എടാ പൊട്ടാ ഞാൻ പറയാൻ വന്നത് ലച്ചു എല്ലാം അറിഞ്ഞില്ലേ എന്നാ… അല്ലാതെ നിന്നെ കുറ്റപെടുത്തിയതല്ലാ…
അതിപ്പോ ഒരു നല്ല കാര്യല്ലേ… ഞാൻ ചേച്ചിയോടായി പറഞ്ഞില്ലെങ്കിലും മനസ്സിൽ പറഞ്ഞു…
ഉടനെ ചേച്ചി….
നീ എന്താ ഒന്നും മിണ്ടാത്തെ….
ഒന്നുല്ല ചേച്ചി.. ഞാൻ ഓരോരോ കാര്യങ്ങൾ ഓർത്തു പോയതാ…
എന്താണാവോ പൊന്നുമോൻ ഇത്ര കാര്യായിട്ട് ഓർക്കുവാൻ മാത്രം….
ലച്ചു എന്റെടുത്ത് കുറെ കാര്യങ്ങൾ പറഞ്ഞായിരുന്നു അത് ഓർത്തു പോയതാടി…
ചേച്ചിക്ക് ഏൽക്കാനായി ഞാനൊന്ന് എറിഞ്ഞു കൊടുത്തു..
ഉടനെ ചേച്ചി… എന്നോട്
എന്ത് കാര്യം…?
അത് ഒന്നുല്ല….ഞാൻ ലേശം അഭിനയം ചേർത്തികൊണ്ട് പറഞ്ഞു..
പറയടാ…
അത് ഒന്നുല്ല ചേച്ചി… ഇനിയിപ്പോ പറഞ്ഞിട്ടൊന്നും കാര്യമില്ല…
നീ എന്താ കാര്യോന്ന് പറയുന്നുണ്ടോ വിനു….?
വേറൊന്നും അല്ലടി…ഞാൻ ഇവിടെ നിൽക്കുന്നത്……
ആ നീ ഇവിടെ നിൽക്കുന്നത്….
ചേച്ചി…. ഞാൻ ഇവിടെ നിൽക്കുന്നത് ലച്ചുവിന് അത് കൊടുക്കാൻ മാത്രല്ല…
പിന്നെ….
അത് ചേച്ചി…
മം മതി മതി.. എനിക്കെല്ലാം അറിയാം… നീ ഇനി ഓവറായി വളഞ്ഞു മൂക്ക് പിടിക്കാൻ നിക്കണ്ട…
ചേച്ചിക്ക് എന്ത് അറിയാന്ന്…
എടാ വിനൂട്ട… എന്റെ ഭാഗത്തും തെറ്റുണ്ട്…അവളുടെ ഉദ്ദേശം മുഴുവനായി മനസ്സിലാക്കാതെ ഞാൻ നിന്നോട് ഇവിടെ നിൽക്കാൻ നിർബന്ധിക്കാൻ പാടില്ലായിരുന്നു….
ഇനിയിപ്പോ എന്ത് ചെയ്യാൻ പറ്റും ചേച്ചി….. ഞാൻ ദയനീയ ഭാവം മുഖത്തു വരുത്തിക്കൊണ്ട് ചേച്ചിയെ നോക്കി പറഞ്ഞു..
നീ വീട്ടിലേക്ക് വാടാ ഞങ്ങടെ കൂടെ…
അതൊന്നും പറ്റത്തില്ല ചേച്ചി…
അതെന്താടാ….
അത് ശെരിയാവില്ല ഞാൻ ലച്ചുവിന് വാക്ക് കൊടുത്തുപോയി… അത് ഇത്തിരി ഗൗരവം നടിച്ചാണ് ഞാൻ ചേച്ചിയോട് പറഞ്ഞത്..
അതൊന്നും കൊഴപ്പില്ലടാ…..
ഇല്ല ചേച്ചി ഈ കാര്യത്തിൽ എന്നെ നീ നിർബന്ധിക്കണ്ട.. ഞാൻ വരത്തില്ല…
വിനു നീ അവളുടെ ഉദ്ദേശം ശെരിക്കും മനസ്സിലാക്കത്തോണ്ടാ ഇങ്ങനൊക്കെ പറയുന്നേ…
ഇല്ല ചേച്ചി എനിക്ക് എല്ലാം അറിയാം.. അതോണ്ട് തന്നാ ഞാൻ സമ്മതിച്ചതും…
അപ്പൊ… അപ്പൊ നീ..
നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും ഇല്ല ചേച്ചി … എനിക്ക് ലച്ചുവിനെ ഇഷ്ടാ അവൾക്ക് എന്നെയും അത്രേന്നെ..