രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

മായേച്ചി അതുകേട്ടു ചിരിച്ചു .”നല്ല രസം ഉണ്ട് കാണാൻ …”
ഞാൻ വീണ്ടും അവന്റെ കവിളിൽ തഴുകി .

“മഞ്ജു കോളേജിൽ പോയിട്ടുണ്ടോ ?”
മായേച്ചി അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് വിവരങ്ങൾ തിരക്കി .

“ആഹ് ..ഞാൻ അവളെ കൊണ്ടുവിട്ടിട്ട് വരുന്ന വഴിയാ ”
ഞാൻ പയ്യെ പറഞ്ഞു .

“ആഹാ ..എന്നിട് കയ്യും വീശി ഇങ്ങു പോന്നല്ലേ…വല്ല ഫ്രൂട്സ് എങ്കിലും വാങ്ങിക്കൂടെടാ”
മായേച്ചി എന്നെ കളിയാക്കി .

“നീ വീട്ടിലോട്ട് വാടി..ഒരു ഫ്രൂട്സ് കട തന്നെ ഞാൻ ഇട്ടു തരാം ..”
ഞാനും അത് കേട്ട് ചിരിച്ചു .

“ഉവ്വ ഉവ്വ …അതൊക്കെ നീ നിന്റെ മഞ്ജുവിന് ഇട്ടു കൊടുത്താ മതി..എനിക്ക് വേറെ ആളുണ്ട് ”
മായേച്ചി അതുകേട്ടു ചിരിച്ചു .

“ഓ പിന്നെ…ഈ ആളെ ഒപ്പിച്ചു തന്നത് തന്നെ ഞാനാ …എന്നിട്ടാണ് ”
ഞാൻ അതുകേട്ടു അവളെ കളിയാക്കി .അതോടെ മായേച്ചിയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു . പിന്നെയും ഞങ്ങള് ഒന്നും രണ്ടും ഒകെ പറഞ്ഞിരുന്നു . വിവേകേട്ടനും വീണയും കൂടി കുറച്ചു നേരം കഴിഞ്ഞപ്പോൾ അങ്ങോട്ടേക്കെത്തി . പിന്നെ അവരോടും കുറച്ചു നേരം സംസാരിച്ചിരുന്നു . അപ്പോഴേക്കും കുഞ്ഞു ഉണർന്നതോടെ വീണയും വിവേകേട്ടനും കൂടി അവനെ കൊഞ്ചിക്കുന്ന തിരക്കിലേക്ക് നീങ്ങി .

കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം ഞാൻ വീട്ടിലോട്ടുമടങ്ങി . പിന്നെ വൈകുന്നേരം വരെ വീട്ടിൽ തന്നെ ആയിരുന്നു . റോസിമോളെയും ആദിയെയും കളിപ്പിച്ചും കുറച്ചു നേരം കിടന്നുറങ്ങിയുമൊക്കെ ഞാൻ നേരം കളഞ്ഞു . ഒടുക്കം കോളേജ് വിടാൻ ടൈം ആകുമ്പോഴാണ് മഞ്ജുസിന്റെ വിളി എത്തുന്നത് .

ബെഡിൽ കിടന്നു ഉറങ്ങുകയായിരുന്ന ഞാൻ അപ്പോഴാണ് എണീറ്റത് . റോസ്‌മോളും ആദിയും താഴെ അഞ്ജുവിന്റെ റൂമിൽ ആണ് ഉച്ചക്ക് ഉറങ്ങാൻ കിടന്നത് . മഞ്ജുസ് ഇല്ലെങ്കിൽ അങ്ങനെയാണ് പതിവ് . പിള്ളേര് മൂത്രം ഒഴിച്ചാൽ പക്ഷെ അഞ്ജുവിന്റെ സ്വഭാവം മാറും . അതുകൊണ്ട് പ്ലാസ്റ്റിക്കിന്റെ പോലുള്ള ഷീറ്റ് ഒകെ വിരിച്ചു , അതിനു മുകളിൽ കുഞ്ഞു വിരിപ്പൊക്കെ വിരിവെച്ചാണ് അവരെ കിടത്തുന്നത് .

ഫോൺ എടുത്തയുടനെ ഞാൻ ഉറക്ക ചടവോടെ കാതിലേക്ക് ചേർത്തു.

“എന്താ കിളവി ?”
ഞാൻ പയ്യെ തിരക്കി .

“പോടാ ….തമാശിക്കാതെ വാ..ടൈം ആകാറായി ”
മഞ്ജുസ് എന്നെ ഒന്ന് ഓർമപ്പെടുത്തി .

“ഹ്മ്മ്….”
ഞാൻ പയ്യെ ഞെരങ്ങി .

“നല്ല ഉറക്കം ആയിരുന്നെന്നു തോന്നുന്നു ? സൗണ്ട് ഒകെ ഒരുമാതിരി ഉണ്ടല്ലോ ?”
മഞ്ജുസ് ചിരിയോടെ അന്വേഷിച്ചു .

“ആഹ് കൊറച്ചു ..ഇവിടെ ഇപ്പൊ വേറെ പണി ഒന്നും ഇല്ലല്ലോ …”
ഞാൻ പയ്യെ തട്ടിവിട്ടു .

Leave a Reply

Your email address will not be published. Required fields are marked *