വെള്ളരിപ്രാവ്‌ 6 [ആദു]

Posted by

വെള്ളരിപ്രാവ് 6

VellariPravu Part 6 | Author : Aadhu | Previous Part

 

അവളുടെ സൗന്ധര്യത്തിൽ അന്ധാളിച്ചു നിന്ന് പോയ എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത് പാറു വിന്റെ പുറകിൽ നിന്നുള്ള തോണ്ടലാണ്.പെട്ടെന്ന് പരിസരബോധം വന്ന ഞാൻ വീണ്ടും അവളോട്‌ ദേഷ്യപ്പെട്ട് തന്നെ ചോദിച്ചു.ഞാൻ : തനിക്ക് കണ്ണ് കണ്ടൂടെടോ.. റോഡ് മുറിച്ചു കടക്കുമ്പോ വണ്ടികൾ വരുന്നുണ്ടോന്നു ശ്രദ്ധിക്കണ്ടേ.

അവൾ ആകെ പേടിച്ചിട്ടുണ്ട് എന്ന് കണ്ട തന്നെ അറിയാം. അവളുടെ മറുപടി വിക്കി വിക്കി യാണ് വന്നത്..

അവൾ : so….so…. Sorry… ഞാൻ കണ്ടില്ല…

ഞാൻ :കോറി… ഇപ്പോ തന്നെ പടം ആയേനെ…

അപ്പോയെക്കും സംഭവം നേരിൽ കണ്ടിട്ടാണെന്ന് തോന്നുന്നു.. ആ വീടിന്റെ ഉമ്മറത്തു നിന്ന് ഒരു അമ്മച്ചിയും ഒരു ചെറുക്കനും നങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
അമ്മച്ചി മോളെ വല്ലതും പറ്റിയോ… കുഴപ്പൊന്നുല്ലല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്നോടും അത് തന്നെ ആവർത്തിച്ചു…

ആ ചെറുക്കൻ അവളോട്‌ എന്തൊക്കെയോ ചോദിച്ചു. പിന്നെ അവൻ എന്റെ അടുത്തേക്ക് വന്നു എന്നോട് പറഞ്ഞു.

ഞാൻ ഇവളോട് നൂറു വട്ടം പറഞ്ഞിട്ടുണ്ട് പിന്നിലേക്ക് നോക്കി യാത്ര പറഞ്ഞു പോവരുത് എന്ന്.എവിടേലും ഇടിക്കുമ്പോ പഠിക്കും എന്ന് വിചാരിച്ചിരുന്നു. അത് ഏതായാലും ഇങ്ങിനെയൊക്കെ ആയി.

ഞാൻ അത് അവന്റെ പെങ്ങളയിരിക്കും എന്ന് മനസ്സിലാക്കി. എന്നിട്ട് അവനോട്..

ഞാൻ : ഞങ്ങൾക്ക് കുഴപ്പൊന്നൂല്യ… ഇവളുടെ ക്ലാസ്സ്‌ ലേറ്റ് ആവും എന്ന് കരുതി ഞാൻ കുറച്ച് സ്പീഡുംകൂടെ ആയിരുന്നു.ഞാൻ എന്റെ തെറ്റ് സത്യസന്ധമായി പറഞ്ഞു. 😉😉
പിന്നെ തന്റെ പെങ്ങളോട് ഒന്ന് നോക്കിയും കണ്ടും റോഡ് മുറിച്ചു കടക്കാൻ പറ.ഇല്ലേ എപ്പോ വടി ആയെന്നു ചോദിച്ച മതി.

അതിനു അവൻ ഒന്നു ചിരിച്ചു….

പിന്നെ പാറുവിന് ലേറ്റ് ആവും എന്ന് കരുതി അവരോടു യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കി .അപ്പോഴാണ് എന്റെ ഒരു നിമിഷത്തെ അന്ധാളിപ്പ് വെറുതെ ആയിപ്പോയല്ലോ എന്ന് ഞാൻ മനസ്സിലാക്കിയ അവന്റെ കമന്റ്‌ വരുന്നത്.

അവൻ : പിന്നെ ബ്രോ…. അത് എന്റെ പെങ്ങളല്ല…. ഭാര്യ ആണ്…

ഞാൻ : ങേ……😲 ഞാൻ ആകെ സ്റ്റേഷൻ പോയ അവസ്ഥയിലായിരുന്നു അത് കേട്ടപ്പോ… പാറുവും മറിച്ചല്ല. 🙄

Leave a Reply

Your email address will not be published. Required fields are marked *