രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“ഹി ഹി ..ആയിക്കോട്ടെ …എന്നാലും എന്ത് സുഖം ആണ്…ഒരാളെങ്കിലും നിന്നെ ഇവിടെ കുറ്റം പറഞ്ഞിട്ടുണ്ടോ ? വേറെ വല്ല ഫാമിലിയും ആണെങ്കി കാണായിരുന്നു ”
ഞാൻ അവളുടെ മുടിയിഴയിൽ കൈവിരൽ ഓടിച്ചുകൊണ്ട് ചിരിച്ചു .

“എല്ലാര്ക്കും ചേർത്ത് നീ പറയുന്നുണ്ടല്ലോ … ”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിണുങ്ങി .

“ഉവ്വ ..ഇനി അത് പറഞ്ഞോ …”
ഞാൻ പെട്ടെന്ന് ബെഡിലേക്ക് ഊർന്നു വീണുകൊണ്ട് അവളെ കെട്ടിപിടിച്ചു .

“ഹായ്..നല്ല മണം”
അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ഞാൻ സ്വയം ചിണുങ്ങി . വിയർപ്പിന്റെ നേർത്ത സ്മെൽ അവളിൽ ഉണ്ടായിരുന്നു .

“ചുമ്മാ കൊഞ്ചല്ലേ ….”
മഞ്ജുസ് അതുകണ്ടു ചിരിച്ചു .

“അതൊക്കെ പോട്ടെ എങ്ങനെ ഉണ്ടാരുന്നു ഇന്നത്തെ പരിപാടി?”
അവളുടെ താടിത്തുമ്പിൽ മുത്തികൊണ്ട് ഞാൻ ചോദിച്ചു .

“കൊഴപ്പമില്ല …”
മഞ്ജുസ് ഒറ്റവാക്കിൽ മറുപടി ഒതുക്കി .

“എല്ലാരും നമുക്കിട്ടു താങ്ങുന്നുണ്ട് ല്ലേ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .

“ഹ്മ്മ്…”
മഞ്ജുസ് ചിരിയോടെ മൂളി .

“അവന്മാര് പറയട്ടെന്നെ …നമുക്കെന്താ അല്ലെ ”
അവളുടെ ചുണ്ടിൽ മുത്തികൊണ്ട് ഞാൻ ചിണുങ്ങി .

“ഹ്മ്മ് …”
മഞ്ജുസ് പിന്നെയും മൂളി .

“നീ എന്താ മൂങ്ങയാണോ ഇങ്ങനെ മൂളാൻ..വല്ലോം പറയെടി ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“ഐ ലവ് യൂ ….”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ ദേഹത്തേക്ക് വലിഞ്ഞുകയറി. പിന്നെ എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“ഇതെന്താ പെട്ടെന്ന് ഒരു സ്നേഹം ?”
ഞാൻ അവളെ കൗതുകത്തോടെ നോക്കി .

“വേണ്ടെങ്കി ഞാൻ അങ്ങ് പോയേക്കാം ”
മഞ്ജുസ് അതുകേട്ടു പുരികം ഇളക്കി .

“അയ്യോ അതുവേണ്ട …ഞാൻ ചുമ്മാ പറഞ്ഞതാ ”
ഞാൻ അവളെ വട്ടംപിടിച്ചുകൊണ്ട് ചിരിച്ചു .പിന്നെ ബെഡിൽ കിടന്നു വീണ്ടും കുത്തിമറിഞ്ഞു .

———-********———-********——–*******——–*******———–*******——
ദിവസങ്ങളും നാളുകളും എന്റെ ജീവിതത്തിൽ വീണ്ടും അതിവേഗം കടന്നു പോയി .

ശ്യാമിന്റെയും വീണയുടെ നിശ്ചയവും അതെ തുടർന്ന് വിവാഹവുമൊക്കെ നടന്നു . ഇന്ന് അവർക്ക് ഒരു കുഞ്ഞു മോളും ഉണ്ട് . നിഹാരിക എന്ന്

Leave a Reply

Your email address will not be published. Required fields are marked *