🔥പുണ്യനിയോഗം 3 [Joshua Carlton]

Posted by

ഞാൻ : നമുക്ക് പോകാം….??

ലിയ : “എന്ത് പറ്റി….??”

ഞാൻ : “താൻ പറഞ്ഞ പോലെ ചില ഓർമ്മകൾ…..എന്നെ അസ്വസ്ഥത പെടുത്തുന്നു….”

ഞങൾ വേഗം തന്നെ റിസോർട്ടിൽ തിരിച്ചെത്തി വണ്ടിയെടുത്തു തിരിച്ചു.
ലിയ ആണ് വണ്ടി ഓടിച്ചത്, എനിക്ക് ഒന്നിനും കഴിയാത്ത പോലെ.

ഞാൻ : “ലിയ എടൊ, ഐ ആം സോറി, ഞാൻ നമ്മുടെ നല്ല ഒരു രാത്രി നശിപ്പിച്ചു അല്ലെ ? ”

ലിയ : “ഒന്ന് പോടോ, എനിക്കിപ്പോൾ തന്നെ നന്നായി അറിയാം….കണ്ണാ എന്നാ എന്റെ വിളിയാണ് തന്നെ അസ്വാസ്ഥനാക്കിയത്.”

ഞാൻ : “അതെ അങ്ങനെ എന്നെ വിളിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു…..ഗൗരി…..!!!”

ഞാൻ ഗൗരിയെ കുറിച്ചും അവളുടെ നിഷ്കളങ്കമായ പ്രേമം ഒരിക്കലും മനസിലാക്കാത്ത എന്റെ മണ്ടത്തരത്തെയും. അവസാനം എന്നോടുള്ള സ്നേഹത്തിൽ ഒരിക്കലും എന്നെ ഒന്നിനും നിർബന്ധിക്കാതെ ഒഴിഞ്ഞു പോയ അവളെയും കുറിച്ച് ലിയയോട് പറഞ്ഞു.

ലിയ : “ഒരു നല്ല സിനിമക്കുള്ള കഥയുണ്ടല്ലോ ഡോക്ടറെ…!!! നമ്മുക്ക് എല്ലാം ശെരിയാക്കാം എടൊ.”

ഞാൻ കാറിന്റെ സീറ്റിൽ ഇരുന്നു ഒന്ന് മയങ്ങി, അവളുടെ വീടെത്തിയപ്പോൾ അവൾ എന്നെ വിളിച്ചു, ഞാൻ പുറത്തിറങ്ങി.

ലിയ : “എടൊ, സെന്റി അടിച്ചു നേരെ ബാറിലേക്കൊന്നും പോയേക്കരുത്, നേരെ വീട്ടിൽ പോണം, ഞാൻ വിളിക്കും “, റിച്വൽസ് ഒന്നും ഇല്ലെങ്കിലും ഇന്ന് മുതൽ ഞാൻ തന്റെ ഭാര്യയാണ്. കല്യാണമൊക്കെ നാട്ടുകാരെ ബോധിപ്പിക്കാൻ. തന്റെ വിഷമങ്ങൾ ഇനി എന്റെയും വിഷമങ്ങള. ഞാൻ ഉണ്ട്‌ ഇനി തന്റെ കൂടെ എന്നും.”

ഇത്രേം പറഞ്ഞു കൊണ്ട് അവൾ പെട്ടെന്ന് ഗേറ്റിന്റെ മുന്നിൽ വച്ചു എനിക്ക് ഒരു കിസ്സ് തന്നു. സമയം ഏകദേശം 10മണി ആയതു കൊണ്ട് ആരും റോഡിൽ ഇല്ലാ.

ലിയ : “സൂക്ഷിച്ചു പോണം ”

അതൊരു വാണിംഗ് ആയിരുന്നു, ശെരിയാ ഞാൻ ആകെ തളർന്നിരുന്നു, ഒരു ദിവസം കൊണ്ട് അവൾ എന്റെ ആരൊക്കെയോ ആയി മാറി ഇരുന്നു. അതെ ഇതൊരു നിയോഗമാണ്. ഒരു പുണ്യ നിയോഗം.

വണ്ടി പെരുമ്പാവൂർ എത്തിയപ്പോൾ സോഫി മോൾടെ വിളി വന്നു.

സോഫി : “എടാ നിങ്ങൾ എത്തിയോ ?”
ഞാൻ : “പിന്നെ എപ്പോഴേ എത്തി, ഞാൻ തിരിച്ചു… പാലായിലേക്ക്.”

സോഫി : “അവളെ വിളിച്ചിട്ട് കിട്ടനില്ല, അതാ വിളിച്ചത്, റാഹേലമ്മ വിളിച്ചിരുന്നു കുറെ തവണ, ഞാൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച്ച, കർത്താവിന്റെ മണവാട്ടിയായ എന്നെ കൊണ്ട് നിങ്ങൾ കുറെ നുണ പറയിപ്പിച്ചു. സാരമില്ല നല്ലതിന് വേണ്ടിയല്ലേ.” എന്നിട്ട് എന്തായി പോയിട്ടു”?

ഞാൻ : “ഞാൻ അവളെ അങ്ങ് കെട്ടാൻ തീരുമാനിച്ചു സോഫി മോളെ”

സോഫി : “സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റണില്ല, ഞാൻ നാളെ വിളിക്കാട….!!!”

അങ്ങേ തലയ്ക്കൽ അവളുടെ സംസാരത്തിൽ സന്തോഷം നിറയുന്നത് അറിയാൻ പറ്റി. വണ്ടി വേഗത്തിൽ വിട്ടു പാലയ്ക്കു.

പാല ടൗണിൽ എത്തിയത് മുതൽ വിളിയോട് വിളിയാണ് വീട്ടിൽ നിന്നു, വീടിന്റെ ഗേറ്റ് കടക്കുമ്പോൾ എല്ലാരും ആകാംഷയോടെ നോക്കി നില്ക്കയാണ്.

എന്റെ രണ്ടു അളിയന്മാരും വന്നിട്ടുണ്ട്, ജോസിച്ചൻ ലിസമെടെ കെട്ടിയോൻ , പിന്നെ കുര്യച്ചൻ ലേണേച്ചിടെ, രണ്ടും പതിവുപോലെ മുറ്റത്തിരുന്നു വെള്ളമടിയാണ്, ഇവിടെ വരുമ്പോൾ ഒന്ന് കൂടും അല്ലാതെ ഓവർ ആയി ഒന്നും ഇല്ലാ.

ലെനേച്ചി : “നിനക്ക് ഒന്ന് ഫോൺ എടുത്തൂടെ ?? ”
ബാബി : “അല്ലേലും ചെക്കന് വീടുവിട്ടാൽ പിന്നെ വീട്ടുകാരെ വേണ്ട.”
ലിസമ്മ : “ഇക്കണക്കിനു ഇവനെ കെട്ടിച്ചാൽ, ഇവൻ നമ്മളെ തിരിഞ്ഞു പോലും നോക്കില്ല, അല്ല്യോടി.? ”

Leave a Reply

Your email address will not be published. Required fields are marked *