“കൊറച്ചു കഴിഞ്ഞ വരുന്നുണ്ടാവും ….വീണയും കാണും ചിലപ്പോ ”
അമ്മായി ചിരിയോടെ താനെന്ന മറുപടി നൽകി .
“ഹ്മ്മ് …”
ഞാൻ മൂളി . പിന്നെ കൊച്ചിന്റെ അടുത്തേക്ക് നീങ്ങി . നല്ല വെളുത്തു സുന്ദരനായ ചെക്കൻ . മായേച്ചിയുടെ ഛായ ഉണ്ട് ! പുതപ്പിനുള്ളിൽ കഴുത്തോളം മൂടി കിടക്കുന്ന അവനെ ഞാൻ കൗതുകത്തോടെ നോക്കി .
“മായേച്ചിടെ പോലെ ഉണ്ട് …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ഹേമാന്റിയെ ഒന്ന് നോക്കി . അതുകേട്ടു അമ്മായിയും ഹേമാന്റിയും ഒന്ന് ചിരിച്ചു . മായേച്ചി പക്ഷെ അപ്പോഴും വായനയിൽ മുഴുകി ഇരിപ്പാണ് . ഇടക്കു എന്നെയൊന്നു ഇടം കണ്ണിട്ടു നോക്കും ..അത്ര തന്നെ..അല്ലാതെ ചോദ്യവും പറച്ചിലും ഒന്നും ഇല്ല .
“അഹ്..എന്തയാലും കണ്ണൻ വന്നതല്ലേ..നീ കൊറച്ചു നേരം ഇവിടിരിക്ക് .. അലക്കിയ തുണി ഒകെ ഞങ്ങളൊന്നു മുകളിൽ കൊണ്ട് വിരിക്കട്ടെ …”
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ഹേമാന്റി എഴുനേറ്റു .
“ആഹ്..എന്ന എടുത്തോ ഹേമേച്ചി ..ഞാനും വരാം ”
മോഹനവല്ലി അമ്മായിയും അതിനെ പിന്താങ്ങി . അതോടെ ബാത്റൂമിനുള്ളിലെ ബക്കറ്റുകളിൽ നനച്ചിട്ടിരുന്ന അവരുടെയൊക്കെ വസ്ത്രങ്ങളുമെടുത്തു ഹേമാന്റിയും അമ്മായിയും പുറത്തേക്കിറങ്ങി .അതോടെ ഞാനും മായേച്ചിയും കുഞ്ഞും മാത്രം റൂമിൽ ബാക്കിയായി . എനിക്ക് ലൈസൻസ് ഉം കിട്ടി.
“നിന്റെ വായിലെന്താടി പഴം ആണോ ? ?”
ബുക്കും വായിച്ചിരിക്കുന്ന മായേച്ചിയെ നോക്കി ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു .
“പഴം അല്ല..ഓറഞ്ച …”
നാരങ്ങയുടെ അല്ലികൾ ചവച്ചുകൊണ്ട് തന്നെ അവള് ഗൗരവത്തിൽ തട്ടിവിട്ടു .
“ഓ ..വല്യ കോമഡി …ഒന്ന് പോടീ”
ഞാൻ അതുകേട്ടു മുഖം വെട്ടിച്ചു .
“നിന്നെ ഞാൻ ഇടകിടക് കാണുന്നതല്ലേ ..പിന്നെ എന്താപ്പോ ഇത്ര ഗൗനിക്കാൻ ”
മായേച്ചി എന്റെ ദേഷ്യം കണ്ടു ഒന്ന് പുഞ്ചിരിച്ചു .
“എന്നാലും അങ്ങനെ അല്ലാലോ …വന്നിട്ട് ഒരു മൈൻഡ് ഇല്ലെന്നു വെച്ചാ ”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“ഹ്മ്മ്….എന്ന പറ..നീ എപ്പഴാ വന്നേ ?”
മായേച്ചി അതുകേട്ട് ഒന്ന് ചിരിച്ചു . പിന്നെ മാഗസിൻ ബെഡിലേക്കിട്ടു മാറിൽ കൈപിണച്ചുകെട്ടികൊണ്ട് എന്നെ നോക്കി ,
“ഇന്നലെ …അറിഞ്ഞപ്പോ വേഗം ഇങ്ങു പോന്നു..”
ഞാൻ ചിരിച്ചുകൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് ഒന്ന് ചാഞ്ഞു . പിന്നെ അവന്റെ കുഞ്ഞു നെറ്റിയിൽ പയ്യെ ഒരുമ്മ വെച്ചു . മായേച്ചി അത് കൗതുകത്തോടെ നോക്കുന്നുണ്ട് .
“ഇവൻ ആള് കൊള്ളാലോ …നല്ല ഉണ്ട കുട്ടി ..എന്റെ പിള്ളേരൊക്കെ എലികുട്ടിയുടെ അത്രേ ഉണ്ടാരുന്നുള്ളു ”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .
“ഹി ഹി …ചുമ്മാ എന്റെ കൊച്ചിനെ പ്രാകി കൊല്ലല്ലേ …”