പുണ്യനിയോഗം 2 [Joshua Carlton]

Posted by

ഞാൻ : “ഒരിക്കലും ഇല്ല സർ, അതൊക്കെ ഇപ്പൊ നാട്ടുനടപ്പല്ലേ”….? !!
ജോർജ് പോൾ : “ലിയ മോൾ എന്നെ പപ്പാ എന്നാ വിളിക്കണേ, മോനു വിരോധമില്ലെങ്കിൽ എന്നെ അങ്ങനെ വിളിക്കാം.”
ഞാൻ : “ശെരി പപ്പാ…”
ജോർജ് പോൾ : “എന്റെ ഒരു അടുത്ത സുഹൃത്ത്‌ റിട്ട ഐജി ആയിരുന്നു, ഇപ്പോൾ ഒരു detective ഏജൻസി നടത്തുന്നു, അദ്ദേഹമാണ് അന്വേഷിച്ചത്, ചെറുപ്പം മുതൽ പള്ളിയിലും മറ്റും ഭക്ത സംഘടകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു , കുട്ടിക്കാലത്തു അൾത്താര ബാലനായിരുന്ന മോന്റെ ആഗ്രഹം ഒരു വൈദീകനാവണം എന്നായിരുന്നു അല്ലെ ?”
ഞാൻ തലയാട്ടി, ചെറുപ്പത്തിലേ അങ്ങനെ പല വിഢിത്തങ്ങളും മനസ്സിൽ ഉണ്ടായിരുന്നു.
ജോർജ് പോൾ : ” അച്ഛനാവണമെന്നുള്ള മോന്റെ മോഹത്തിന്റെ കാര്യം പറഞ്ഞത് സോഫി മോളാണ്‌ട്ടോ. അവൾ ഇവിടെ ഞങ്ങടെ സ്വന്തം മോളാണ്. ”
വീണ്ടും ഇളിച്ചു കൊണ്ട് അറിയാം എന്നാ മട്ടിൽ തലയാട്ടി.
ജോർജ് പോൾ : “പഠിക്കാൻ മിടുക്കൻ എഴുതിയ പരീക്ഷകളിൽ എല്ലാം ഒന്നാമൻ, പിന്നെ ഫസ്റ്റ് അറ്റെംറ്റിൽ തന്നെ മെഡിക്കൽ എൻട്രൻസ് മെറിറ്റ് സീറ്റ്‌, പടുത്തം കഴിഞ്ഞു തൊടുപുഴ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാക്റ്റീസ് തുടരുന്നതിനിടയിൽ, സ്കോളര്ഷിപ്പോടു കൂടി അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഇൻ ജനറൽ മെഡിസിൻ.”
{ ഞാൻ അന്തം വിറ്റു നോക്കികൊണ്ടിരുന്നു, }
ജോർജ് പോൾ : “കൂട്ടുകാർക്കും ഇഷ്ടക്കാർക്കും വേണ്ടി ഏതറ്റം വരെയും പോകും, കൂട്ടുകാരൻ സമ്മറിന്റെ കാമുകിയുടെ ആങ്ങളമാരെ വീട്ടിൽ കേറി തല്ലിയതിന്റെ പേരിൽ ഒരു പഴയ പെറ്റി കേസുണ്ട് അല്ലെ.?”
{ദൈവമേ… എന്റെ വീട്ടുകാർക്ക് പോലും എന്തിനു ചേട്ടായിക്ക് പോലും അറിയാതെ ഞാൻ ഒതുക്കിയ കേസ് എങ്ങനേ…? }
ഞാൻ : “സമീറിനെ വട്ടം കൂടി തല്ലി അവന്റെ കാൽ ഓടിച്ചപ്പോൾ, അതൊന്നു ചോദിക്കാൻ ചെന്നതാ.”
ജോർജ് പോൾ : “എനിക്കറിയാം മോനെ, ആത്മാർത്ഥതയുടെ ലക്ഷണമാണത്, കൂടെ നിക്കുന്നവന്റെ വേദന കണ്ടാൽ എല്ലാം മറന്നു അവനു വേണ്ടി നിൽക്കുന്ന കാർലോസ് മാപ്പിളെട പ്രകൃതം. സമീറിന്റെയും കാമുകിയുടെയും വിവാഹം രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചു മോന്റെ നേതൃത്വത്തിൽ നടത്തി, മോന്റെ ചങ്കൂറ്റം സമ്മതിച്ചു, ഒരു കാലത്തു ഒന്നുമില്ലാതിരുന്ന ഇടതു നിന്നും ഈ കാണുന്ന ബിസിനസ്‌ സാമ്രാജ്യം കെട്ടിപ്പൊക്കാൻ ഇതേ ചങ്കൂറ്റം മാത്രമായിരുന്നു എനിക്കും തുണ.”
{ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു }
ജോർജ് പോൾ : “പിന്നെ ഗൗരി ബാലനെ അറിയില്ലേ…. ? ”
ഞാൻ ഞെട്ടി….വാക്കുകൾക്ക് വേണ്ടി ഞാൻ പരതി… മുഖം വലിഞ്ഞു മുറുകി….
ജോർജ് പോൾ : “തൊടുപുഴയിലെ ഹോസ്പിറ്റലിൽ മോന്റെ കൂടെ ജോലി ചെയ്തിരുന്ന നേഴ്സ് ഗൗരി ബാലൻ, നിങ്ങൾ പ്രണയത്തിൽ ആയിരുന്നല്ലേ.? ”
ഞാൻ വിക്കി വിക്കി എന്തിക്കെയോ പറയാൻ ശ്രമിച്ചു എന്നാൽ വാക്കുകൾ പുറത്തേക്കു വന്നില്ല.
ജോർജ് പോൾ : “മോൻ വിഷമിക്കേണ്ട, ഒരാളെ പ്രണിയിക്കാനുള്ള മനസുണ്ടാവുക, അത് ഒരു മോശം കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, നിങ്ങൾ പിരിയാനുണ്ടായ കാര്യവും ഞാൻ അറിഞ്ഞു, രണ്ടു മതത്തിൽ പെട്ടവരായ നിങ്ങളുടെ കല്യാണം നടന്നാൽ അത് രണ്ടു പേരുടെയും

Leave a Reply

Your email address will not be published. Required fields are marked *