പൂതപ്പാറ പ്പുകൂറ്റൻ 1
Poothappara PpuKoottan Part 1 | Author : Soulhacker
2006 ഇൽ ജീവ ശാസ്ത്രത്തിൽ ബിരുദം ,2008 അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം .2008 മുതൽ 2011 വരെ ഉള്ള കാലഘട്ടങ്ങൾ കൊണ്ട് ബി.എഡ് ഉം എം.എഡ് ഉം കരസ്ഥമാക്കി അതും റാങ്കോടു കൂടി ,നാട്ടിൽ ഇഷ്ടം പോലെ അനുമോദനം പക്ഷെ .ഇപ്പോഴത്തെ പ്രോട്ടോകോൾ പ്രകാരം ഉള്ള ജനറൽ വിഭാഗത്തിൽ പെടുന്നത് കൊണ്ട് ജോലി മാത്രം കിട്ടിയില്ല ,രണ്ടു വര്ഷം ജോലി തെണ്ടി നടന്നു ,ഒരുപാട് ട്യൂഷൻ,കോച്ചിങ് സെന്റർ ഇവയെല്ലാം കയറി ഇറങ്ങി .ഒരു കാര്യോം ഇല്ല ,ആർക്കും വേണ്ട…സർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾ വിളിക്കുന്നില്ല .എയ്ഡഡ് ആണേൽ കാശും കൊടുത്തു കയറാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല തൊട്ടു താഴെ ഒരു പെങ്ങൾ ഉണ്ട് ,അവളുടെ കല്യാണം ഉണ്ടല്ലോ …അച്ഛൻ ‘അമ്മ സ്കൂൾ മാഷ് മാരായത് കൊണ്ട് എനിക്ക് വലിയ റോൾ ഇല്ല..എന്നാലും ഇപ്പോൾ ബിരുദം ഒന്നാം വര്ഷം പഠിക്കുന്ന പെണ്ണ് ഒരു രണ്ടു വര്ഷം കഴയുമ്പോൾ കല്യാണ പ്രായം ആകും .അച്ഛൻ എന്റെ വിഷമം മനസ്സിൽ ആകുന്നുണ്ട് കാരണം ,എനിക്ക് യോഗ്യത ഇല്ലാത്ത കൊണ്ട് അല്ല ,എന്നെ പോലെ ഈ പ്രശ്നങ്ങൾ ഉള്ള അനേകമായിരം ആളുകളിൽ ഒരാൾ ആണ് ഞാൻ എന്നത് ആണ് നഗ്നമായ സത്യം .എല്ലാ ദിവസവും സ്വന്തം വീട്ടിൽ തന്നെ ട്യൂഷൻ നടത്തുന്നത് കൊണ്ട് മാസം ഒരു അയ്യായിരം രൂപ ഒപ്പിക്കുന്നുണ്ട് ,അതുകൊണ്ടു ആരെയും ആശ്രയിക്കുന്നില്ല എങ്കിലും ,ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ട് …സർട്ടിഫിക്കറ്റ് കാൾ എന്നെ നോക്കി ചിരിക്കുക ആണോ ,കരയുക ആണോ ,പുച്ഛിക്കുക ആണോ.ഒരു പിടിയും ഇല്ല .പഠിച്ചു ഇറങ്ങിയ സമയം സ്വന്തം നാട്ടിൽ മാത്രം ആണ് ജോലി അപേക്ഷിച്ചത് .പിന്നെ ജില്ലാ ആയി ,പിന്നെ കേരളം മുഴുവൻ ആയി ,പിന്നെ സൗത്ത് ഇന്ത്യ ആയി ,പിന്നെ ഇന്ത്യ ആയി ,അവസാനം എവിടെ എങ്കിലും ഒരു ജോലി എന്ന സ്ഥിതിവിശേഷം വന്നു .തമിഴ് നാട്ടിൽ ഉം കേരളത്തിലും ഒരുപാട് സ്കൂളുകൾ ഉണ്ട് എങ്കിലും ,നമ്മളെ പോലെ ഇത്രേം യോഗ്യത ഉള്ളവരെ വേണ്ട..