“നിന്റെ അമ്മക്ക് പ്രാന്താടി പൊന്നുസേ …”
ഞാൻ അതുകണ്ടു പെണ്ണിനെ നോക്കി കണ്ണിറുക്കി .
“ചാച്ചാ..ഹ്ഹ ..”
പെട്ടെന്ന് അവള് എന്റെനേരെ ഇരു കയ്യും വിടർത്തി . പക്ഷെ മഞ്ജുസ് അവളുടെ കൈ രണ്ടും പിടിച്ചു താഴ്ത്തി ഒന്നുടെ നോക്കി പേടിപ്പിച്ചു.
“അവിടെ ഇരിക്കെടി…”
പിന്നെ അവളെ നോക്കി നാവുകടിച്ചുകൊണ്ട് കണ്മഷി എടുത്തു പെണ്ണിന്റെ കണ്ണിൽ എഴുതി. അതോടെ മുഖം ചുളിച്ചുകൊണ്ട് റോസിമോള് കൈത്തലം രണ്ടും ചുരുട്ടിപിടിച്ചു .
ശ്വാസം നിലച്ച പോലെ ആണ് റോസ്‌മോളുടെ ഇരുത്തം കണ്ണ് എഴുതുന്നതൊന്നും പെണ്ണിന് ഇഷ്ടമല്ല . ബാക്കിയൊക്കെ ഓക്കേ ആണ് . കണ്മഷി കൂടി ആയതോടെ റോസ്‌മോളുടെ ചന്തം ഒന്നുടെ കൂടി .
“മതി മതി …അതിനെ ഇങ്ങു തന്നെ ..നീ ചുമ്മാ അതിനെ കരയിക്കുന്ന വരെ ഉണ്ടാകും ”
കണ്ണെഴുതി കഴിഞ്ഞതോടെ ആദിയെ ഹാൻഡ് ഓവർ ചെയ്തുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ റോസിമോളെ മഞ്ജുസിന്റെ കയ്യിന്നു വാങ്ങി .
“ചാച്ചന്റെ മുത്ത് ചുന്ദരി ആയി …”
ഞാൻ അവളെ വാരിയെടുത്തുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു . അതോടെ കൈകൊട്ടികൊണ്ട് പെണ്ണും ചിരിച്ചു .
“ചാ ചാ ..മ്മ്മ്ഹഹ ”
പിന്നെ എന്റെ കവിളിൽ അവളുടെ കുഞ്ഞി ചുണ്ടുകൾ പതിച്ചുവെച്ചു .
“ഓഹ്…ഒരു ചാച്ചനും മോളും …”
മഞ്ജുസ് അതുകണ്ടു പുച്ഛ ഭാവത്തിൽ മുഖം വെട്ടിച്ചു . പിന്നെ ആദിയെയും എടുത്തു എഴുനേറ്റു .
“പോവാം ?”
പിന്നെ എന്നെ നോക്കി പുരികം ഇളക്കി .
“ഹ്മ്മ്..നടക്ക് ..നടക്ക് ”
ഞാൻ മൂളികൊണ്ട് പയ്യെ തട്ടിവിട്ടു . അതോടെ ഞങ്ങള് റൂമിൽ നിന്നും താഴോട്ടിറങ്ങി . ഞങ്ങള് ഇറങ്ങി ചെല്ലുമ്പോഴും ശ്യാം ഉമ്മറത്ത് അച്ഛനുമായി സംസാരിച്ചിരിക്കുന്നുണ്ട് .ഞങ്ങളെ കണ്ടതോടെ അവനു ഒരാശ്വാസമായി .തിണ്ണയിൽ ഇരുന്നിരുന്ന കക്ഷി അതോടെ വേഗം എഴുനേറ്റു . അമ്മയും അഞ്ജുവും ഉമ്മറത്തെ ചുമരിൽ ചാരി നിൽപ്പുണ്ട് .
“എന്നാപ്പിന്നെ ഞങ്ങള് ഇറങ്ങട്ടെ …”
ശ്യാം തന്നെ അവിടുന്ന് ഊരാൻ വേണ്ടി അച്ഛനെ നോക്കി .
“ഹാഹ്…ചെല്ല്”