“ശ്രദ്ധിച്ചില്ല.”
ഞാൻ വല്ല വിധേനയും പറഞ്ഞു.
ഇക്ക പിന്നെ കുറെ നേരത്തേക്ക് ഒന്നും മിണ്ടാതെ മൊബൈലിൽ തന്നെ കുത്തി കൊണ്ടിരുന്നു.
” ഇതാരാ ബ്ലോക്ക് ലിസ്റ്റിൽ ഒരു നമ്പർ? ”
ഇക്ക വീണ്ടും മൊബൈൽ എന്റെ നേരെ തിരിച്ചു കൊണ്ട് ചോദിച്ചു.
എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു. ഞാൻ മിണ്ടാതെ നിന്നു.
“പറ ആരാ? ”
ഇക്കയുടെ ശബ്ദം കനത്തു.
” ആരാണെന്ന് അറിയില്ല. ഇന്നലെ രാത്രി മെസ്സേജ് വന്നപ്പോൾ ബ്ലോക്ക് ചെയ്തതാ’”
” എന്താ മെസ്സേജ് വന്നത്? ”
” അറിയില്ല എന്തൊക്കെയോ ഫോട്ടോസ്.”
“എന്ത് ഫോട്ടോസ്?”
” അറിയില്ല. ഞാൻ ഡൗൺലോഡ് ചെയ്തില്ല.”
ഞാൻ ഇക്കയുടെ മുഖത്തുനിന്നും നോട്ടം മാറ്റി കൊണ്ട് പറഞ്ഞു.
എനിക്ക് പിന്നെയും ഒന്നും മിണ്ടാതെ മൊബൈലിൽ തന്നെ പരതാൻ തുടങ്ങി.
ഞാൻ വെറുതെ അടുത്ത വീട്ടിലെ രണ്ടാമത്തെ നിലയിലേക്ക് നോക്കി.
പെട്ടെന്ന് ആ നിലയിലെ മുറിയിലെ ജനലിന്റെ പുറകിൽ നിന്നും ഒരാൾ സൈഡിലേക്ക് മാറിയത് പോലെ എനിക്ക് തോന്നി. .
തോന്നിയതല്ല, അത് ആ വീട്ടിലെ ഹംസ കാക്കയാണ്. അയാൾക്ക് ഈ അസുഖം പണ്ടേ ഉള്ളതാണ്.
ഞാൻ തുണി വിരിക്കാനോ, ഇക്കായോട് ഫോണിൽ സംസാരിക്കാനോ ടെറസിനു മുകളിൽ കയറിയാൽ ആ നിമിഷം അയാൾ ആ ജനലിന്റെ പുറകിൽ പ്രത്യക്ഷപ്പെടും.
ഇക്ക ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ ഞാൻ ഇടയ്ക്ക് ഇവിടെ വന്ന് നിന്നാണ് സംസാരിക്കാറുള്ളത്.
എപ്പോഴൊക്കെ ഞാൻ ടെറസിനു മുകളിൽ കയറിയിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ അയാളെ ആ ജനലിന് പുറകിൽ കണ്ടിട്ടുണ്ട്.
ആള് ചെറിയൊരു ഞരമ്പാണ് എന്നാണ് പൊതുവേ എല്ലാരും പറയാറ്.
അയാളും ഭാര്യയും മാത്രമേ ആ വീട്ടിലുള്ളൂ.. മക്കളെല്ലാം ഗൾഫിലാണ്.
ഇവിടുത്തെ ഉപ്പയുടെ പ്രായമുണ്ട് അയാൾക്ക്.
ഞാൻ നോക്കി നിൽക്കെ അയാളുടെ തല വീണ്ടും ആ ജനലിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