“ഹ്മ്മ് …എന്ന വിട്ടോ …”
പുള്ളി ചിരിച്ചുകൊണ്ട് ഞങ്ങളെ യാത്രയാക്കി .
അതോടെ അവിടെ നിന്നും പിന്നെ നേരെ കോയമ്പത്തൂരിലേക്ക് വച്ചുപിടിച്ചു . കമ്പനിയിൽ പോയി സ്റ്റാഫിനും ലേബേഴ്‌സിനുമൊക്കെ കിഷോറിനെ പരിചയപ്പെടുത്തി . പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ മാനേജർ ആയിട്ടാണ് കിഷോറിനെ അപ്പോയ്ന്റ് ചെയ്തിട്ടുള്ളത് .
എനിക്ക് അവിടെ പറയാൻ മാത്രം ജോലി ഒന്നും ഇപ്പോഴില്ല . മാനേജിങ് ഡയറക്ടർ എന്ന കാബിനിൽ യൂട്യൂബിൽ വിഡിയോസും കണ്ടു നേരം കളയും . അക്കൗണ്ടന്റ് വന്നു അവിടെ ഒപ്പിടൂ , ഇവിടെ ഒപ്പിടൂ എന്ന് പറഞ്ഞാൽ അതിൽ ഒന്ന് സൈൻ ചെയ്തു കൊടുക്കണം . പിന്നെ കോൺട്രാക്ട് പുതുക്കലും , പുതിയ ഓർഡറുകൾ സൈൻ ചെയ്യലും അങ്ങനെ കൊച്ചു കൊച്ചു പണികൾ . ചന്ദ്രലേഖയിലെ ശ്രീനിവാസൻ തന്നെ !
ജഗത്തും ശ്യാമും ആണ് അവിടെ പട്ടിയെ പോലെ പണി എടുക്കുന്നത് . വർക്കിൽ ശ്യാം നല്ല സിൻസിയർ ആണ് . അതുകൊണ്ട് എനിക്ക് ടെൻഷൻ ഒന്നും ഇല്ല. വീണ വിളിച്ചാൽ പോലും ജോലി സമയത്തു ശ്യാം അധികം സംസാരിക്കില്ല .
“എടി തിരക്കിലാണ് …ഞാൻ പിന്നെ വിളിക്കാം …”
“പറയുന്ന കേൾക്ക് വീണേ ..ഞാൻ വിളിക്കാം ..”
എന്നൊക്കെ പറഞ്ഞു വേഗം കട്ടാക്കും.
ഒന്ന് രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ കിഷോറും കാര്യങ്ങളൊക്കെ പഠിച്ചു തുടങ്ങി . വൈകീട്ട് ഓഫീസ് കഴിഞ്ഞാൽ പിന്നെ ബാറിൽ കമ്പനി കൂടലാണ് പണി . ഫുഡ് ഒകെ പവിഴം വന്നു ഉണ്ടാക്കി വെക്കുന്നതുകൊണ്ട് ആ കാര്യത്തില് ഞങ്ങൾക്ക് ബുദ്ധിമുട്ടില്ല . ശ്യാം എന്നും അടുത്തുള്ള ജിമ്മിൽ രാവിലെ വർക് ഔട്ടിന് പോകാറുണ്ട്. പൊതുവെ മടിയൻ ആയ ഞാൻ അധിക ദിവസവും പോകാറില്ലെങ്കിലും ഇടക്കൊക്കെ അവന്റെ കൂടെ പേരിനൊന്നു പോയാലായി . കിഷോർ വന്നതോടെ ശ്യാമിന് അതിനും ഒരാള് കൂട്ടായി .
പക്ഷെ രാത്രി ആയാൽ മൂന്നാളും മൂന്നു മൂലക്കായിരിക്കും എന്ന് മാത്രം . ശ്യാം വീണയുമായും , കിഷോർ അച്ചുവിനോടും ഒരേ ചാറ്റിങ് ആയിരിക്കും . ഞാൻ മാത്രം ഹാളിൽ ടി.വി കണ്ടു ഇരിക്കും . നമ്മുടെ സൊള്ളല് ഒക്കെ ഇപ്പൊ വല്ലപ്പോഴുമേ ഉള്ളു .
മഞ്ജുസ് വിളിച്ചാല് തന്നെ അധിക നേരം ഒന്നും സംസാരിക്കാൻ പിള്ളേര് സമ്മതിക്കില്ല . പിന്നെ പഴയ പോലെ കൊഞ്ചാനും കുഴയാനും അവൾക്കും അത്ര താല്പര്യം ഇല്ല . പിള്ളേരൊക്കെ ആയപ്പോൾ ആള് കുറച്ചു മാറിപ്പോയി . എന്നാലും വീണു കിട്ടുന്ന സമയങ്ങളിലൊക്കെ ഞങ്ങൾ പഴയ മിസ്സും സ്റുഡന്റും ആകും .
——–**********———*******——–*******——–*******———
അങ്ങനെ ഇരിക്കെയാണ് മായേച്ചി അമ്മയാകുന്നത് …
കോയമ്പത്തൂരിലെ ഓഫീസ് ക്യാബിനിൽ ഇരിക്കെ മഞ്ജുസ് ആണ് ആ വിവരം എന്നെ വിളിച്ചു അറിയിക്കുന്നത് . അവളുടെ ഡേറ്റ് അടുത്തു , ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട് എന്നൊക്കെ തലേന്ന് അമ്മ വിളിച്ചപ്പോഴും പറഞ്ഞിരുന്നു . വിവേകേട്ടൻ പിന്നെ നാട്ടിൽ തന്നെ ഉള്ളതുകൊണ്ട് എന്റെ ആവശ്യം ഒന്നും അവിടില്ല . ഞാൻ പുള്ളിയെയും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു .
പിന്നെ കൃഷ്ണൻ മാമയും എന്റെ അച്ഛനും ഒക്കെ എന്ത് സഹായത്തിനും മുന്പിലുണ്ടല്ലോ !