– ഞാൻ കാശെടുത്ത് നീട്ടിയതും അവൾ അതും വാങ്ങി വീടിന്റെ ഉമ്മറത്തേക്കൊരു ഒട്ടമായിരുന്നു.
ഹോ.. ഇവളെന്താ ഈ കാണിക്കുന്നെ..?
– എനിക്കൊന്നും മനസിലായില്ല. ഞാനവളുടെ പിന്നാലെ ഉമ്മറത്തേക്കു നടന്നു. എന്നെ കണ്ടതും അവൾ കയ്യിൽ പിടിച്ചിരുന്ന ഒരു നീണ്ട പെട്ടി ഞാൻ ശ്രദ്ധിച്ചു. ഞാൻ ചൂഴ്ന്നു നോക്കുന്നത് കണ്ട അവൾ പറഞ്ഞു.
അല്ല .., നീ എഴുന്നേറ്റോ..? വേണേൽ പോയി കുറച്ചു നേരം കൂടി കിടന്നോ..
ഇവിടെ വന്ന് ഇത്ര ദിവസം ആയിട്ടും മര്യാദക്കൊന്നു സംസാരിക്കുക പോലും ചെയ്യാത്ത ഇവളാണോ ഇന്ന് എന്റെ ഉറക്കത്തെക്കുറിച്ചു സംസാരിക്കുന്നത്. അതിലെനിക്കു ചെറിയ സംശയം തോന്നി. പക്ഷെ ഞാനതു പുറത്തു കാണിച്ചില്ല.
അല്ല.. നീ എന്താ വാങ്ങിയെ.. നോക്കട്ടെ..
അതുകേട്ടതും അവൾ ഒരു പരുങ്ങി.
അതു….. അതൊന്നുമില്ല… നീ പോയി കിടന്നോ… ഞാനിതു പിന്നെ കാണിച്ചു തരാം.
എന്നാൽ പിന്നെ മതി.. വെറുതെ മനുഷ്യന്റെ ഉറക്കം കളഞ്ഞു.
ഹാ………..
– വെറുതെയൊരു കോട്ടുവായ ഇട്ടപോലെ കാണിച്ചു. ഞാൻ റൂമിലേക്ക് കയറി വാതിലടച്ചു. വാതിലടച്ച ഉടനെ ഞാൻ ഫോൺ കയ്യിലെടുത്തു , അവളുടെ റൂമിലെ കാമറ വിഷ്വൽസ് നോക്കി. അപ്പോൾ അവൾ റൂമിൽ കയറി വരുന്നതാണ് കണ്ടത്. ഞാൻ ഫോണും കയ്യിൽ പിടിച്ചു അവൾ വാങ്ങിയ സാധനം എന്താണെന്നറിയാൻ ആകാംക്ഷയോടെ അവളുടെ കയ്യിലെ പൊതിയിൽ തന്നെ നോക്കിയിരുന്നു. പക്ഷെ അവൾ എന്നെ ഞെട്ടിച്ചുകൊണ്ട് ആ പൊതി അലമാരയിൽ വച്ചു റൂമിൽ നിന്നും പുറത്തിറങ്ങി.
ശ്ശെ… കളഞ്ഞില്ലേ കഞ്ഞിക്കലം…
ഇനിയിപ്പോ എപ്പോഴാണാവോ അവൾ അതൊന്നെടുക്കുന്നത്.. എന്താണെന്നറിയില്ല… അവൾ വാങ്ങിയതെന്താണെന്നറിയാഞ്ഞിട്ട് എനിക്കൊരു മനസമാധാനം കിട്ടുന്നില്ല…
എന്നാലും അതെന്താവും..? ആ… എന്തായലും രാത്രി ആവട്ടെ ..എന്നിട്ട് നോക്കാം.
അവൾ അന്ന് പലവട്ടം മുറിക്കുള്ളിൽ കയറി, പക്ഷെ ഒരു തവണ പോലും അലമാര തുറന്നു ആ കവർ എടുക്കുന്നത് ഞാൻ കണ്ടില്ല.
അച്ഛനും അമ്മയും വന്നപ്പോഴും അവരുമായി സംസാരിച്ചിരുന്നപ്പോഴും എല്ലാം എന്റെ ശ്രദ്ധ അവളിലായിരുന്നു. അവൾ മുറിക്കുള്ളിൽ കയറുന്നുണ്ടോ എന്നു മാത്രമായിരുന്നു എന്റെ നോട്ടം.. അങ്ങനെ സമയം രാത്രി പത്തരമണിയായി.. ആ സമയത്തിനുള്ളിൽ അവൾ പലവട്ടം മുറിക്കുള്ളിൽ കയറി ഇറങ്ങി, പക്ഷെ അവൾ അധിക സമായമൊന്നും മുറിക്കുള്ളിൽ വതിലടച്ചിരുന്നില്ല. അപ്പോൾ എനിക്കൊരു സംശയം തോന്നി.
ഇനി അവളെങ്ങാനും വാങ്ങിയ സാധനത്തിനെ പറ്റി മറന്നു കാണുമോ..? ഏയ്..അങ്ങനെ വരുമോ..? എന്തായാലും കിടക്കുന്ന നേരമായി.,അവൾ അതു പിന്നെ കാണിച്ചുതരാം എന്ന് പറഞ്ഞിരുന്നതുകൊണ്ട്.,ഏതായാലും ഒന്നു പോയി ചോദിച്ചു നോക്കാം
ഞാൻ നോക്കുമ്പോൾ അവൾ റൂമിനകത്തേക്ക് കയറുകയായിരുന്നു. ഞാൻ വിളിക്കുന്നതിന് മുന്നേ അവൾ വാതിലടച്ചു. പിന്നെ ഞാനവളുടെ വാതിൽക്കൽ പോയിനിന്നു. എന്നിട്ട് മൊബൈൽ ഫോൺ ഓണ് ആക്കി. അവൾ അലമാരക്കു
താഴെ നിൽക്കുന്നതിന്റെ പാതി മുറിഞ്ഞ ദൃശ്യങ്ങൾ ആണ് ഞാൻ