ഇരുട്ടും നിലാവും 3 [നളൻ]

Posted by

പിന്നെ ക്ലാസ്സിലെ ഗ്യാങ്ങും വീട്ടിലേക്ക് വന്നു.അവർ ഒരു കേക്ക് വാങ്ങികൊണ്ടാണ് വന്നത്.അത് മുറിച്ചു ഞങ്ങൾ എന്റെ 15ആമത്തെ പിറന്നാൾ ആഘോഷിച്ചു.എനിക്ക് വേണ്ടി അവർ സമ്മാനങ്ങളും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.ചേട്ടൻ വാങ്ങി തന്ന ഷർട്ടും ജീൻസും ആയിരുന്നു എന്റെ പിറന്നാൾ കോടി.മനുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.പക്ഷെ പുള്ളിക് എന്റെ പിറന്നാൾ അറിയില്ലലോ.ഞാൻ ഇതുവരെ പറഞ്ഞിട്ടുമില്ല.
ഞങ്ങുടെ കൂട്ടത്തിലുള്ള  3 പേർ ക്രിസ്ത്യാനികൾ ആണ്.അത് കൊണ്ട് ഉച്ചയ്ക്കുള്ള ഭക്ഷണവും ക്രിസ്തുമസ് ആഘോഷങ്ങളും അവരുടെ വീട്ടിൽ ആയിരിക്കും.ഈ തവണ ക്രിസ്തുമസിന് ജോണിന്റെ വീട്ടിൽ കൂടാമെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു.
അവന്റെ വീട്ടിൽ അവന്റെ അമ്മയുടെ വക സ്വാദിഷ്ടമായ കുറെ സ്പെഷ്യൽ ഉണ്ടായിരുന്നു.കേക്ക് ഉം വൈനും പിന്നെ എല്ലാവരും ഒത്തുകൂടിയപ്പോൾ ഉണ്ടായ ലഹരിയും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരിന്നു.അപ്പോളും എന്റെ മനസ്സിൽ മനുവേട്ടൻ നിറഞ്ഞിരുന്നു.
പരുപാടി എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ മടങ്ങി എത്തി.അപ്പോൾ സമയം അഞ്ചു കഴിഞ്ഞിരുന്നു.
ഞാൻ ജോണിന്റെ അമ്മ തന്നു വിട്ട കേക്ക് അമ്മയുടെ കയ്യിൽ കൊടുത്തു എന്റെ മുറിയിലേക്ക് പോയപ്പോൾ ,നിനക്ക് ഒരാൾ ഒരു സാധനം കൊണ്ടുവന്നു തന്നിട്ടുണ്ട്,വേഗം ചെന്ന് നോക്ക് എന്ന് അമ്മ പറഞ്ഞു.അവിടെ  മുറിയിൽ എന്നെ കാത്തു വലിയൊരു സമ്മാന പൊതി കാത്തിരിക്കുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെ ഞാൻ അത് തുറന്നു നോക്കി.
അതിനുള്ളിൽ ഉണ്ടായ സമ്മാനം എന്നെ വല്ലാതെ ആശ്ചര്യപെടുത്തി…….
“റൂബിക്സ് ക്യൂബ്”… ഒരു വലിയ റൂബിക്സ് ക്യൂബ് ആയിരുന്നു അതിന്റെ ഉള്ളിൽ.ഓരോ ചതുര കളങ്ങളിലും ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾ.പക്ഷെ റൂബിക്സ് ക്യൂബ് ക്രമീകരിച്ചതല്ലയിരുന്നത് കൊണ്ട് അതിൽ ഒളിപ്പിച്ച കാര്യം എന്താണെന്ന് ഒന്നും മനസിലായില്ല.റൂബിക്സ് ക്യൂബ് എനിക്ക് ചെറുപ്പം മുതലേ വളരെ കൗതുകം ഉയണർത്തിയ ഒരു വസ്തുവായിരുന്നു.വളരെ ചുരുങ്ങിയ സമയം  കൊണ്ട്  ക്യൂബ് കരണീകരിക്കുന്നത് എനിക്ക് ഹരം ആയിരുന്നു.അതിന്റെ മത്സരങ്ങളിൽ എനിക്ക് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ആദ്യമായിട്ടാണ് അതിൽ രഹസ്യം ഒളിപ്പിച്ചു ഒരാൾ എനിക്ക് നൽകിയത്.വെപ്രാളം പിടിച്ചത് കൊണ്ടായിരിക്കും ,കുറെ സമയമെടുത്താണ് ഞാൻ അത് ക്രമീകരിച്ചത്.

അതിലെ സന്ദേശം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

ചുവപ്പ് ചതുരങ്ങളിൽ ” I LUV U” എന്നും

പച്ച ചതുരങ്ങളിൽ “HPY XMS DR” എന്നും

മഞ്ഞയിൽ “HPY BDY DR”  എന്നും

വെള്ളയിൽ “DER IS GFT” എന്നും

നിലയിൽ “LUK UR BAG” എന്നും

ഓറഞ്ച് ചതുരങ്ങളിൽ “SEE U TDY” എന്നുമായിരുന്നു എഴുതിയിരുന്നത്.

ഇത് മനുവേട്ടന്റെ വികൃതി ആണെന്ന് എനിക്ക് മനസിലായി.ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ പ്രത്യേക രീതിയിൽ സമ്മാനം നൽകുന്നത്.ആകാംഷയോടെ ഞാൻ എന്റെ ബാഗ് പോയി തുറന്നു നോക്കി. അതിൽ ഉണ്ടായിരുന്ന സമ്മാനം എന്റെ മനം കവർന്ന ഒന്നായിരുന്നു.

ഒരു ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി(kaleidoscope).

Leave a Reply

Your email address will not be published. Required fields are marked *