പൂച്ചകണ്ണുള്ള ദേവദാസി 9 [Chithra Lekha]

Posted by

പൂച്ചകണ്ണുള്ള ദേവദാസി 9

Poochakkannulla Devadasi Part 9

Author : Chithra Lekha | Previous Part

 

തീക്ഷ്ണമായ കണ്ണുകളോടെ ലക്ഷ്മി രാജിയെ നോക്കി… തന്റെ മകളുടെ ആഗ്രഹം സഫലീകരിക്കുന്നതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞത് അവൾക്കെങ്കിലും തന്റെ അനുഭവം ഉണ്ടാകാതിരിക്കാൻ ആയിരുന്നു….ഇഷ്ടപെട്ട പുരുഷന്റെ ഒപ്പം ജീവിക്കുമ്പോൾ ഒരു അമ്മയാകാൻ ഉള്ള ആഗ്രഹം ഏതൊരു പെണ്ണിനും  ഉണ്ടാകും.. .. അമ്മയെന്ന നിലയിൽ താൻ ഒരു പരാജയം ആയിരുന്നു എന്നു തോന്നിയ നിമിഷത്തിൽ ഞാൻ അങ്ങനെ പറഞ്ഞു.. അതിന് ഞാൻ പശ്ചാത്തപിക്കുന്നു മോളേ… അതു പറഞ്ഞതും ലക്ഷ്‌മി യുടെ കണ്ണുകൾ നിറഞ്ഞു….

രാജി… അമ്മ എന്ന നിലയിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്റെ അമ്മ എന്റെ സന്തോഷം കാണാൻ വേണ്ടി സ്വയം നീറി പുകഞ്ഞ അമ്മയെ മനസിലാക്കാൻ ഞാനാണ് വൈകിയത്…. എനിക്കാണ് പശ്ചാത്താപവും കുറ്റബോധവും ഉള്ളത്… ഇനിയും എന്റെ അമ്മ വിഷമിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല…. എന്റെ അമ്മയും എന്നെ പോലെ സന്തോഷം ആയി ജീവിക്കണം എല്ലാ രീതിയിലും….

രാജിയുടെ വാക്കുകളിലെ സാരാംശം ലക്ഷ്മിക്ക് മനസിലായില്ല.. അവൾ രാജിയെ ഉറ്റു നോക്കി…

രാജി.. അതെ അമ്മേ.. ഞാൻ തീരുമാനിച്ചു ഒരു സ്ത്രീ എന്ന രീതിയിൽ അമ്മ വിവാഹിത ആയി, അമ്മയായി, എന്നാൽ പൂർണമായ സ്ത്രീ ആകാൻ അമ്മക്ക് ഇത്രയും നാൾ ഭാഗ്യം ഉണ്ടായിട്ടില്ല….

ലക്ഷ്മി… നീ എന്താണ് പറയുന്നത്?

ഉഷയുമായുള്ള സംസാരങ്ങൾ പലപ്പോഴും സെക്സിലും, തന്റെ ഉള്ളിലെ വികാരത്തെയും പങ്കു വച്ചിരുന്നു… അതെല്ലാം തന്നെ പരമ രഹസ്യം ആയിരുന്നു… എന്നാൽ ഉഷയുമായുള്ള രാജിയുടെ കൂട്ട് കെട്ടിൽ ഉഷ താൻ പരമ രഹസ്യം എന്നു കരുതിയ പലതും സ്വന്തം മകളുമായി പങ്കു വച്ചോ എന്നു സംശയിച്ചു…

മുതിർന്ന ഒരു പെൺകുട്ടിയുടെ അമ്മയായ താൻ തന്റെ മകളുടെ വായിൽ നിന്നും വരുന്ന വാക്കുകൾ കേട്ട് സ്വയം കൊച്ചാകുന്ന പോലെ തോന്നി…

രാജി…. അമ്മക്ക് ഒരു നല്ല സുഹൃത്ത്  ഉണ്ടായിരുന്നു എങ്കിൽ…..അമ്മയെ മനസിലാക്കുന്ന ഒരാൾ.. അമ്മയ്ക്ക് എല്ലാം പങ്കു വക്കാനും, അമ്മയെ മനസിലാക്കാനും, സ്നേഹിക്കാനും കഴിയുന്ന ഒരാൾ അങ്ങനെ അമ്മ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

രാജിയുടെ വാക്കുകൾ കടന്നു പോകുന്ന വഴികളിലെ തന്റെ മറുപടിയിൽ ഒളിഞ്ഞിരിക്കുന്ന അപകടം എല്ലാം ഒരു നിമിഷം കൊണ്ട് ലക്ഷ്മി മനസിലാക്കി…

ലക്ഷ്മി… നീ പറയുന്നത് എനിക്ക്  ഒരു കാമുകൻ ഉണ്ടായിരുന്നു എങ്കിൽ  എന്നാണോ?

രാജി… ഉള്ളിൽ അല്പം ഭയവും, ചുണ്ടിൽ ചെറിയ പുഞ്ചിരിയും ആയി ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി നിന്നു ഒരു നിമിഷം…

തന്റെ ഉള്ളിലെ ആഗ്രഹങ്ങൾ ഒന്നൊന്നായി തനിക്കു മുന്നിൽ നിരത്തുന്ന മകളുടെ വാക്‌സാമർഥ്യം ലക്ഷ്മിയിൽ അനുഭൂതി ഉണർത്തി…

പുറത്തെ കൂരിരുട്ടിൽ നിശബ്ദമായ രാത്രിയിൽ ആ വീടിന്റെ മുകളിലത്തെ നിലയിലെ ഒറ്റ മുറിയിൽ ഉറങ്ങാതെ ഇരിക്കുന്ന രണ്ടു സ്ത്രീകൾ അവർ സ്വന്തം ജീവിതത്തെ എന്നും സന്തോഷ പൂരിതമാക്കാൻ പരസ്പരം ഉള്ളു തുറന്നു സംസാരിക്കാൻ തുടങ്ങിയിയിരിക്കുന്നു…….

Leave a Reply

Your email address will not be published. Required fields are marked *