വില്ലൻ 11 [വില്ലൻ]

Posted by

കാളിയമ്മയുടെ അമ്പലത്തിന് മുന്നിൽ പൂക്കളും നിവേദ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്……………..

അമ്പലത്തിന് കുറച്ചു ദൂരെയായി കുറേ ആളുകൾ ഇരിക്കുന്നു…………….

അവരുടെ മുൻപിലായി ഒരു കല്ലിന്മേൽ മൂപ്പൻ ഇരിക്കുന്നു……………….

മൂപ്പന് കാതോർത്ത് ആ ഗോത്രജനങ്ങൾ ഇരുന്നു………………ആ പയ്യനും അവരുടെ ഇടയിൽ ഉണ്ടായിരുന്നു…………

“മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………”………….

മൂപ്പന്റെ സ്വരം പുറത്തേക്ക് വന്നു…………എല്ലാവരും മൂപ്പന്റെ പാട്ടിലേക്ക് കാതോർത്തിരുന്നു………….

ഓരോ വാക്കുകളും അവർ ശ്രദ്ധിച്ചിരുന്നു…………..

“മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………

നൂറ് തലമുറയാ ഊരാളും കുലമേ…………
വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….

എട്ടുപ്പട്ടി സനത്തുക്കും സാമി പോലടാ……….
അയ്യാ നിഴലുകൂട സാഞ്ചതില്ല ഭൂമി മേലടാ………….

നീ തലകുനിഞ്ഞു യാരും പാർത്തതില്ല………..
ഉന്നെ തല നിമിർന്ത് നാങ്ക പാർത്തതില്ല………..

അല്ലി അല്ലി കൊടുത്തതിലെ സെവന്ത കയ്യെടാ……………
ഇത് അരുവാളെ തൂക്കി നിന്ന അയ്യനാര് ടാ…………..

നൂറ് തലമുറയാ ഊരാളും കുലമേ…………
വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….

മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………”…………..

മൂപ്പൻ പാട്ട് നിർത്തി…………..എല്ലാവരും മൂപ്പനെ നോക്കി……………

മൂപ്പന്റെ ദൃഷ്ടി അവരുടെയെല്ലാം പിന്നിലേക്ക് കാട്ടിലേക്ക് പതിച്ചിരുന്നു……………..

ജനങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി…………..

മലവേടന്മാർ……………..

അവർ കാട്ടിൽ നിന്ന് ഇറങ്ങിവരുന്നു……………

അവരുടെ പുറത്ത് കൂടയുണ്ട്………… അതിനുള്ളിൽ എന്തോ താങ്ങിക്കൊണ്ട് അവർ വരുന്നു…………………

ജനങ്ങൾ എല്ലാം എഴുന്നേറ്റു……………

മലവേടന്മാർ ജനങ്ങളുടെ ഇടയിലൂടെ മൂപ്പന്റെ അടുത്തെത്തി……………

മൂപ്പൻ അവരെ നോക്കി തലയാട്ടിയതിന് ശേഷം കാളിയമ്മയുടെ അമ്പലത്തിന് അടുത്തേക്ക് നടന്നു……………….

മലവേടന്മാർ മൂപ്പനെ അനുഗമിച്ചു……………

ജനങ്ങൾ ആദരവോടെ പിന്നാലെ നടന്നു……………

മൂപ്പൻ അമ്പലവാതിൽ തുറന്നു……………

അവരുടെ മുന്നിൽ ഒരു കുടം വെളിവായി…………..ഒരു വലിയ നീണ്ട കുടം………..

ജനങ്ങളും മലവേടന്മാരും മൂപ്പനും അതുകണ്ട് കൈകൂപ്പി……………

ശേഷം മലവേടന്മാരിൽ പ്രധാനിയെന്ന് തോന്നിയ ഒരാൾ കൂട തുറന്നു…………….അതുമായി കുടത്തിന് അടുത്തേക്ക് നടന്നു……………….

ജനങ്ങൾ കുരവയിടാൻ തുടങ്ങി……………..

“കാളിയമ്മാ………… കാപ്പാത്ത്………….”…………ജനങ്ങൾ കൈകൂപ്പി പ്രാർത്ഥിച്ചു…………..

അതിന്റെ മാറ്റൊലികൾ അവിടെ നിറഞ്ഞുനിന്നു………………..

Leave a Reply

Your email address will not be published. Required fields are marked *