രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“ഓരോ കോപ്പ് …”
പിന്നെ പിറുപിറുത്തു . ഞാൻ അതൊക്കെ കണ്ടു ചിരിക്കുന്നുണ്ട് .

“അത് പാട്ടല്ലേ …അതവിടെ പാടിക്കോട്ടെ …നീ എന്തിനാ വേണ്ടാത്തതൊക്കെ വിചാരിക്കുന്നെ ”
ഞാൻ അവളെ നോക്കി ഒന്നുമറിയാത്ത ഭാവം നടിച്ചു .

“മിണ്ടാതെ വണ്ടി വിട്ട മതി …പാട്ടും കൂത്തും ഒന്നും വേണ്ട “:
മഞ്ജുസ് തീർത്തു പറഞ്ഞു .

അതോടെ പിന്നെ ഞാൻ സ്പീഡ് കൂട്ടി വിട്ടു .അധികം താമസിയാതെ തന്നെ ഞങ്ങള് കോളേജിലേക്കെത്തി. പഴയ ഓർമ്മകൾ മേയുന്ന ചെറിയ റോഡിലേക്ക് കടന്നപ്പോൾ തന്നെ എനിക്കൊരു കുളിരു കോരി . വഴിയിലൂടെ കിന്നാരം പറഞ്ഞും പൊട്ടിച്ചിരിച്ചും നടന്നു നീങ്ങുന്ന സ്റ്റുഡന്റസ് ..അതിനിടയിലൂടെ ഒഴുകുന്ന ഞങ്ങളുടെ സ്വിഫ്റ്റ് കാർ . ഉള്ളിൽ ഇരിക്കുന്ന എന്നെയും മഞ്ജുസിനെയുമൊക്കെ വഴിയിലൂടെ നടക്കുന്ന പിള്ളേര് ശ്രദ്ധിക്കുന്നുമുണ്ട് . മഞ്ജുസ് മാരീഡ് ആണെന്നൊക്കെ അറിയാമെങ്കിലും ഞാൻ ആണ് അവളുടെ കെട്ട്യോൻ എന്ന് അധികം പിള്ളേർക്കൊന്നും അറിയില്ല .

“മിസ് ചെയ്യുന്നുണ്ട് അല്ലെ ?”
പെട്ടെന്നുള്ള എന്റെ ഭാവമാറ്റം കണ്ടു മഞ്ജുസ് ചിരിച്ചു . അപ്പോഴേക്കും ഞങ്ങള് പാർക്കിംഗ് സൈഡിൽ എത്തിയിരുന്നു .

“ഹ്മ്മ് …ഞാൻ ഇവിടെ പി.ജി ക്കു അഡ്മിഷൻ എടുത്താലോ എന്ന് ആലോചിക്കുവായിരുന്നു ..”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

“പോടാ …എന്നിട്ട് വേണം എന്നെ നാണം കെടുത്താൻ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഡോർ തുറന്നു വെളിയിൽ ഇറങ്ങി . അപ്പോഴേക്കും അവിടെ കൂടിയിരുന്ന പയ്യന്മാരും വഴിയേ പോകുന്ന പെണ്പിള്ളേരുമൊക്കെ അവളെ വിഷ് ചെയ്യാൻ തുടങ്ങി .

“ഗുഡ് മോണിങ് മിസ് ”

“മോണിങ് മിസ് ”

എന്നൊക്കെ പറഞ്ഞു ഓരോരുത്തര് അടുത്തുകൂടി . അവർക്കൊക്കെ തിരിച്ചും വിഷ് ചെയ്ത മഞ്ജുസ് ഇറങ്ങി .അതോടെ കാറിനുള്ളിൽ ഇരിക്കുന്ന ഞാൻ ആരാണെന്ന സംശയം ചിലർക്കൊക്കെ ബലപ്പെട്ടു .

മഞ്ജുസ് മുൻകാലത് ഒരു സ്റ്റുഡന്റിനെ ആണ് കല്യാണം കഴിച്ചത് എന്നൊക്കെ എല്ലാവര്ക്കും അറിയില്ല . പ്രേത്യേകിച് ഫസ്റ്റ് ഇയർ സ്റുഡന്റ്സിനു ആ കഥകൾ ഒന്നും അറിയത്തില്ല .

“ഇതാരാ മിസ്സെ ? ബ്രദർ ആണോ ?”
കാറിനുള്ളിലിരുന്ന എന്നെനോക്കി ഒരു പെൺകുട്ടി ആണ് അന്വേഷിച്ചത് .

“അല്ല …”
മഞ്ജുസ് ചിരിയോടെ ആ കുട്ടിക്ക് മറുപടി നൽകി . പിന്നെ എന്റെ നേരെ തിരിഞ്ഞു .

“നീ വിട്ടോ..ഞാൻ വിളിക്കാം ”

Leave a Reply

Your email address will not be published. Required fields are marked *