പുണ്യനിയോഗം 2 [Joshua Carlton]

Posted by

ഞാൻ കൈകൂപ്പി അവളുടെ മുൻപിൽ നിന്നു തൊഴുതു
ഞാൻ : “നീ ആരാ കാമ ദേവതയോ, സത്യം പറ”
ചെറുതായി ചിരിച്ചെന്നു വരുത്തി അവൾ വീണ്ടും മഴയെ നോക്കി അങ്ങനെ ഇരുന്നു, കടൽ തീരത്തു നന്നായി പഴയ ഒഎയ്തിറങ്ങി കൊണ്ടിരുന്നു, ഇടിമിന്നലും ഉണ്ട്‌, പെട്ടെന്ന് അവൾ ചോദിച്ചു
ഗൗരി : ഇയാൾ എന്നെ കേട്ടുവോ?
ഞാൻ ഞെട്ടി
ഞാൻ : എടി ഞാൻ നിന്നെ അങ്ങനെ….
ഗൗരി : വേണ്ട പറയേണ്ട….. പരസ്പരം ആഴമായി സ്നേഹിക്കുന്ന കാമുകനും കാമുകിയുമാണ് നമ്മൾ, എനിക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം.
വണ്ണാൻ സമുദായത്തിൽ ആണ് ഞാൻ ജനിച്ചത്, എന്റെ വീട്ടിൽ എല്ലാവരും തെയ്യം കെട്ടുന്നവരായിരുന്നു, കാസർഗോഡ് കുറ്റിക്കോൽ എന്നാ ഗ്രാമത്തിൽ ചാണകം മെഴുകിയ തറയുള്ള വീട്. അവിടെ നിന്ന് കണ്ണനെപ്പോലെ സുന്ദരനായ ഇയാളുടെ ഹൃദയത്തിൽ കേറിപ്പറ്റാനായില്ലേ, എനിക്കിയാലൊടു ആരാധനയാണ്.”
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, ഞാൻ ഇവളെ ഇതുവരെ മനസിലാക്കിയിട്ടില്ല അതിനു ശ്രമിച്ചിട്ടുമില്ല.
ഗൗരി : “ഒരു വണ്ണാത്തി പെണ്ണിനെയല്ല എന്റെ കണ്ണൻ കെട്ടേണ്ടത്, കേറികിടക്കാൻ ഒരു കൂര പോലും ഇല്ലാത്ത….., എന്റെ കണ്ണനു വിദ്യാഭ്യാസവും, സ്വത്തും, കുടുംബ പാരമ്പര്യവുമുള്ള, ഒരു മോഡേൺ പെണ്ണിനെ കിട്ടും.”
ഞാൻ : “എടി നീ എന്തൊക്കെയാണീ പറയണേ എനിക്കതൊന്നും ഒരു പ്രശ്നമല്ല… പക്ഷെ ഞാൻ…. ”
അവൾ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല.
ഗൗരി : “എന്റെ കല്യാണം ഉറപ്പിച്ചു, ഞങ്ങൾക്ക് പുറത്തു നിന്നും വിവാഹം പാടില്ല എന്നാണ്, ശാപമാണത്. ഞാൻ സന്തോഷത്തോടെ ആണ് സമ്മതിച്ചത്.” “എനിക്കൊരു ദുഃഖവും ഇല്ല.”
നീ ഈ രാധയുടെ കണ്ണനാണ് ഒരിക്കലും പൂർത്തിയാകാത്ത പ്രണയ കാവ്യം, എനിക്ക് വാക്ക് തരണം ഇനി നമ്മൾ കാണില്ല, കാണാൻ പാടില്ല.” കുറെ മുഖങ്ങൾ ഒന്നും വന്നിട്ടുമില്ല, ഇനി വരാനുമില്ല പക്ഷെ ഈ മുഖം മറക്കില്ല ഞാൻ “.
അന്ന് പോയതാണ് അവൾ, കുറെ കരഞ്ഞു, അത് അവളെ നഷ്ടപ്പെട്ടതിൽ അല്ല, അവളെ മനസിലാക്കാൻ കഴിയാതെ പോയതിൽ. ഒരു പുരുഷൻ എന്നതിൽ വലിയ ഒരു തോൽവി ആയി പോയി അവളുടെ മുൻപിൽ. ഓർമകളുടെ ഭാണ്ഡകെട്ട് അഴിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ കുറ്റബോധം. മറക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ എല്ലാം.റാഹേലമ്മ : “ദാ ലിയ മോൾ എത്തീട്ടുണ്ട് ” കാർപോർച്ചിലേക്കു ചൂണ്ടി അവർ പറയുമ്പോൾ, ആകാംഷയും പ്രതീക്ഷയും വരേണ്ടതാണ്, ആദ്യ കൂടിക്കാഴ്ച ഫസ്റ്റ് ഇമ്പ്രെഷൻ, പക്ഷെ ഗൗരിയുടെ ഓർമ്മകൾ എന്നെ തളർത്തുന്നു. ലിയയുടെ ശബ്ദം കേൾക്കാം വരാന്തയിൽ…
ലിയ : എന്നോടൊന്നു പറയേണ്ടേ അമ്മേ…
റാഹേലമ്മ : സർപ്രൈസ്…… !!!!
ലിയ : “എവിടെ?”
റാഹേലമ്മ : ദാ, പോയി കണ്ടോ. !!!
ആകാംഷയോടെ ഞാൻ ഇരുന്നു, എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി…തുടരും.

Leave a Reply

Your email address will not be published. Required fields are marked *