അവര്ക് ഒരു പതിനായിരത്തിനു ജോലി ചെയ്യാവുന്ന ബിരുദവും ബി.എഡ് ഉം മാത്രം ഉള്ളവരെ മതി .ഹാ..വിധി…അങ്ങനെ കൃത്യമായി പറഞ്ഞാൽ ഒരു വർഷവും ഒൻപതു മാസവും കടന്നു പോയി ,പതിനൊന്നിൽ പഠിച്ചു കൊണ്ട് ഇരുന്ന പെങ്ങൾ ഇപ്പോൾ ഡിഗ്രി ഒന്നാം വര്ഷം ,അങ്ങനെ ഒരു മെയ് മാസം 1 ആം തീയതി സർവ്വരാജ്യ തൊഴിലാളികളേ മനസ്സിൽ ധ്യാനിച്ച് കൊണ്ട് വെറുതെ ഇരുന്നപ്പോൾ ,സത്യത്തിൽ ,വെറുതെ വീട്ടിൽ മൊബൈലിൽ പുഴുവിനെ തീറ്റ കൊടുത്തു പാമ്പു ആകുന്ന കളി കളിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ,ഒരു ഫോൺ ,എന്റെ പഴയ നോക്കിയ 1100 ഫോണിൽ ഒരു ഫോൺ.വയനാട് കല്പറ്റ ഒരു cbse സ്കൂൾ നാളെ രാവിലെ ഇന്റർവ്യൂ ,ഇഷ്ടപെട്ടാൽ ,നാളെ ഉച്ചയ്ക്ക അപ്പോയ്ന്റ്മെന്റ് ,രണ്ടു ദിവസത്തിന് ഉള്ളിൽ ജോലിക്ക് പ്രവേശിക്കണം അതായത് അഞ്ചാം തീയതി ഇരുപത്തി അയ്യായിരം രൂപ ശമ്പളം ,വേറെ ഒന്നും ഇല്ല ,റെഡി കാശ് .ബാക്കി ഭക്ഷണവും താമസവും സ്വയം കണ്ടെത്തിക്കോണം ,ആദ്യത്തെ രണ്ടു ആഴ്ച സ്കൂളിൽ തന്നെ താമസിക്കാം .അഹ്…ഒന്ന് കേട്ട് ഞാൻ ഞെട്ടി കാരണം ഫോൺ വന്നത് ഉച്ചയ്ക്ക മൂന്ന് മണിക്ക് ആണ് .
ഞാൻ ആലോചിച്ചു ദൈവമേ അഗ്നി പരീക്ഷ ആണ് .ഒന്നുകിൽ ഒന്നും സംഭവിക്കാത്തത് പോലെ ഇവിടെ ഇരിക്കാം കുറച്ച കൂടി ബെറ്റർ ഓപ്ഷൻ കിട്ടുമായിരിക്കും .അപ്പോൾ തന്നെ തിരിച്ചും ഓർത്തു ,ഇനി ഒരു ഓപ്ഷൻ നോക്കി ഒരു വര്ഷം കളയണോ ?ഈഎഹ് അല്ലേലും ഈ സ്കൂളുകാർ ഇങ്ങനെ ചെയ്താൽ എങ്ങനെ ശെരി ആകും ?.ഓ.ഇനി ഇപ്പോൾ ചെന്നാൽ തന്നെ കിട്ടണം എന്ന് എന്താ ഉറപ്പ് ?ഇനി ഇപ്പോൾ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുമ്പോൾ അഞ്ചു ആകും ,പെങ്ങള് ഇപ്പോൾ എത്തും ,അഹ്..വൈകിട്ട് പിള്ളേർക് ട്യൂഷൻ ഉണ്ട് ..അവരോടു എനിക്ക് ഒരു ഉത്തരവാദിത്തം ഇല്ലേ ???ഷോ..ടെൻഷൻ ടെൻഷൻ…ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല .അങ്ങനെ എന്റെ വീടിന്റെ മിറ്റത് ഞാൻ വെരുക് പിടിച്ചവനെ പോലെ തലങ്ങും വിലങ്ങും നടന്നു ,ആ നടപ്പിൽ നേരെ സൈഡിൽ ചാരി വെച്ചേക്കുന്ന എന്റെ ബുള്ളറ്റ് ഉം കണ്ണിൽ പെട്ട് ,അച്ഛനെ കൊണ്ട് എടുപ്പിച്ചത് ആണ്