വിരുന്നുകാരി
Virunnukaari | Author : Kshathiryan
” അമ്മേ… അത് രേഷമയല്ലേ…? ”
” അതെ… ” – പാത്രം കഴുകിക്കൊണ്ടിരുന്ന അമ്മ എന്റെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു..
” അവളെന്താ ഇവിടെ..? സാധാരണ ഈ വഴി വരാത്തവളല്ലേ… എന്താ ഇപ്പോൾ പെട്ടന്നൊരു വിസിറ്റിംഗ്..? ”
” അവൾ ഇനി കുറച്ചു ദിവസം ഇവിടെ ഉണ്ടാവും.. അവളുടെ അമ്മ വിളിച്ചിരുന്നു. അവളുടെ സ്വഭാവം ഒന്ന് നന്നാക്കണം എന്ന് പറഞ്ഞു.. ”
ഓ അപ്പൊ അതാണ് കാര്യം..അവൾക്കിനി ശിക്ഷണ കാലമാണ്.. എന്റെ അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അതുകൊണ്ട് തെന്നെ ഞങ്ങളുടെ കുടുംബത്തിൽ ഞാൻ വളരെ കഷ്ടപ്പെട്ട് നല്ലവന്റെ ഇമേജ് നിലനിർത്തിയാണ് കഴിഞ്ഞിരുന്നത്…സത്യത്തിൽ അത് വളരെ ബുദ്ധമുട്ടുള്ള കാര്യമാണ്. ശരിക്കും പറഞ്ഞാൽ റിലേറ്റീവ്സ് ന്റെ എല്ലാം കണ്ണിൽ ഞാൻ നല്ലവനായ ഉണ്ണിയാണ്… പക്ഷെ നമ്മുടെ സ്വഭാവം നമുക്കല്ലേ അറിയൂ… അതുകൊണ്ടാവും അവളെ സ്വഭാവം നന്നാക്കാൻ ഇങ്ങോട്ട് അയച്ചത്.
” ടാ..നിന്റെ ഊര് തെണ്ടൽ ഒന്ന് കുറക്കണം ഞങ്ങൾ സ്കൂളിൽ പോയാൽ പിന്നെ അവളെ ഇവിടെ തനിച്ചിരുത്താൻ പറ്റില്ല.. അതുകൊണ്ട് പുറത്തേക്കുള്ള കറക്കം ഒന്ന് കുറച്ചേക്ക്.. ”
ചിന്തയിലായിരുന്ന എന്നോട് അമ്മ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. കാരണമുണ്ട്. അച്ഛനും അമ്മയും പോയാൽ പിന്നെ പകൽ മുഴുവൻ ഞാൻ തനിച്ചാണ്. എനിക്ക് തോന്നിയപോലെ നടക്കാം.. പക്ഷെ ഇവൾ വന്നു കയറിയതോടെ എന്റെ കാര്യം കഷ്ടത്തിലായി..
” എന്താടാ മിഴിച്ചു നിൽക്കുന്നെ..? പറഞ്ഞത് കേട്ടില്ലേ..? ” – മിഴിച്ചു നിന്ന എന്നെ നോക്കി അമ്മ ചോദിച്ചു.
” മ്മം… ”
എന്ന് നീട്ടിമൂളിയിട്ടു ഞാൻ റൂമിലേക്ക് പോയി.ഞാനും അവളും തമ്മിൽ വലിയ അടുപ്പം ഇല്ലാത്തോണ്ട് അവൾ വന്നത് എനിക്കൊരു അധികപ്പറ്റായാണ് തോന്നിയത്…