മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Posted by

കാണാന്‍ രണ്ടുമൂന്ന് പേര്‍ വന്നുനോക്കി. നാട്ടിന്‍പുറമായതുകൊണ്ട് തന്നെ ഇത്രയേറെ സ്ഥലം ആര്‍ക്കും വേണ്ട. 10 പതിനഞ്ചോ സെന്റ് സ്ഥലമേ ഓരോരുത്തര്‍ക്കും ആവശ്യമുള്ളൂ. അങ്ങനെ വില്‍ക്കുമ്പോള്‍ ആ സ്ഥലത്തിലേക്കുള്ള വഴിയും ഉണ്ടാക്കികൊടുക്കണം. പണയപ്പെടുത്തിയാലും അത്രയൊന്നും രൂപ കിട്ടില്ല. മുറിയില്‍ ഇതെല്ലാം ആലോചിച്ചു കിടക്കുമ്പോളാണ് ആര്യ അങ്ങോട്ട് കടന്നുവന്നത്.
ആര്യ: അമ്മേ ദേ ഒരാള് വന്നിരിക്കുന്നു.
പുഷ്പ: ആരാ..?
ആര്യ: അറിയില്ല. അമ്മയെ ചോദിച്ചു.
പുഷ്പവല്ലി എഴുന്നേറ്റ് അങ്ങോട്ട് ചെന്നു. വീട്ടുമുറ്റത്ത് നില്‍ക്കുന്ന ആളെ കണ്ട് ഞെട്ടിയ പുഷ്പ അയാളെ തന്നെ നോക്കി.
തോളില്‍ ഒരു സഞ്ചിയും മുണ്ടും ജുബ്ബയുമിട്ട് വേലുക്കുട്ടി: തമ്പ്രാട്ടി ഞാനാ.. നിങ്ങളെ പറ്റി കുറെ ആലോചിച്ചു. ഈ ആവശ്യഘട്ടത്തില്‍ നിങ്ങളെ സഹായിച്ചില്ലെങ്കില്‍ അത് നന്ദികേടാണ്.
സന്തോഷത്തോടെ പുഷ്പ: വാ വേലുക്കുട്ടി.
വേലു: ഞാന്‍ യാത്ര ചെയ്ത് വരികയാണ്. കുടിക്കാന്‍ കുറച്ച് വെള്ളം വേണം.
പുഷ്പ: കല്ല്യാണി ഒരു ക്ലാസ് വെള്ളം കൊണ്ടുവരൂ.
വേലുക്കുട്ടിയെ നോക്കി പുഷ്പ: എന്തായാലും ഞങ്ങള്‍ക്ക് വേണ്ടി തീരുമാനം മാറ്റിയല്ലോ..?
വേലുക്കുട്ടി: ഈ ജന്മത്തില്‍ നിങ്ങള്‍ തന്ന ജീവിതം നിങ്ങള്‍ക്ക് തന്നെ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് എന്റെ ജീവന്‍ കളഞ്ഞാണെങ്കിലും നിങ്ങളെ ഞാന്‍ സഹായിക്കും. തീര്‍ച്ച
അങ്ങോട്ടേക്ക് വരുന്ന മീരയും ആര്യയും.
ചിരിച്ചുകൊണ്ട് പുഷ്പവല്ലി: സന്തോഷായി എനിക്ക്. ഞങ്ങളെകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം വേലുവിന് ഞങ്ങള്‍ ചെയ്യും.
കല്ല്യാണി കൊണ്ടുവന്ന വെള്ളം വാങ്ങികുടിച്ചുകൊണ്ട് വേലുക്കുട്ടി: എനിക്കൊന്നും വേണ്ട തമ്പ്രാട്ടി. ഇപ്പോള്‍ ഒന്ന് കുളിക്കണം.
പുഷ്പ: അതിനെന്താ കുളിക്കാലോ..?
വേലു: ഞാന്‍ കുളത്തില്‍ കുളിച്ചോളാം. കുളിച്ചുവരുമ്പോളേക്കും നിലവിളക്ക് തെളിയിക്കണം. വീട്ടുകാരെല്ലാം അതിന് ചുറ്റുമിരിക്കണം.
പുഷ്പ: ശരി
കയ്യിലെ ക്ലാസ് കല്ല്യാണിക്ക് കൊടുത്ത് കുളിക്കാന്‍ പോവുന്ന വേലുക്കുട്ടി.
മീര: അമ്മേ അത് ആരാ..?
പുഷ്പ: അതാണ് വേലുക്കുട്ടി. ഞാന്‍ പറഞ്ഞിട്ടില്ലേ..?
ആര്യ: ഇയാളോ…?
മീര: വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലാണല്ലോ..
പുഷ്പ: താഴ്ന്ന ജാതിക്കാരാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്ത് നിന്ന് ഭക്ഷണം കൊടുക്കാറ്. ഇതിപ്പൊ അങ്ങനത്തെ ഒരാവശ്യമല്ലല്ലോ ഇവിടെ. മക്കള് വേഗം പോയി വിളക്ക് കത്തിക്ക്.
അങ്ങനെ വീട്ടുകോലായില്‍ കത്തിച്ച നിലവിളക്കിന് ചുറ്റും പുഷ്പയും മീരയും ആര്യയും ഇരുന്നു. കുളിച്ച് നനഞ്ഞ ടവ്വല്‍ കോണകമാക്കിയുടുത്തു ചമ്രപ്പടിയിട്ട് വേലുക്കുട്ടി അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട് വേലുക്കുട്ടി: ഞാനൊരു താഴ്ന്ന ജാതിക്കാരനാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്തിരുത്തിയാ ഭക്ഷണം തരാറ്. അല്ലേ തമ്പ്രാട്ടി…?
വിക്കികൊണ്ട് പുഷ്പ: അത് പിന്നെ ഞാന്‍ മക്കള്‍ക്ക് അറിയാത്തതുകൊണ്ട്.
മീരയെ നോക്കി വേലുക്കുട്ടി: അത് സാരമില്ല. പിന്നെ എന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലമാണ്. ഇവിടെയിരുന്നതിന് മാപ്പ് ചോദിക്കുന്നു.
ഇതുകേട്ട് ഞെട്ടലോടെ പുഷ്പയെയും ആര്യയെയും നോക്കുന്ന മീര ചമ്മലോടെ വേലുവിനെ നോക്കി മീര: അത് ഞാന്‍
വേലുക്കുട്ടി: ഉം നിങ്ങള്‍ രണ്ടുപേര്‍ക്കും ഇതിലൊന്നും വിശ്വാസമില്ല എന്നെനിക്ക് അറിയാം. എന്നെയും എന്റെ ശാസ്ത്രത്തെയും നിങ്ങള്‍ വിശ്വസിക്കേണ്ട. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നുണ്ടോ..? എങ്കില്‍ ഭൂതപ്രേതങ്ങളെയും വിശ്വസിച്ചേ മതിയാവൂ. നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെടുമെന്നുള്ളത് ദൈവവിധി. എന്നാല്‍ ഭൂതപ്രേതങ്ങളെ കൂട്ടുപിടിച്ചു വിധി തനിക്കനുകൂലമാക്കുകയെന്നത് സാധ്യമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *