ഇരുട്ടും നിലാവും 3 [നളൻ]

Posted by

ഞാൻ അതിൽ ഒരു ചെറിയ കടലാസ് തുണ്ട് ഇട്ടു.എന്റെ കണ്ണുകൾ പുളകമണിഞ്ഞ കാഴ്ച ആയിരുന്നു അതിൽ നിന്നും എനിക്ക് ലഭിച്ചത്.

അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പും കൂടെ ഉണ്ടായിരുന്നു.”ഹാപ്പി ബര്ത്ഡേ മുത്തേ..

നിനക്കായി ഞാൻ ഒരുക്കിയ സമ്മാനം നിന്നെയും കാത്തു ഇരിക്കുന്നു.വേഗം വീടിന്റെ വലതു വശത്തുള്ള മതിലിനു മുകളിൽ നോക്കുക.”

ഒന്നും നോക്കിയില്ല ഓടി ചെന്ന് ഞാൻ മതിലിനു മുകളിൽ നോക്കി.അവിടെ ഒരു ചുവപ്പ് നിറത്തിൽ തിളങ്ങുന്ന ഒരു ബര്ത്ഡേ കാർഡ്.ആകാംഷയിടെ ഞാൻ അത് തുറന്നു നോക്കി.അതിൽ എനിക്ക് വേണ്ടി എഴുതിയ ഒരു ചെറിയ പിറന്നാൾ ആശംസ കുറിപ്പും പിന്നെ കറുത്ത നിറത്തിൽ കടുപ്പത്തിൽ എഴുതിയ ഒരു പേരും.”APPOOSE STORES”

അത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു സ്റ്റേഷനെറി വിൽക്കുന്ന കടയുടെ പേരാണ്.അമ്മയോട് പറഞ്ഞിട്ട് ഞാൻ സൈക്കിളും എടുത്തോണ്ട് ആ കടയിലേക് പോയി.അവിടെയും എന്നെ ഒരു സമ്മാനം കാത്തിരിക്കുന്നുണ്ടായിരുന്നു.

കടയിൽ നിൽക്കുന്നത് എനിക്ക് പരിചയം ഉള്ള ഒരു ചേച്ചിയാണ്.എന്നെ കണ്ടതും “നീ എന്താ ഇത്ര വൈകിയത്?? ഇനി നീ വരില്ലേ എന്ന് വരെ  വിചാരിച്ചു. എന്തായാലും എന്റെ വകയും ഒരു ഹാപ്പി ബര്ത്ഡേ” എന്നും പറഞ്ഞ് ഒരു വലിയ പെട്ടി എടുത്ത് കയ്യിൽ തന്നു.അതിനു മുകളിൽ “open it now with a smile ” എന്ന് എഴുതിയിട്ടുണ്ടായിരുന്നു.

ഞാൻ അത് കടയിൽ വച്ച് തന്നെ തുറന്നു നോക്കി.അതിൽ ഒരു കാപ്പി നിറത്തിലുള്ള കരടി കുട്ടി വേറെ ഒരു കരടി കുട്ടിയെ കെട്ടിപിടിച്ചു നിക്കുന്ന ഒരു ഭൊമ്മ.കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു.”വായനശാല” എന്ന് മാത്രം എഴുതി കൊണ്ട്. അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു.കടയിലെ ചേച്ചിയോട് നന്ദി പറഞ്ഞു ഞാൻ നേരെ വായനാശാലയിലേക് പോയി.വായനശാല നോക്കി നടത്തുന്നത് നാട്ടിലെ ഒരു പഴയ പാർട്ടി പ്രവർത്തകൻ ആണ്.അയാൾ എന്നും അവിടെ ഉണ്ടാകും.

ആയാളും എന്നെ കാത്തു ഇരിക്കുകയായിരുന്നു.എനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു അയാൾ രവീന്ദർ സിംഗ് എഴുതിയ “I too had a love story” എന്നാ പുസ്തകം തന്നു.അത് തുറന്നു നോക്കിയാൽപ്പോൾ ആദ്യത്തെ താളിൽ മനുവേട്ടന്റെ ഒപ്പും പുള്ളിയുടെ വക രണ്ടു വാചകവും.

കൂടെ ഒരു ബുള്ളെട്ടിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.അതും മനുവേട്ടന്റെ അതെ പോലത്തെ ബുള്ളെറ്റ്.വായനശാലയിൽ നിന്നും ഞാൻ നേരെ മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീടിനു മുമ്പിലുള്ള മാവിന്റെ ചുവട്ടിൽ  ചേട്ടന്റെ ബുള്ളറ്റ്  വച്ചിട്ടുണ്ടായിരുന്നു.അതിന്റെ ഹാൻഡിൽ ബാറിൽ ഒരു ചെറിയ സഞ്ചി തൂക്കി ഇട്ടിട്ടുണ്ടായിരുന്നു.ഞാൻ ഓടി ചെന്ന് അത് തുറന്നു നോക്കി.അതിൽ മറ്റൊരു സമ്മാനമാണ് ഉണ്ടായിരുന്നത്.ഫ്രെയിം ചെയ്ത എന്റെ ഒരു ഫോട്ടോ.ഞാൻ അറിയാതെ ആരോ എടുത്ത എന്റെ ഫോട്ടോ.അത് കണ്ടിട്ട് എനിക്ക് വിശ്വാസം വരുന്നില്ലയിരുന്നു.ഫോട്ടോയിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ട്.എന്ന് എടുത്തതാണെന് എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല.കൂടെ വീണ്ടും ഒരു ചെറിയ കുറിപ്പ്.”എന്റെ മുറി” എന്ന് മാത്രം അതിൽ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.ഞാൻ വീടിന്റെ അകത്തേക്ക് കയറി..

“അമ്മെ…അമ്മെ……….”

Leave a Reply

Your email address will not be published. Required fields are marked *