പുണ്യനിയോഗം 2 [Joshua Carlton]

Posted by

പുണ്യനിയോഗം 2

Punyaniyogam Part 2 | Author : Joshua Carlton | Previous Part

 

ഹോ രണ്ടാമത്തെ ഭാഗം എഴുതി തീർക്കാൻ കുറച്ചു കഷ്ടപ്പെട്ടു, നല്ലവരായ പലരുടെയും കമന്റ്സ് , ലൈക്‌ എന്നിവ പ്രചോദനമായി, കമെന്റ്സ് ഇട്ട, ലൈക്‌ ചെയ്ത ചങ്കു ബ്രോസിന് പിന്നെ വായിക്കുന്ന എല്ലാ വർക്കും ഈ രണ്ടാം ഭാഗം സമർപിക്കുന്നു.രാവിലെ അമ്മയാണ് വിളിച്ചെണീപ്പിച്ചത്, നോക്കുമ്പോൾ 6:30 ആയിട്ടേ ഉള്ളു…!!!, എന്തിനാണമ്മേ ഇത്ര നേരത്തെ എന്നെ വിളിച്ചത് ? , അമ്മ അങ്ങനെയാണ് എല്ലാം നേരത്തെ ചെയ്തു തീർക്കണം, ചെറിയ തല വേദന, ഇന്നലത്തെ ഹാങ്ങ്‌ ഓവർ, കിടന്നു കൊണ്ട് തന്നെ,
ഞാൻ : “ബാബി എവിടെ ?”
അമ്മ : “അവൾ അടുക്കളയിൽ കാണുമെടാ.”
ഇന്നത്തെ കൂടിക്കാഴ്ചയ്ക്കു മുൻപ് ഭാബിയോട് കാര്യങ്ങൾ പറയേണ്ടേ.? വേണോ വേണ്ടയോ എന്ന് ചിന്തിച്ചു
ഞാൻ അടുക്കളയിൽ എത്തി അവിടെ ആരും ഇല്ല, ഭാബിടെ റൂമിൽ വന്നു നോക്കിയപ്പോൾ റൂമിൽ ആരും ഇല്ല, പക്ഷെ ബാത്‌റൂമിൽ ശബ്‍ദം കേൾക്കാം, നോക്കുമ്പോൾ ലിസമ്മേടെ മൂത്ത സന്താനം കിച്ചു, മൂത്രം ഒഴിക്കയാണ്. ഞാൻ മെല്ലെ ശബ്ദം ഉണ്ടാകാതെ അടുത്ത് ചെന്നു ഉറക്കെ ഒച്ചയിട്ടു അവനെ പേടിപ്പിച്ചു, ചെറുക്കൻ ശെരിക്കും പേടിച്ചു വിറച്ചു പോയി, ഞെട്ടി തിരിഞ്ഞു നിലവിളിച്ചു ഓടുന്നതിനിടയിൽ അവൻ സർവ ശക്തിയും എടുതു എന്നെ തള്ളി മാറ്റി, ഞാൻ നില തെറ്റി അവിടെ വീണു, പോകുന്ന പോക്കിന് അവൻ ഒരു പണിയും തന്നു ബാത്റൂമിലെ ഡോർ പുറത്തു നിന്നും കുറ്റിയിട്ടു. ഞാൻ കുറെ കൊട്ടി നോക്കി അപ്പോൾ പുറത്തു നിന്നും കേൾക്കാം “പറ്റി, തെണ്ടി, നാറി….,” നിലവിളിച്ചുകൊണ്ട് തന്നെ അവൻ ഓടി പോയി, ചെറുക്കൻ ശെരിക്കും പേടിച്ചിട്ടുണ്ട്, കൊറേ നേരം അവിടെ കിടന്നു കൊട്ടിയിട്ടും ആരും വന്നില്ല, കിച്ചുവിന്റെ പൊടി പോലും ഇല്ല കാണ്ട്പിടിക്കാൻ , പിന്നെ ഞാൻ അവിടെ തന്നെ പ്രാഥമീക കർമങ്ങൾ അങ്ങ് നിർവഹിച്ചു, പെട്ടെന്ന് ആരോ മുറിയിലേക്ക് സംസാരിച്ചുകൊണ്ടു വരുന്ന ശബ്ദം കേട്ടു, ബാബിയും ചേട്ടായിയും, വെളുപിനെ ഡ്യൂട്ടി കഴിഞ്ഞു വന്നതാ പുള്ളി, ഞാൻ പെട്ടെന്ന് വാതിലിൽ മുട്ടി വിളിക്കാൻ കൈയോങ്ങി പക്ഷെ പിൻവലിച്ചു കാരണം അവർ സംസാരിക്കുന്നതു എന്നെ കുറിച്ചാണ്, എന്നാൽ അതൊന്നു കേൾക്കണമല്ലോ, ഞാൻ കാതോർത്തു.
ചേട്ടായി : “എന്നിട്ടു ആ മണ്ടൻ എന്ത് പറഞ്ഞു? ”
( മണ്ടൻ ഞാനായിരിക്കുമല്ലോ !)
ബാബി : “ഇന്നലെ അടിച്ചു ഫിറ്റ്‌ ആയാണ് ആൾ വന്നത്, നാളെ സംസാരിക്കാം എന്ന് പറഞ്ഞു പോയി കിടന്നു ”
(ആഹാ…… ആരും അറിഞ്ഞില്ലെന്ന് വിചാരിച്ചു ആണ് ഞാൻ ഇരുന്നത് )
ചേട്ടായി : “സംഭവം ഇത് നടന്നാൽ ബമ്പർ ഹിറ്റ്‌ ആ , പക്ഷെ എനിക്ക് മനസിലാവാത്തത് ഇത്രേം കൊമ്പത്തു നിന്നൊരു ആലോചന എങ്ങനെ നമ്മളെ അന്വേഷിച്ചു ഇങ്ങട്ടു വന്നു എന്നുളതാണ്‌, ഇനി പെണ്ണിന് വല്ല വൈകല്യവും ഉണ്ടാവുമോ…?”
ബാബി : “ഒന്ന് പോ ഇച്ചായ അവൾ ഒരു സിനിമ നടിയാ, പത്തര മാറ്റു തനി തങ്കം പോലുരു കൊച്ച്, അവൾക്കു ഒരു വൈകല്യവും ഇല്ല.”

Leave a Reply

Your email address will not be published. Required fields are marked *