഞ്ഞു…
അൻഷുലിന്റെ വാക്കുകൾ കേട്ടിട്ടും തന്റെ നോട്ടത്തിന്റെ രൂക്ഷത ഒട്ടും കുറയ്ക്കാതെ ജയരാജ്.. “ഹ്മ്മ്… ഞാനും സ്വാതിയും കൂടി കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.. അതാണ് വരാൻ കുറച്ചു ലേറ്റ് ആയതു…” അതും പറഞ്ഞു ജയരാജ് മെക്കാനിക്ക് ഉള്ള മുറിയിലേക്ക് നടന്നു…
അൻഷുലിന് തന്റെ പ്രവർത്തിയിൽ വീണ്ടും ലജ്ജ തോന്നി.. താൻ ശെരിക്കും ലിവിങ്ങ് റൂമിൽ തന്നെ ഇരുന്നു അവരെ വിളിച്ചാൽ മതിയായിരുന്നു.. താൻ അവരെ ഒളിഞ്ഞു നോക്കുകയാണ് എന്ന് അവർക്കിപ്പോൾ തോന്നിയിട്ടുണ്ടാകും.. അല്ലെങ്കിലും ഇന്നലെ സ്വാതി പറഞ്ഞതാണ് അവര് മുറിയിൽ ഇരുന്നു വീട്ടു ആവശ്യങ്ങളെ കുറിച്ചൊക്കെ ആണ് സംസാരിക്കുന്നതെന്നു.. താൻ കേട്ട് വെറുതെ അതിനെകുറിച്ചൊക്കെ ചിന്തിച്ച് തല പുണ്ണാക്കണ്ടല്ലോ എന്ന് കരുതിയാണ് അവര് മുറി അടച്ചിട്ട് സംസാരിക്കാറുള്ളതെന്നും..
എന്നാൽ ഇതേ സമയം സ്വാതി തന്റെ ഭർത്താവിന്റെ ഭാവങ്ങളെ നിരീക്ഷിക്കുകയായിരുന്നു.. അദ്ദേഹം സത്യത്തിൽ തങ്ങളെ വിളിക്കാൻ വേണ്ടിത്തന്നെ വാതിലിനരികിൽ വന്നതാണെന്ന് ആ മുഖ ഭാവത്തിൽ നിന്നവൾക്ക് മനസ്സിലായിരുന്നു.. താൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ നുണകളെല്ലാം തന്റെ ഭർത്താവു വെള്ളം തൊടാതെ വിശ്വസിക്കുന്നു എന്ന് അവൾക്കു ഒന്നു കൂടി ഉറപ്പായി.. എന്നാൽ അതേ സമയം താനൊരു നൊടിയിട വ്യത്യാസത്തിലാണ് ഇപ്പോൾ രക്ഷപ്പെട്ടതെന്നതും അവൾക്കു ബോധ്യം വന്നു.. കരുത്തനായ തന്റെ ജാരന്റെ മുന്നിൽ ശെരിക്കും ഒന്ന് നേരെ നിന്നു സംസാരിക്കാനോ അയാളുടെ രൂക്ഷമായ നോട്ടം നേരിടാൻ പോലും കരുത്തില്ല അദ്ദേഹത്തിനു.. എങ്കിലും ഇത്തരം അനാവശ്യമായ സീനുകൾ ഇല്ലാതെയിരിക്കാൻ ഇനിയുള്ള അവസരങ്ങളിൽ സൂക്ഷ്മത പുലർത്തണം എന്നും ഇല്ലെങ്കിൽ ഇതിനേക്കാളൊക്കെ വലിയ കള്ളങ്ങൾ ആ പാവത്തോടു പറയേണ്ടി വരുമെന്നും അവൾക്ക് തോന്നി.. അന്നേരം അൻഷുലവളെ നോക്കിയപ്പോൾ അവളുടെ മറുപടിയായുള്ള നോട്ടം നിങ്ങൾ വെറുതെ ഞങ്ങളെ സംശയിക്കുന്നു അല്ലേ എന്ന രീതിയിൽ ആയിരുന്നല്ലോ എന്നത് അവൾക്ക് വീണ്ടും അല്പം വിഷമമുണ്ടാക്കി.. അവളുടെയാ നോട്ടം കണ്ടു വീണ്ടും അൻഷുൽ തല