പുണ്യനിയോഗം 2 [Joshua Carlton]

Posted by

ഞാൻ : “ആഹാ, അത് കൊള്ളാമല്ലോ, അപ്പൊ ബേസിക്കലി ഒരേ നാട്ടുകാരാണ്.”
റാഹേലമ്മ : “ഞാൻ അല്ലാട്ടോ, ഞാൻ ഒറ്റപ്പാലംക്കാരിയാ”. (ചിരിച്ചുകൊണ്ടവർ പറഞ്ഞു )
ജോർജ് പോൾ : “സണ്ണി കാർലോസ് മാപ്പിളെട മകനാണ് ചെക്കൻ എന്നറിഞ്ഞപ്പോഴേ എനിക്ക് സന്തോഷമായി, ഞങൾ കുറെ നാളായി അന്ന്വേഷിച്ചു നടക്കണ ലിയ മോൾടെ വരൻ മോൻ തന്നെ ആകണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്തൊക്കെ ആയാലും ആ പുണ്യാത്മാവിന്റെ മകനല്ലെ.”
(കുറച്ചു ദിവസങ്ങൾ ആയി അപ്പന്റെ മകനായി ജനിച്ചതിൽ കൊറേയെറെ കോംപ്ലിമെൻറ്സ് ലഭിക്കുന്നു, താങ്ക് യു അപ്പാ. )
റാഹേൽ അമ്മ : “മോൻ ഡോക്ടർ കൂടി ആണെന്നറിഞ്ഞപ്പോൾ, സന്തോഷം ഇരട്ടി ആയി, ലിയെടെ കോംപ്ലിക്കേഷൻസ് എല്ലാം അറിയാനും മനസിലാക്കാനും കഴിയുമല്ലോ.”
(അല്ല, നാട്ടുകാര് എന്താ വിചാരിച്ചിരിക്കണേ ഒരു എംബിബിസ് അലോപ്പതി ഡോക്ടർ എന്നാൽ മനുഷ്യ ശരീരത്തെ കുറിച്ച് എല്ലാം അരച്ച് കലക്കി കുടിച്ച ഒരു സർവവിജ്ഞാന കോശം ആണെന്നോ, സത്യത്തിൽ കൈപുണ്യമുള്ള ഒരു നല്ല നാട്ടു വൈദ്യന്റെ ഏഴയലത്തു വരില്ല ഒരു ജൂനിയർ എംബിബിസ് ഡോക്ടർ. പിന്നെ അയാൾ ഒരു നല്ല phisician ആവുന്നത്, നല്ല പ്രാക്റ്റീസ് ലഭിക്കുമ്പോഴാണ്, കഠിനാധ്വാനവും വേണം. mbbs ൽ ബേസിക് ആയി , ട്രാൻസ് gender ജനറ്റിക്‌സ് & ക്യാരക്ടറിസ്റ്റിക്സ് എന്നിവയെല്ലാം തൊട്ടു പോകുമെങ്കിലും ആഴത്തിൽ പടിക്കണമെങ്കിൽ അതിൽ സ്‌പെഷലൈസ് ചെയ്യണം. ലിയെടെ കാര്യം വളരെ rare ആണ്. സാദാരണ ഒരു ട്രാൻസ് “ബോട്ടം” സർജറി (ലിംഗ മാറ്റ ശസ്ത്രക്രിയ ) കഴിഞ്ഞാൽ ബോഡി മുഴുവൻ ചേഞ്ച്‌ ആവാം . എന്നാൽ ഇവിടെ അങ്ങനെ ഒരു സർജറി അവളുടെ ജീവന് തന്നെ ആപത്താണ് എന്നാ പറയണേ, ഇങ്ങനെ ഒരു കേസ് സ്റ്റഡി ഞാൻ കേട്ടിട്ടില്ല, അധികമാരും കേട്ടിട്ടും ഉണ്ടാകില്ല, കോടികളിൽ ഒരാൾക്ക് വരുന്നതല്ലേ, എന്തായാലും എല്ലാം ഡീറ്റൈൽ ആയി അറിയണം, പഠിക്കണം, ഞാൻ മനസ്സിൽ ഉറപ്പിച്ചു. )
ജോർജ് പോൾ : ” നമ്മുക്ക് ഒന്ന് നടന്നാലോ, ഞങളുടെ ബാക്ക് യാർഡിലൂടെ പെരിയാറിന്റെ കൈവഴി ഒഴുകുന്നുണ്ട് ”
ഞാൻ : “ഓ ഷുവർ.”
{ബാക്ക് യാർഡിലേക്ക് നടക്കുന്ന വരാന്തയിൽ നിറയെ ലിയയുടെ ഫോട്ടോസ്, എല്ലാം സിനിമ ഷൂട്ടിങ്ങിനു ഇടയിൽ എടുത്ത ക്യാൻഡിഡ് പിക്സ്, ദിജു മേനോൻ, ചാക്കോച്ചൻ, GP, നാസിഫ് അലി വിക്രം & ജാഹത് ഫസൽ ഒരുമിച്ചു , രാജു ഏട്ടൻ, ലാലേട്ടൻ, mamukka, അങ്ങനെ എല്ലാരും തന്നെ ഉണ്ട്‌, കുറെ തമിഴ്, തെലുങ്ക്, കണ്ണട നടന്മാരെയും കാണാം }
ബാക്ക് യാർഡിൽ ഞങൾ ഇരുന്നു. തന്റെ ബിസിനസ്‌ മേഖലകളെ കുറിച്ച് ചെറുതായ് ഒന്ന് പറഞ്ഞു അദ്ദേഹം, അതായതു കുമളിയിലും മൂന്നാറും ഉള്ള എസ്റ്റേറ്റുകൾ കുറിച്ച് , തെയ്യില, ഏലം, കുരുമുളക്, കൊക്കോ, പിന്നെ ആലുവയിൽ റബ്ബർ, മട്ടാഞ്ചേരിയിലുള്ള എസ്‌പോർട്ടിങ് ബിസ്സ്നെസ്സ്, കേരളത്തിന്‌ അകത്തും പുറത്തുമായി 7ഓളം ഷോപ്പിങ് മാളുകൾ, ഇന്റർനാഷണൽ സ്കൂൾ, ടാറ്റാ മോട്ടോഴ്സിന്റെ കേരളത്തിലെ ഡീലര്ഷിപ്, ഒരു multi സ്പെഷ്യലിറ്റി ഹോസ്പിറ്റൽ. ഹോ കേട്ടതിലും വലുതാണ് ജോർജ് പോൾ എന്നാ സത്യം°.
ജോർജ് പോൾ : “എറണാകുളത്തു 4ബാറും ഉണ്ടായിരുന്നു, ലിയ മോൾ നിർബന്ധിച്ചു നിർത്തിച്ചു. “ലിയെടെ കാര്യം മോനു അറിയാമല്ലോ,” അവൾക്കു വേണ്ടി എന്ത് കാര്യം ചെയ്യുമ്പോഴും ഞാൻ നന്നായി ആലോച്ചിച്ചു ശ്രദിച്ചേ ചെയ്യൂ. അതുകൊണ്ട് തന്നെ മോന്റെ ആലോചന വന്നപ്പോൾ ഞാൻ മോനെക്കുറിച്ചു നന്നായി അന്വേഷിച്ചു, മോൻ തെറ്റിദ്ധരിക്കരുത്”.

Leave a Reply

Your email address will not be published. Required fields are marked *