പുണ്യനിയോഗം 2 [Joshua Carlton]

Posted by

ഹോ, എന്തൊരു ബ്ലോക്കാ ഹൈവേ, ഒരു മാറ്റവും ഇല്ല, പ്രവാസികൾ സ്ഥിരം പറയുന്ന ഡയലോഗ് ഓർത്തു, അവരെ കുറ്റം പറയാൻ പറ്റില്ല. കാറിലെ യാത്രയ്ക്കിടയിൽ ലിയ അഭിനയിച്ച പ്രണയഗാനങ്ങളാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. മലയാളത്തിൽ ഇപ്പൊ ഉള്ളവരിൽ ഏറ്റവും സുന്ദരിയായ നടി അവളാണോ ? ഡിബേറ്റ് ചെയ്യേണ്ട വിഷയമാണ് ? അവളുടെ ക്യൂട്ട് ബേബി ഫേസ്, പാലിന്റെ നിറം, ഉയരമുള്ള ഷേപ്പ് ആയ ശരീരപ്രകൃതി, ഇത്രയും ക്യൂട്ട് ആയ ഒരു നടി മലയാളത്തിൽ ഇത് വരെ ഉണ്ടായിട്ടുണ്ടോ, പല നടിമാരും ഇവളെക്കാൾ സെക്സിയാണ് പക്ഷെ ക്യൂട്ട്നെസ്സ്സിൽ അവൾ തന്നെ no:1. എന്നാലും ഇത്രയും ക്യൂട്ട് ലൂക്സ് ഉള്ള ലിയ ട്രാൻസ് ആണെന്ന് ഓർക്കുമ്പോൾ തന്നെ എന്തോ പോലെ കുളിരു കോരുന്ന തണുപ്പ്. ഇപ്പോഴാ എന്നിക്കു ഓർമ വന്നത്, ലിയയുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് സാദാരണ സ്ത്രീ ശബ്ദം അല്ല, അല്പം ഗാംഭീര്യം, bass കൂടുതൽ ആണ്, ഇപ്പോഴാണ് അതിനു പിന്നില്ലേ നിഗൂഢ രഹസ്യം എനിക്ക് പിടി കിട്ടിയത്. ഈ നിഗൂഢത തന്നെ അല്ലെ എന്നെ ലിയയോട് അടുപ്പിക്കുന്നതും, എനിക്കവളോട് പ്രേമമാണോ ? അറിയില്ല, എന്നാൽ സോഫിയിൽ നിന്ന് അവളുടെ നിഗൂഢത അറിഞ്ഞത് മുതൽ അവളിലേക്ക്‌ എന്നെ കാന്തം പോലെ എന്തോ വലിച്ചടുപ്പിക്കുന്നുണ്ട്. ദൈവമേ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാ എന്റെ തീരുമാനം ദുർബലമാവുകയാണോ ?.

പലതും ആലോചിച്ചു എറണാകുളത്തു എത്തിയപ്പോൾ ഏകദേശം 1 മണി കഴിഞ്ഞു, നേരെ പെരുമ്പാവൂർ അപ്സര ഹോട്ടലിൽ കയറി, മട്ടൻ ബിരിയാണി ഓർഡർ ചെയ്തു, എറണാകുളത്തു മെഡിക്കൽ കോളിജിൽ പഠിക്കുമ്പോൾ അപ്സര ഹോട്ടലിൽ സ്ഥിരം വരുമായിരുന്നു, ആഴ്ചയിൽ മിനിമം ഒരു തവണ എങ്കിലും, അപ്സരലെ മട്ടൻ ബിരിയാണി ഞങളുടെ ഗാങ്ങിന്റെ ഒരു വികാരമായിരുന്നു, കോഴിക്കോടൻ അലുവ പോലെ ഇത്രേം സോഫ്റ്റ്‌ ആയ മട്ടൺ, പെർഫെക്ട്ലി കുക്ക്ട്, കഴിക്കുമ്പോൾ വായിൽ അലിഞ്ഞു പോകും. കഴിച്ചു കഴിഞ്ഞു പുറത്തിറങ്ങിയതും ലിയെടെ അമ്മയെ വിളിച്ചു, ലൊക്കേഷൻ അയച്ചു തരാൻ ആവശ്യപ്പെട്ടു. നോക്കിയപ്പോൾ ഇവിടെ നിന്നും ഒരു 20 മിനിറ്റ് ദൂരമേ ഉള്ളു, വച്ചു പിടിപ്പിച്ചു.

ആലുവയിൽ പോഷ് ഏരിയയിൽ 5ഏക്കറോളം വരുന്ന ഭൂമിയിൽ ഒരു മോസ്റ്റ്‌ മോഡേൺ ലക്ഷ്വറി വില്ല. ഓട്ടോമാറ്റിക് ആയ ഗേറ്റ് എന്റെ വാഹനത്തിനു കയറാനായി മലർക്കെ തുറന്നു. കാർ പോർച്ചിൽ പാർക്ക്‌ ചെയ്തു വീടിനുള്ളിലേക്ക് നടക്കുമ്പോൾ, ലിയയുടെ അപ്പയും അമ്മയും അതായതു റാഹേലമ്മയും, ജോർജ് പോൾ സാറും എന്നെ പുറത്തേക്കിറങ്ങി വന്നു സ്വീകരിച്ചു. റെസ്റ്റാറ്റാന്റിൽ കയറി ഊണ് കഴിച്ചതിനു റാഹേലമ്മ വാത്സല്യം പൂർവ്വം എന്നെ ശാസിച്ചു.
റാഹേലമ്മ : “ലിയ ഇവിടില്ല, ലിയമോൾടെ ഏറ്റവും അടുത്ത കൂട്ടുകാരീടെ കുഞ്ഞിന്റെ മാമ്മോദിസയാ, സിസ്റ്റർ സോഫിയും കൂടെ പോയിട്ടുണ്ട് കുറച്ചു കഴിഞ്ഞു എത്തും…”
ജോർജ് പോൾ : “നമ്മുടെ ഇന്നത്തെ കൂടിക്കാഴ്ചയെ കുറിച്ച് ലിയ മോളോട് ഞങൾ ഒന്നും പറഞ്ഞിട്ടില്ല.”
ഞാൻ : “ഞാനും വീട്ടിലാരോടും പറഞ്ഞിട്ടില്ല, ഇന്ന് ഇവിടെ വരുന്ന കാര്യം”.
ജോർജ് പോൾ : “നന്നായി രഹസ്യമായിരിക്കട്ടെ. ഞങ്ങളും പാലാക്കാരാ മോനെ, പാലാ അരുണാപുരത്തു st.തോമസ് കോളേജിന്റെ അടുത്താണ് ഞങളുടെ തറവാട്, അപ്പന് ഷിപ്യാർഡിൽ ജോലി കിട്ടിയപ്പോൾ എറണാകുളത്തേയ്ക്കു കുടിയേറിയവരാ ഞങ്ങൾ. ”

Leave a Reply

Your email address will not be published. Required fields are marked *