മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Posted by

പുഷ്പവല്ലിയുടെ താഴെ നിലത്തിരുന്നുകൊണ്ട് വേലുക്കുട്ടി: എന്ത് പറ്റി തമ്പ്രാട്ടി..?
വിഷമത്തോടെ പുഷ്പകവല്ലി: അവരുടെ ബസിനസെല്ലാം തകര്‍ന്നു.
വേലുക്കുട്ടി: ഇനി ഇപ്പോ എന്താ ചെയ്യാ..?
വിഷമത്തോടെ പുഷ്പകവല്ലി: വേലുകുട്ടി ഞങ്ങളെ സഹായിക്കണം.
വേലുക്കുട്ടി: എനിക്ക് എന്ത് ചെയ്യാന്‍ പറ്റും..?
പുഷ്പവല്ലി: വേലുക്കുട്ടിയുടെ അമ്മാവന്‍ നീലകണ്ഠനാശാന്‍ കാരണാ ഞങ്ങള്‍ക്ക് ഈ ഉയര്‍ച്ചയെല്ലാം ഉണ്ടായത്. വേലുക്കുട്ടി ഞങ്ങളെ സഹായിക്കണം.
വേലു: അതിന് അമ്മാവന്‍ പോയില്ലേ…?
പുഷ്പ: അമ്മാവന്‍ പോയാലും വേലുവിന് കാര്യങ്ങളൊക്കെ അറിയാലോ..? ചേട്ടനെയും മക്കളെയും നല്ലരീതിയില്‍ അക്കിയാല്‍ ഞങ്ങളെ ഒരു ഏക്കറെ സ്ഥലം വേലുക്കുട്ടിക്ക് തരാം.
വേലു: തമ്പ്രാട്ടി. പണത്തിന് വേണ്ടിയല്ല അമ്മാന്‍ ഇതൊന്നും നിങ്ങള്‍ക്കും നിങ്ങളെ കുടുംബത്തിനും ചെയ്ത് തന്നത്. തമ്പ്രാട്ടിയുടെ അച്ഛനുമായി അമ്മാവന് നല്ല ബന്ധമായിരുന്നു. ചെറുപ്പത്തില്‍ ഞാനും കുറെ കാലം അമ്മാവനെ സഹായിക്കാന്‍ പോയിരുന്നു. അമ്മാവന്റെ മരണം തമ്പ്രാട്ടിക്ക് അറിയില്ലേ…? ഭ്രാന്തായി ചോരതുപ്പി വേദനസഹിച്ച് പിടഞ്ഞ് പിടഞ്ഞാ മരിച്ചത്. കാരണം ചെയ്ത ഫലം. അതിന്റെ കര്‍മ്മം അനുഭവിച്ചത് തമ്പ്രാട്ടിയുടെ അച്ഛനോ, തമ്പ്രാട്ടിയോ മക്കളോ അല്ല. അമ്മാവനാ. ഞാനും ആ വഴിക്ക് നീങ്ങിയാല്‍ എന്റെ അവസാനവും അതേ പോലെയാവും.
എന്നുപറഞ്ഞു അകത്തേക്ക് പോവുന്ന വേലു. അയാളുടെ ഭാര്യയോടായി എഴുന്നേറ്റ് നിന്നുകൊണ്ട് പുഷ്പ: ഞങ്ങളെ ഒന്ന് സഹായിക്കാന്‍ പറയോ
അകത്ത് നിന്ന് കയ്യില്‍ ഒരു കെട്ട് താളിയോലയുമായി വന്നുകൊണ്ട് വേലു: ഇതുകണ്ടോ തമ്പ്രാട്ടി. അമ്മാവന്റെ ഗ്രന്ഥമാണിത്. ഇതിലെ അറിവ് വെച്ചാണ് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഗുണം ഉണ്ടാക്കിക്കൊടുത്തത്. അമ്മാവന്‍ മരിച്ചതിന് ശേഷം ഞാനിത് മറിച്ച് നോക്കിയിട്ടില്ല. അവസാനം എന്തായി.
കരഞ്ഞുകൊണ്ട് പുഷ്പ: വേലു ഞാന്‍ നിന്റെ കാല് പിടിക്കാം. എന്നെ സഹായിക്ക്.
ജാനകി: ഒന്ന് സഹായിക്ക് മനുഷ്യാ അവരെ
വേലു: ഇവള് പറയുന്നത് തമ്പ്രാട്ടി നേരത്തെ പറഞ്ഞ ആ ഒരു ഏക്കര്‍ സ്ഥലം കിട്ടൂന്ന് കരുതിയാ. ടീ ഞാന്‍ ദുരിതമനുഭവിച്ച് മരിക്കുന്നത് നിനക്ക് കാണണോടീ.
ജാനകി: ഒരു കുടുംബം രക്ഷെപ്പോട്ടുപോവുമല്ലോ.. പിന്നെ ഇവര് നമ്മുക്ക് ചെയ്ത ഉപകാരം മറക്കരുത്.
വേലു: ഇല്ല തമ്പ്രാട്ടി. നിങ്ങള് ചെയ്ത ഉപകാരം മറക്കില്ല. എന്റെ മൂന്ന് പെണ്‍മക്കളെ കെട്ടിച്ച് വിട്ടതും ഈ വീടു വെച്ചതും തമ്പ്രാന്‍ തന്നെ പൈസകൊണ്ടാ. അത് ഞാനും കുടുംബവും ജന്മത്തില്‍ മറക്കില്ല. പക്ഷെ ഈ കാര്യത്തിന് എന്നെ തമ്പ്രാട്ടി നിര്‍ബന്ധിക്കരുത്. വയ്യ..
എന്നു പറഞ്ഞു അകത്തേക്കുപോവുന്ന വേലു. നിരാശയോടെയും വിഷമത്തോടെയും ജാനകിയെനോക്കി വീട്ടില്‍ നിന്നിറങ്ങുന്ന പുഷ്പ. അങ്ങനെ അവര്‍ ആ കുന്നിറങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു.
രാത്രിയോടെ വീട്ടിലെത്തയി പുഷ്പയോട് മീര: പോയ കാര്യം എന്തായി അമ്മേ..?
പുഷ്പ: അയാള്‍ക്ക് കഴിയില്ല.
ആര്യ: ഇത്രയും വലിയ കാര്യങ്ങളൊന്നും നടത്തി തരാന്‍ ഒരാള്‍ക്കും കഴിയില്ല അമ്മേ..?
പുഷ്പ: ഒരാള്‍ക്കും എന്നു പറയേണ്ട. വേലുവിന് അറിയാം. പക്ഷെ അയാള്‍ അതിന് തയ്യാറല്ല.
മീര: കാര്യം സാധിച്ചാല്‍ പണം കൊടുക്കാമെന്ന് പറഞ്ഞൂടായിരുന്നോ..?
പുഷ്പ: പറഞ്ഞു. പക്ഷെ അദ്ദേഹം സമ്മതിച്ചില്ല. ആഭിചാരം എന്നാല്‍ പാപം കിട്ടുന്ന കര്‍മ്മമാണ്. നശിച്ച് നരകിച്ച് മരിക്കും. അതാ അയാള്‍ക്ക് പേടി.
എന്നു പറഞ്ഞുപോവുന്ന പുഷ്പവല്ലി. ഒന്നും മനസിലാവാതെ മുഖത്തോടുമുഖം നോക്കുന്ന മീരയും ആര്യയും. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ സ്ഥലം

Leave a Reply

Your email address will not be published. Required fields are marked *