അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

Posted by

അനിയത്തിപ്രാവ്

AniyathiPraavu | Author : Professor  Bro

 

എൻറെ കൂടെ പിറക്കാതെ തന്നെ എൻറെ കുഞ്ഞനിയത്തിയായി മാറിയവൾ മാറിയവൾ….
ഒരുപാട് നാളത്തെ പരിചയം ഒന്നും ഇല്ലെങ്കിലും ഒരു ജന്മത്തിലെ സ്നേഹം നൽകിയൾ……
കള്ളം മറക്കാത്ത മനസ്സിൽ നിന്നും മനസ്സ് നിറയ്ക്കുന്ന സ്നേഹം തരുന്നവൾ….
ഒരേ വയറ്റിൽ ജന്മംകൊണ്ടില്ലെങ്കിലും ജീവന്റെ ജീവനായി മാറിയ അനിയത്തികുട്ടി….
ആങ്ങളയും പെങ്ങളും ആകാൻ ഒരേ വയറ്റിൽ പിറക്കണം എന്നില്ല സ്നേഹിക്കാനുള്ള മനസ്സ് മതി ……
രക്തബന്ധം ഒന്നുമില്ലെങ്കിലും സ്വന്തം ഏട്ടൻറെ സ്ഥാനം നൽകി സ്നേഹിക്കുന്ന ഒരു അനിയത്തിക്കുട്ടി…..
എന്റെ സന്തോഷത്തിൽ എന്നെക്കാൾ ഏറെ സന്തോഷിക്കുന്നവൾ.,.,
സങ്കടങ്ങളിൽ സാന്ത്വനം ആകുന്നവൾ..,.,
ഈ കഥയിൽ അനിയത്തികുട്ടിയുമായുള്ള സംഭാഷണങ്ങളിൽ പലതും ഞങ്ങൾക്കിടയിൽ നടന്നിട്ടുള്ളതാണ്,.,.,.
ഇത് അവൾക്കു വേണ്ടിയുള്ള കഥയാണ് ഞങ്ങളുടെ പ്രിയപ്പെട്ട അനുകുട്ടിക്ക്സ്നേഹപൂർവ്വം..
തമ്പുരാൻ💞

ഇവിടെ അവൾക്കായി രണ്ട് വരികൾ എഴുതാൻ എന്നെ അനുവദിച്ച പ്രൊഫസർ ബ്രോയോട് സ്നേഹം മാത്രം.,…..
*****.****

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി

” ഏട്ടാ… ”

ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞുനോക്കി, അവന്റെ അടുത്തായി ഒരു പതിനെട്ടോ പത്തൊൻപതോ വയസുള്ള പെൺകുട്ടി ഇരിക്കുന്നു കയ്യിൽ ഒരു ബാഗ് ഉണ്ട്, അവളെ കണ്ടപ്പോൾ എന്തോ ഒരു അനിയത്തിയോട് എന്നത് പോലെയുള്ള വാത്സല്യം തോന്നി

“എന്താ മോളെ ”

“ഏട്ടൻ കരയുകയാണോ, എന്തിനാ കരയുന്നത് ”

” ഏയ്യ് ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോയതാ ”

“ഓഹ്‌ സ്ഥിരം ക്‌ളീഷേ ഡയലോഗ് ആണല്ലോ ഏട്ടാ, എന്തേലും മാറ്റിപ്പിടിച്ചൂടേ ”

അവളുടെ സംസാരം കേട്ടാൽ അവനെ വർഷങ്ങൾ ആയി പരിചയം ഉണ്ടെന്നു തോന്നും,

” ഹ്മ്മ് എന്നാൽ എന്റെ കണ്ണ് വിയർത്തതാ ”

“ആ ഫ്രഷ്… ഫ്രഷ്.. ”

Leave a Reply

Your email address will not be published. Required fields are marked *