രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26

Rathishalabhangal Life is Beautiful 26

Author : Sagar Kottapuram | Previous Part

[ രതിശലഭങ്ങൾ സീരീസ് 101 ]

തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..

മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .

അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .

“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .

“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .

“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .

“ശരി അങ്കിളേ …”
അവൻ തലയാട്ടി .

“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .

“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .

“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .

“ഓ ..ദാ പോവാണ്‌..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *