നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ പെട്ടെന്നയാൾ തല വലിച്ചു.
“ഇതെന്താ?”
ഇക്കയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി ഇക്കായെ നോക്കി.
ഇക്കാ എന്റെ കാലിലേക്ക് നോക്കി കൊണ്ടാണ് ചോദിക്കുന്നത്.
“എന്തിക്കാ?”
ഞാനും എന്റെ കാലിലേക്ക് നോക്കിക്കൊണ്ട് ഇക്കയോട് ചോദിച്ചു.
“ഇത്.”
ഇക്കാ കാലുകൊണ്ട് എന്റെ കാലിലെ പാദസരത്തിൽ ചവിട്ടിക്കൊണ്ട് വീണ്ടും ചോദിച്ചു.
“കൊലുസ്”
ഈ ചോദ്യം എങ്ങോട്ടൊക്കെ പോകുമെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഞാൻ മറുപടി പറഞ്ഞു.
” ഇതെന്താ പെട്ടെന്ന് എടുത്ത് ഇടാൻ? നീ ഇത് അങ്ങനെ ഇടാറില്ലല്ലോ”
“ചുമ്മാ ഇട്ടതാ”
ഞാൻ പിടിക്കപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി. ഇനിയെന്തു പറഞ്ഞാലെന്താ.
“ചുമ്മാ ഇട്ടന്നോ? ഷെൽഫിൽ ഇരുന്ന അരഞ്ഞാണവും കാണുന്നില്ലല്ലോ. അതും നീ ചുമ്മാ ഇട്ടത് തന്നെയാണോ?
ഞാൻ ഒന്നും മിണ്ടിയില്ല. തറയിലേക്ക് നോക്കി അനങ്ങാതെ നിന്നു.
“പറയെടീ..”
ഇക്കയുടെ സ്വരം കനത്തു.
പെട്ടെന്ന് ഇക്കയുടെ ശബ്ദം ഉയർന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
” ഷെൽഫിൽ വെറുതേ വെച്ചേകണ്ടല്ലോ എന്നോർത്ത് എടുത്തിട്ടതാ”
ഞാൻ സ്വരം താഴ്ത്തി പതുക്കെ പറഞ്ഞു.
” ഉറപ്പാണോ? ”
ഇക്ക ചെറിയൊരു പരിഹാസത്തോടെ ചോദിച്ചു.
“ഹ്മ്മ്”
എന്റെ ആ മൂളലിൽ ഏറ്റുപറച്ചിലിന്റെ ഒരു മണമുണ്ടായിരുന്നു.
“എന്താടി നിന്റെ നാവിറങ്ങിപ്പോയോ”
ഇക്ക വീണ്ടും കുറച്ചുകൂടെ പരുഷമായി.
എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
” എടീ നീ അരഞ്ഞാണം എടുത്തിട്ടത് ആരെ കാണിക്കാനാണെന്ന്?”
ഇക്ക ഒരു ചുവട് എന്റെടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.