രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“അപ്പ് അപ്പ്..മഞ്ജു മിസ് ….”
“ചെല്ല് മിസ്സെ ..ആഹ് ആഹ് …”
“പോരാട്ടങ്ങനെ പോരട്ടെ …”
എന്നൊക്കെ പറഞ്ഞു ആകെ ബഹളമായി .

ഒടുക്കം രക്ഷയില്ലെന്ന് കണ്ടപ്പോൾ ആദിയെ എടുത്തു അവള് എഴുനേറ്റു . പിന്നെ എന്റെ അടുത്തേക്ക് ചെറിയ ചമ്മലോടെ നടന്നടുത്തു . പിന്നെ ആദിയെ എന്റെ അടുത്ത് നിന്ന ശ്യാമിന് കൈമാറികൊണ്ട് അവളെന്നെ കടുപ്പിച്ചൊന്നു നോക്കി .

“ഇതിനുള്ളതൊക്കെ ഞാൻ തരാം ”
എന്ന മട്ടിൽ അവള് എന്നെ ഒന്ന് ദഹിപ്പിച്ചു. പിന്നെ മടിച്ചു മടിച്ചു സ്റ്റേജിൽ കയറി .

“ഒന്ന് മിണ്ടാതിരിക്കെടോ …ഞാൻ സംസാരിക്കാം ”
എല്ലാവരുടെയും ബഹളം കണ്ടു മഞ്ജു മൈക്ക് എടുത്തു പയ്യെ പറഞ്ഞു . അതോടെ എല്ലാവരും ഒന്ന് അടങ്ങി .
“എനിക്ക് ഇപ്പൊ അങ്ങനെ പറയാൻ ഒന്നും ഇല്ല…എല്ലാവര്ക്കും സുഖം അല്ലെ ?”
മഞ്ജുസ് എല്ലാരോടുമായി ഒന്ന് വിളിച്ചു ചോദിച്ചു..

അതിനു “ആഹ് ..”എന്ന് ഇരമ്പം പോലെ ഒരു മറുപടി കിട്ടി . അതോടെ മഞ്ജുസ് ഒന്ന് ആദ്യമായി പുഞ്ചിരിച്ചു .

“ആഹ്..അങ്ങനെ സുഖായിട്ട് തന്നെ എല്ലാരും പോട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു …”
മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തിയതും കയ്യടി മുഴങ്ങി . മഞ്ജുസ് മൈക്കും പിടിച്ചു എന്തൊക്കെയോ പറയുന്നത് റോസ്‌മോളും ആദിയും കൗതുകത്തോടെ നോക്കുന്നുണ്ട് .

“പിന്നെ ഇപ്പൊ എന്താ …എനിക്കും സുഖം ആണ് …അവനും സുഖം ആണ് ..കുട്ട്യോൾക്കും സുഖം ആണ് ..പോരെ ”
മഞ്ജുസ് ഒരു കള്ളച്ചിരിയോടെ തന്നെ പറഞ്ഞു നിർത്തി വേഗം മൈക്ക് സുരേഷിന് കൈമാറി . അതോടെ ആ മൈരൻ എന്നെ സ്റ്റേജിലേക്ക് വിളിച്ചു .

“ഓക്കേ ഓക്കേ…മഞ്ജു മിസ്സിന് നാണം ആണെന്ന് വിചാരിക്കാം…ഒരു നാണവും ഇല്ലാത്ത ഒരുത്തനെ ഞാൻ കൂടുതൽ സംസാരിക്കാനായിട്ട് വിളിക്കാം…ഡാ കവിനെ കേറിവാ …”
സുരേഷ് എന്നെ കുടുക്കിക്കൊണ്ട് മൈക്കിലൂടെ വെച്ചുകാച്ചി .

അതോടെ എല്ലാവരുടെയും നേർച്ചക്കോഴി ഞാനായി . സ്റ്റേജിൽ നിന്നും ഇറങ്ങിവന്ന മഞ്ജുസ് എന്റെ കയ്യിന്നു റോസീമോളെ വാങ്ങിച്ചതോടെ എനിക്ക് പോകാതിരിക്കാനും പറ്റില്ലെന്നായി . അങ്ങനെ ശ്യാമും സഞ്ജുവും വിപിയുമൊക്കെ ഉന്തിത്തള്ളി എന്നെ സ്റ്റേജിലേക്ക് കയറ്റി .

കോളേജിലെ ആർട്സ് പരിപാടികൾക്ക് മിമിക്രിയും നാടകവും ഒകെ കളിച്ചിട്ടുള്ള എനിക്ക് തട്ടേൽ കേറുന്നതിൽ പേടി ഒന്നുമില്ല. പക്ഷെ ഇവന്മാരുടെ ആവശ്യം അതൊന്നും അല്ലെന്നു എനിക്കറിയാം .

“സുഹൃത്തുക്കളേ …നമ്മളെ ഒകെ വളരെ മനോഹരമായി കബളിപ്പിച്ചു , ഒരു സൂചന പോലും തരാതെ ഒരു ദിവ്യ പ്രേമം നടപ്പിലാക്കിയ മഹാനാണ് നമ്മുടെ പ്രിയപ്പെട്ട കവിൻ ….”
ഞാൻ സ്റ്റേജിലേക്ക് കയറിയപ്പോൾ തന്നെ സുരേഷ് കത്തിക്കയറി . ഞാൻ

Leave a Reply

Your email address will not be published. Required fields are marked *