“അച്ഛാ …”
അവന്റെ കുഞ്ഞു സ്വരം .
“ആഹ്..അപ്പൂസ് എവിടാരുന്നെടാ ?”
ഞാൻ ചിരിയോടെ തിരക്കി .
“ഞാൻ ആന്റി..ടെ കൂടെ കളി..ക്ക്യാ ..”
അഞ്ജുവിന്റെ കൂടെ കളിക്കുന്ന കാര്യം ഉദ്ദേശിച്ച അവൻ ചിരിച്ചു .
“ആണോ…? എന്തിനാ നീ പൊന്നൂസിന്റെ അടുത്തു തല്ലുകൂടിയെ ?”
ഞാൻ ചിരിയോടെ തിരക്കി .
“നാൻ അല്ല ..പൊന്നു എന്നെയാ ഉന്തി ഇട്ടേ..”
ആദി അത് നിഷേധിച്ചുകൊണ്ട് ചിണുങ്ങി .
“ആണോ ? ഹി ഹി ”
ഞാൻ അതുകേട്ടു ചിരിച്ചു .
അപ്പോഴേക്കും മഞ്ജുസ് വീണ്ടും ഫോൺ അവന്റെ കയ്യിന്നു വാങ്ങിയിരുന്നു .
“പിന്നെ ഇന്ന് വരോ ?”
മഞ്ജുസ് വീണ്ടും ചിരിയോടെ തിരക്കി .
“ആഹ്..നോക്കട്ടെ …”
ഞാൻ പയ്യെ തട്ടിവിട്ടു .
“പിന്നെ മോനെ ..ഞാൻ പറഞ്ഞ കാര്യം ശരിയാട്ടോ …”
പെട്ടെന്ന് ചെറിയൊരു നാണത്തോടെ മഞ്ജുസ് വീണ്ടും പറഞ്ഞു നിർത്തി .
“എന്ത് ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“എടാ പൊട്ടാ ..ഞാൻ വീണ്ടും പ്രെഗ്നന്റ് ആണെന്ന് ..”
മഞ്ജുസ് സ്വരം താഴ്ത്തി പല്ലിറുമ്മി .
“ദൈവമേ …”
ഞാൻ അതുകേട്ടു ഒന്ന് അന്തംവിട്ടു .
“എന്തിനാ ഇനിയിപ്പോ ദൈവത്തെ വിളിക്കുന്നെ ..ഓരോന്ന് ചെയ്തു കൂട്ടുമ്പോ ആലോചിക്കണം ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഓ..പറയുന്ന കേട്ടാൽ നീ അറിയാതെ ഞാൻ ചെയ്ത പോലെ ആണല്ലോ ?’
ഞാൻ ചിരിയോടെ തിരിച്ചു ചോദിച്ചു .
“ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞതല്ലേ …അല്ലേലും മഴ പെയ്താൽ നിനക്കു പിന്നെ ഒരു ഇളക്കം ആണ് ”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
‘ഹി ഹി..”
ഞാൻ അതുകേട്ടു ചിരിച്ചു .
“കിണിക്കല്ലേ..ഞാൻ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല …”
മഞ്ജുസ് പയ്യെ തട്ടിവിട്ടു .
“പറഞ്ഞോ..എപ്പോഴായാലും അറിയണ്ടേ …ഹി ഹി ”
ഞ്ഞാൻ ചിരിച്ചു .
“പോടാ പട്ടി..നിനക്കു ഒരു കുഴപ്പവും ഇല്ലാലോ ..ലീവ് എടുക്കേണ്ടതും ചുമ്മാ ഇരിക്കേണ്ടതും ഞാൻ ആണല്ലോ ..”