അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Posted by

അനുരാഗപുഷ്പങ്ങൾ 2

Anuragapushpangal Part 2 | Author : Rudra

Previous Part

 

( ഞാൻ ഒരുമിച്ചയച്ച കഥയാണ്… ഡോക്ടർക്ക് മൊത്തം കിട്ടിയിരുന്നില്ല… അതാണ് രണ്ടു പാർട്ടായി ഇടേണ്ടി വന്നത്… എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു….തുടരുന്നു…)അയാൾ…. അയാൾ… ഒരു കള്ളുകുടിയനാണ്…. വെറും ആഭാസനാണ്…. എത്ര പെണ്ണുങ്ങളെ പറ്റിച്ചിട്ടാണ് ഇവിടെ കല്യാണ ആലോചനയുമായി വന്നതെന്ന് ആർക്കറിയാം…. അങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ…. ”
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അരവിന്ദിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു….. ഇന്ദു ഒരു നിമിഷം പകച്ചു പോയി…..

” തോന്നിവാസം പറയുന്നോടി….. വേണ്ടാ വേണ്ടന്ന് വയ്ക്കുമ്പോൾ…. ”

” തല്ലിക്കൊ…. തല്ലി കൊന്നോ…. പക്ഷെ അയാളെയും കൊണ്ട് എന്നെ കെട്ടിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ല….. തീരെ നാണമില്ലാത്ത ഒരുത്തനായിട്ടല്ലേ കൂട്ടുകാരന്റെ വീട്ടിൽ വലിഞ്ഞു കയറി ….. ”
അതവൾക്ക് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല…. അതിന് മുൻപേ അവളുടെ അടക്കം എല്ലാവരുടെയും കണ്ണുകൾ ഉമ്മറത്ത് നിൽക്കുന്ന അവനിൽ എത്തിയിരുന്നു…

അവിടെ ആകമാനം നിശബ്ദത തളം കെട്ടിക്കിടന്നു…… നിറഞ്ഞ കണ്ണുകൾ അവർ കാണാതെ മറച്ചു പിടിക്കാൻ അവൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരിന്നു….. ഇന്ദു അവന്റെ മുഖത്തു നോക്കാനാവാതെ കുനിഞ്ഞു നിന്നിരുന്നു….. മുഖത്ത് വിഫലമായ ഒരു പുഞ്ചിരിയുണ്ടാക്കി അവൻ മുറിയിലേക്ക് നടന്നു…. സാധനങ്ങൾ എല്ലാം ബാഗിൽ കുത്തി നിറയ്ക്കുമ്പോളും കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു കൊണ്ടേ ഇരുന്നു…. ഹൃദയം നുറുങ്ങിയ വേദന അവൻ അനുഭവിച്ചറിയുകയായിരുന്നു…. പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് അവൻ തിരിഞ്ഞു നോക്കി….

” ഇപ്പളാ ഞാൻ ഓർത്തത്…. ഇന്ന് തന്നെ പോയാലെ അവിടുത്തെ കാര്യങ്ങൾ ശരിയാക്കാൻ പറ്റു…. പരിചയക്കാരൊന്നും ഇല്ലാത്ത സ്ഥലമല്ലേ…. ഒറ്റയ്ക്ക് പോകണ്ടേ…. ഇനി അങ്ങോട്ട്…. ”
പിന്നിൽ നിൽക്കുന്ന അരവിന്ദിനോട് അമൽ പറഞ്ഞു…. തിരിച്ചൊന്നും പറയാനാകാതെ അവൻ ശില കണക്കെ നിന്നു….. അമൽ അവന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി….. ഹാളിൽ അച്ഛനും അമ്മയും

അവനെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നുണ്ടായിരുന്നു…. അവരോടും ഒരു പുഞ്ചിരിയോടെ അവൻ യാത്ര ചോദിച്ചു….. തല താഴ്ത്തി മാറി നിൽക്കുന്ന ഇന്ദുവിന്റെ അടുത്തേക്ക് അവൻ നടന്നു…

” ക്ഷമിക്കണം താൻ….. ഞാൻ…. എന്റെ പോട്ട ബുദ്ധിക്ക് എന്തൊക്കെയോ…. സോറി…. ”
കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു…. അവൻ ബൈക്കിനടുത്ത് എത്തിയപ്പോളേക്കും അരവിന്ദ് ഓടി അവന്റെ അടുത്ത് എത്തിയിരുന്നു….

” സോറി ഡാ… ”

Leave a Reply

Your email address will not be published. Required fields are marked *