ഡിയർ കോംറേഡ്സ്,
എഴുത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, വായന സുഖകരമാക്കാൻ വേണ്ടിയാണ്, അഭിപ്രായങ്ങൾ തുറന്നു കമന്റ് ബോക്സിൽ എഴുതുമല്ലോ, ഐ ആം വെയ്റ്റിംഗ് ഫോർ യുവർ കമന്റ്സ്. (JC)
പുണ്യനിയോഗം 3
Punyaniyogam Part 3 | Author : Joshua Carlton | Previous Part
“ഹായ് സണ്ണി”, മനോഹരമായി ചിരിച്ചു കൊണ്ടവൾ എന്റെ അടുത്ത് വന്നിരുന്നു.ആദ്യമായി കാണുന്നതിന്റെ അകൽച്ചയൊന്നും ഇല്ലാതെ ഒരു സെലിബ്രിറ്റി ജടായുമില്ലാതെ, മുൻപെങ്ങോ പരിചമുള്ളവരെ പോലെ അവൾ സംസാരിച്ചു.
അവളുടെ പാർട്ടിവെയ്റ് & അക്‌സെസറീസ് ഒരു ഗ്രീക്ക് ദേവതയെപോലെ…..തോന്നിപോയി.
Sr. സോഫി : “അല്ല, സണ്ണി മുകളിലാണ് ലിയയുടെ സാമ്രാജ്യം, കാണണ്ടേ ? ”
ലിയ : “വാടോ മുകളിലേക്കു പോകാം !!! ”
ഞാൻ ഒന്നും മിണ്ടാതെ അവർ രണ്ടിന്റെയും പിന്നാലെ പോയി.
ഫസ്റ്റ് ഫ്ലോർ മുഴുവൻ ലിയയുടെ സാമ്രാജ്യം തന്നെ ആയിരുന്നു, അവളുടെ റൂം അതിൽ ഒരു ചെറിയ ലൈബ്രറി തന്നെ അവൾ സെറ്റ് ചെയ്തിട്ടുണ്ട്, പിന്നെ പേർസണൽ ജിം, സ്പാ അതിനോട് ചേർന്ന് ഒരു വലിയ ജകൂസി (jacuzzi). ഒരു 20 സീറ്റ് ഉള്ള ഒരു ചെറിയ തീയേറ്റർ. എല്ലാം അവൾ വിശദമായി തന്നെ കാണിച്ചു തന്നു.
ലിയ : “എന്താ സണ്ണി ഒന്നും മിണ്ടാതെ, തനിക്കു കടും കാപ്പിയല്ലേ ഇഷ്ടം, ഞാൻ എടുത്തിട്ട് വരാം” “നിനക്കും അത് തന്നെ അല്ലെ സോഫി മോളെ”.
അല്ല ഇവൾക്കെങ്ങനെ അറിയാം എനിക്ക് കട്ടനാണ് ഇഷ്ടമെന്ന്. ഞാൻ അത്ഭുതപെട്ടു. കാണാൻ ഭയങ്കര മോർഡൺ സ്റ്റൈലിഷ് ആണെങ്കിലും ഒരു നാടൻ സ്വഭാവം.
സോഫി : “എന്താ ആലോചിക്കുന്നേ, അവൾക്കു നിന്റെ കൊറേ കാര്യങ്ങൾ, ഇതുപോലെ അറിയാം ഇപ്പോൾ .”
ഞാൻ : “നീ പറഞ്ഞു കൊടുത്തതായിരിക്കും.”
സോഫി : “പോടാ അതിനു നിന്റെ കട്ടൻ പ്രിയം എനിക്കെങ്ങനെ അറിയാം ”
ഞാൻ : പിന്നെങ്ങനെ ?
സോഫി : “നമ്മൾ ഇഷ്ട്ടപ്പെടുന്നവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ അറിഞ്ഞെടുക്കാൻ വലിയ പാടൊന്നുമില്ല”.
സോഫി എന്നെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
ഞാൻ : “എന്നാലും അതൊന്നു അറിയണമല്ലോ “?
സോഫി : “നീ തന്നെ ചോദിച്ചാൽ മതി”
അപ്പോഴേക്കും ലിയ കട്ടൻ കാപ്പിയുമായി വന്നു. സോഫി അവളുടെ കപ്പും എടുത്തു താഴേക്കു പോയി.
ഞാൻ : “ലിയക്ക് എങ്ങനെ അറിയാം എനിക്ക് കടും കാപ്പി ഇഷ്ടാണെന്നു ? ”
ലിയ : “എന്റെ മേക്കപ്പ് അസിസ്റ്റന്റ് ജോമോൾടെ കൂട്ടുകാരിയാ, തന്റെ ചേച്ചി ലിസ്സമേടെ അയൽക്കാരി, അവളാ പറഞ്ഞത് തന്റെ കട്ടൻ പ്രിയം.” പിന്നെ പിന്നെ അവളെന്റെ സ്പൈ ആയി മാറി, അങ്ങനെ കുറെ കാര്യങ്ങൾ അറിയാം ഇപ്പൊ”
ഞാൻ : “അത് കൊള്ളാല്ലോ, എനിക്ക് ഇറങ്ങാൻ സമയമായി.” പിന്നെ എന്നിക്കു സ്പൈ ഒന്നും ഇല്ല, തന്നെ കുറിച്ച് ഞാൻ എങ്ങനാ കൂടുതൽ അറിയുന്നേ ”
അവൾ ചിരിച്ചുകൊണ്ട് ആലോചന രൂപത്തിൽ നിന്നു. 🤔
ഞാൻ : “ഷാൽ വി ഗോ ഫോർ എ ഡേറ്റ്.”
അത്ഭുദത്തോടെ എന്നെ നോക്കി
ലിയ : “വൈ നോട്ട്, യെസ്, എപ്പോൾ ? ”
ഞാൻ : “നാളെ രാവിലെ, ജസ്റ്റ് എ റോഡ് ട്രിപ്പ് ”
ലിയ : ” ഐ ലവ് റോഡ് ട്രിപ്പ് ”