ഞാൻ : “പിന്നെ…., അച്ചി വീട്ടിൽ, അച്ചികോന്തനായി ജീവിക്കാൻ എന്നെ കിട്ടില്ല.”
ബാബി : “ഇവൻ പറഞ്ഞതിലും കാര്യമുണ്ട്, നമ്മുടെ ഡോക്ടർ ചെക്കനെ പണം കൊടുത്തു വാങ്ങി പെണ്ണ് വീട്ടിൽ കൊണ്ടുപോയി തളക്കുക എന്നാ പരിപാടി നടക്കില്ല, പക്ഷെ ആ ഒരു കാര്യം മാറ്റിവച്ചാൽ ഇത് ഒരു മഹാ ഭാഗ്യം തന്നെ ആണ്.”
ലിസമ്മ : “പിന്നല്ല, ഈ കല്യാണം എങ്ങാനും നടന്നാൽ നമ്മുടെ സോഷ്യൽ സ്റ്റാറ്റസ് എന്താവൂന്നാ”…!!!??”
ലെനേച്ചി : “ശെരിയാ, പിന്നെ നമ്മൾ സെലിബ്രിറ്റി ‘ഫില്മി ഫാമിലി’ അല്ലെ…!!! എനിക്കൊരു ചെറിയ ആഗ്രഹം ഉണ്ട്, നമ്മുടെ സെറ മോളെ ലിയയെ പോലെ ഒരു സിനിമ നടിയാക്കണം, ലിയ ഇവളുടെ അമ്മായി ആയാൽ പിന്നെ അതൊക്കെ സിമ്പിൾ അല്ലെ”…..!!!”
മുലകുടി മാറാത്ത സെറ കുട്ടിയെ പൊക്കിയെടുത്ത് അവൾ ഇത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മണ്ണ് കപ്പി.
ഞാൻ : “അതേടി ചേച്ചി, പുര കത്തുമ്പോൾ തന്നെ വാഴ വെക്കണം, നീയാണ് യഥാർത്ഥ പെങ്ങൾ. ഹോ എപ്പോഴേ മടുത്തു നമ്മളില്ലേ ഈ കല്യാണ കോമാളിത്തത്തിനു, തൊടങ്ങിലോ ബന്ധുക്കളുടെ അമ്പു പെരുനാൾ സീൻ.”
അപ്പോഴാണ് അമ്മ അങ്ങൊട്ടു കയറി വന്നത്, എന്നെ തലോടിക്കൊണ്ട്
അമ്മ : “എനിക്കൊന്നേ അറിയേണ്ടു.., സത്യം പറയണം, മോനു ആ പെങ്കൊച്ചിനെ ഇഷ്ടാണോ” ?”
ഞാൻ : “അങ്ങനെ ചോദിച്ചാൽ”…… !!!!
ലിസമ്മ : “അയ്യേ…, ദേ ഡോക്ടർക്ക് നാണം വരുന്നു, അവന്റെ മുഖം നോക്കിയേ, അവനു ഇഷ്ടനമ്മെ.”
അമ്മ : “അത്രേം മതി, ഇനി തമ്പുരാൻ ഇവന് അവളെയാണ് വിധിച്ചിട്ടുള്ളത് എങ്കിൽ അത് നടന്നോളും”.
ഇത്രേം പറഞ്ഞിട്ട് അമ്മ അങ്ങ് പോയി.
ഭാഭി : “പ്രധാന പ്രശ്നം ഇതൊന്നുമല്ല, നമ്മുടെ കണ്ടിഷൻസ് അവരെ നമ്മൾ അറിയിക്കണം, ശെരിയാ നമ്മളുടെ വീട് ഒരു താര റാണിക്ക് കെട്ടി കേറി വരാൻ പറ്റിയ വീടല്ല സമ്മതിച്ചു, പക്ഷെ അതിനു ചെക്കനെ പെണ്ണിന്റെ വീട്ടിലേക്കു അയക്കാൻ പറ്റില്ല, പകരം അവർ ഒരു വീട് വിവാഹ സമ്മാനമായി ചെക്കന്റേയും പെണ്ണിന്റെയും പേരിൽ വാങ്ങി നൽകണം, അവിടെ വേണമെങ്കിൽ ലിയെടെ മാതാപിതാക്കൾക്കും താമസിക്കാമല്ലോ, ഇവന് അഭിമാനക്കുറവും ഉണ്ടാവില്ല.”
(ഭാഭി എപ്പോഴും എന്റെ നന്മയാണ് ആഗ്രഹിക്കുന്നത് )
ലെനേച്ചി : “ശെരിയാ, എന്നാലേ നാത്തൂന്മാരെന്ന നിലയിൽ ഞങ്ങൾക്ക് അവിടെ വന്നു നീക്കാനുള്ള സ്വാതത്ര്യം ഉണ്ടാവു”.
ഞാൻ : “ഹലോ, ലിയയെ ഇഷ്ടമാണ് എന്നത് ശെരി, അതിനർത്ഥം ഒരു കല്യാണത്തിന് ഞാൻ ഒരുക്കമാണെന്ന് അല്ല. എനിക്ക് ഇനിയും ആലോചിക്കണം, ഞാൻ പറയാം”.
ലെനേച്ചി : “മോനെ ആലോചനയൊക്കെ ഞങ്ങൾ നോക്കിക്കോളാം, അവളെ ഇഷ്ടാണെന്നു നീ സമ്മതിച്ചല്ലോ അത് മതി…, സിനിമ നടി ലിയെടെ നാത്തൂൻ……ഹോ അന്തസ്സ്….!! അതിനു ഈ ചേച്ചിമാർ എന്നും നിന്നോട് കടപ്പെട്ടിരിക്കുമേട മുത്തേ.”
ഇവരോട് സത്യം പറഞ്ഞിട്ട് കാര്യമില്ല….സ്വപ്നലോകത്താണ്, സത്യം അറിഞ്ഞാൽ അപകടവും ആണ് ഒരിക്കലും സമ്മതിക്കില്ല എന്ന് മാത്രമല്ല ഭൂകമ്പം ഉണ്ടാക്കും എന്നോട് അത്രക്കും സ്നേഹമാണ് മൂന്നിനും, ഇത്തരത്തിൽ ഒരു റിസ്ക് എടുക്കാൻ ഒരിക്കലും തന്നെ അനുവദിക്കില്ല. നോക്കുമ്പോൾ 10 മണി കഴിഞ്ഞു കൊച്ചിക്കു പോകേണ്ടതാണ് ഉച്ചയോടെ എത്തണം , ഒരു നുണയും പറഞ്ഞു റെഡിയായി കാറെടുത്തു യാത്ര തുടങ്ങി.