രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

ശ്യാമിന്റെ പതിവില്ലാത്ത കളിയാക്കൽ കേട്ട് മഞ്ജുസ് ഒന്ന് മുരണ്ടു .അതോടെ ശ്യാം എന്നെ നോക്കി ഒന്ന് ചിരിച്ചു .”വീണ വിളിക്കാറുണ്ടോ ഡാ ?”
പുറകിലിരുന്നു മഞ്ജുസ് വീണ്ടും ശ്യാമിനോട് ഓരോന്ന് തിരക്കി .

“അതെ ഉള്ളു … ”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

“ഹി ഹി …”
മഞ്ജുസ് അതുകേട്ടു ഒന്നു ചിരിച്ചു .

“നമ്മുടെ ആളും അങ്ങനെ തന്നെ ആയിരുന്നു …എൻഗേജ്‌മെന്റ് ഒക്കെ കഴിഞ്ഞപ്പോൾ പിന്നെ ലൈസെൻസ് ആയല്ലോ …അതുവരെ പാവം ആയിരുന്നു പിന്നെ ഒരുമാതിരി അധികാരം വെച്ചുള്ള സംസാരവും ..അത് വേണ്ട ..ഇതുവേണ്ട..ഒലക്കേടെ മൂഡ് ”
ഞഞ എന്റെ അനുഭവം വെച്ച് ശ്യാമിനോടായി തട്ടിവിട്ടു .

അതില് ചെറിയ വാസ്തവം ഉള്ളപോലെ മഞ്ജുസ് പുറകിൽ ഇരുന്നു ചിരിച്ചു . റോസ്‌മോളും ആദിയും കാറിൽ കേറിയാൽ പിന്നെ സൈലന്റ് ആണ് . വഴിയിലെ കാഴ്ചകളിൽ ആണ് രണ്ടാൾക്കും ശ്രദ്ധ .

അങ്ങനെ അധികം വൈകാതെ തന്നെ ഞങ്ങൾ കോളേജിലെത്തി . അധികമാരും ആ സമയത് എത്തിച്ചേർന്നിരുന്നില്ല. എന്റെ സുഹൃത്തുക്കളായ സഞ്ജുവും വിപിനും പിന്നെ അജീഷ് സാറും പ്രദീപ് സാറും മാത്രമേ ഞങ്ങൾ എത്തിച്ചേർന്ന സമയത്തു ഉണ്ടായിരുന്നുള്ളു .

കാർ പാർക്കിംഗ് സൈഡിൽ നിർത്തി , പിള്ളേരെയും എടുത്തു കോളേജിന്റെ മുൻപിലേക്ക് ശ്യാമിനൊപ്പം നടക്കുമ്പോഴും ഞാനും മഞ്ജുസും ഒന്ന് മുഖാമുഖം നോക്കി . ഇങ്ങനെയൊരു ലൈഫ് ഒകെ ഉണ്ടാകുമെന്നു തുടക്കത്തിൽ ഞങ്ങള് രണ്ടുപേരും സ്വപ്നം കണ്ടിട്ട് പോലുമില്ല .

ആദ്യംയിട്ട് കോളേജും പരിസരവും ഒക്കെ കാണുന്ന ആദികുട്ടനും റോസ്‌മോളും ചുറ്റുപാടൊക്കെ ശരിക്കു നോക്കികാണുന്നുണ്ട് .

ഞങ്ങളെ കണ്ടതും അജീഷ് സാറും പ്രദീപ് സാറും ഒകെ അഭിവാദ്യം ചെയ്തുകൊണ്ട് മുന്നോട്ടേക്ക് വന്നു . അവരൊക്കെ ഇപ്പോഴും മഞ്ജുസിന്റെ കൂടെ കോളേജിൽ സഹപ്രവർത്തകർ ആണ് . അതുകൊണ്ട് മഞ്ജുസിനു ആ കാര്യത്തിൽ ചമ്മൽ ഒന്നുമില്ല . എല്ലാ വിവരങ്ങളും അവർക്കറിയാവുന്നതാണ് . പിള്ളേരെ ഫേസ് ചെയ്യാൻ മാത്രമാണ് അവൾക്കൊരു ചളിപ്പ് .

“ഹലോ മഞ്ജു …”
അജീഷ് സർ ചെറു ചിരിയോടെ ഞങ്ങളുടെ അടുത്തെത്തി .

“ഹായ് …”
മഞ്ജുസും തിരിച്ചു വിഷ് ചെയ്തു പുള്ളിക്ക് ഷേക് ഹാൻഡ് നൽകി .

“എന്താടോ കവിനെ സുഖം അല്ലെ ?”
പ്രദീപ് സാർ എന്റെയും ശ്യാമിന്റെയും അടുത്തേക്ക് നീങ്ങികൊണ്ട് തിരക്കി .

“സുഖം …”
ഞാൻ ഒറ്റവാക്കിൽ മറുപടി ഒതുക്കി ചിരിച്ചു . പിന്നെ പുള്ളിയുടെ കൈപിടിച്ച് കുലുക്കി .

Leave a Reply

Your email address will not be published. Required fields are marked *