ഉണർന്നു നോക്കുമ്പോൾ എന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ട്. എടുത്തുനോക്കി.
സിനി ആണ്.
ഞാൻ അറ്റൻഡ് ചെയ്തില്ല. മൊബൈൽ അവിടെത്തന്നെ വെച്ചിട്ട് മോളെയും എടുത്തു കൊണ്ട് കിച്ചണിലേക്ക് പോയി.
കുറെ നേരം കഴിഞ്ഞപ്പോൾ മൊബൈൽ പിന്നെയും റിങ് ചെയ്തു.
വന്ന് നോക്കുമ്പോൾ സിനി തന്നെയാണ്. ഞാൻ എടുത്തില്ല.
അവളുടെ കോൾ റിങ് ചെയ്തു തീർന്ന ശേഷം ഞാൻ ഇക്കയെ ഒന്നു വിളിച്ചുനോക്കി.
എടുക്കുന്നില്ല.
വരുന്നത് വരട്ടെ എന്ന് വെച്ച് ഞാൻ എന്റെ കൃത്യങ്ങളിൽ മുഴുകി.
രാത്രി ഏറെ വൈകിയിട്ടും ഇക്ക എത്തിയില്ല. ഞാൻ കുറെ തവണ വിളിച്ചു നോക്കി. പക്ഷേ എടുക്കുന്നില്ല.
മോളെ ഉറക്കിയ ശേഷം ഞാനും ലൈറ്റണച്ച് കിടന്നു. ഇക്ക വാട്സാപ്പിൽ ഓൺലൈൻ ഉണ്ടോ എന്നറിയാനായി ഞാൻ വാട്സാപ്പിൽ കയറി.
നോക്കുമ്പോൾ സിനിയുടെ മെസ്സേജ് കിടപ്പുണ്ട്. ഞാൻ ഓപ്പൺ ചെയ്തു നോക്കിയില്ല.
ഇക്കയുടെ ചാറ്റ് നോക്കിയപ്പോൾ ലാസ്റ്റ് സീൻ അഞ്ചു മിനിറ്റ് മുൻപ്.
ഞാൻ ‘ഇക്കാ’ എന്ന് മെസ്സേജ് അയച്ചു നോക്കി.
റിസീവ്ഡ് ആയതല്ലാതെ റെസ്പോണ്ട് ഒന്നും ഇല്ല.
അപ്പോൾ എനിക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു.
നോക്കിയപ്പോൾ ഒരു പുതിയ നമ്പറിൽ നിന്നാണ്.
ഒരു ‘ഹായ് ‘
ഞാൻ റെസ്പോണ്ട് ചെയ്തില്ല.
പ്രൊഫൈൽ പിക്ചർ ഓപ്പൺ ആക്കി നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.
അനിൽ.
മരുഭൂമിയിൽ എവിടെയോ കാറിൽ ചാരി നിൽക്കുന്ന ഫുൾ സൈസ് ഫോട്ടോ. പെട്ടന്ന് കണ്ടാൽ മനസിലാവില്ല.
ഇയാൾ എന്തിനാ എനിക്ക് മെസ്സേജ് അയക്കുന്നത്.
എന്റെ നമ്പർ സിനി കൊടുത്തു കാണും.
അയാൾ പിന്നെയും എന്തോ ടൈപ് ചെയ്യുകയാണ്.
പക്ഷെ അയാളുടെ ആറ്റിട്യൂട് വെച്ച് വാട്സാപ്പിലൂടെ ശൃംഗരിക്കുന്ന ആളല്ലന്ന് തോന്നുന്നു.
പിന്നെ എന്താകും അയാൾ ടൈപ് ചെയ്യുന്നത്?