മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Posted by

പുഷ്പ: വിറക് പുരയോട് ചേര്‍ന്ന് ഒരു മുറിയുണ്ട്. അത് നന്നാക്കാന്‍ പറയാം.
വേലുക്കുട്ടി: ശരി. പക്ഷെ മറ്റൊരു കാര്യം. ഞാന്‍ താമസിക്കുന്നതിന്റെ അടുത്തേക്ക് സ്ത്രീകളാരും വരാന്‍ പാടില്ല. പ്രത്യേകിച്ച് ഇവര്‍
എന്നു പറഞ്ഞു മീരയെയും ആര്യയെയും ചൂണ്ടുന്ന വേലുക്കുട്ടി.
പുഷ്പ: ഇല്ല വരില്ല.
വേലു: എനിക്ക് രണ്ടുനേരമേ ഭക്ഷണം ആവശ്യമുള്ളൂ. രാവിലെയും വൈകിട്ടും. അത് കഞ്ഞിമാത്രം. നിങ്ങളെ ഡ്രൈവര്‍ കുട്ടപ്പന്‍ കൊണ്ടുതന്നാല്‍ മതി. പിന്നെ മറ്റൊരു കാര്യം കുളപ്പുരയിലേക്ക് ഇനി ആരും വരാന്‍ പാടില്ല. ഇവിടുത്തെ ഒരു സ്ത്രീ ആ കുളത്തില്‍ കുളിക്കാറില്ലേ..?
ആര്യ: ഉണ്ട്. മീരേച്ചി
വേലു: അത് ഇനി വേണ്ട. സ്ത്രീ ശുദ്ധിയാണ് അശുദ്ധിയാണ്. അവിടെ ശുദ്ധിവരുത്തണം. ആ ഗ്രന്ഥം എനിക്ക് പാരായണം ചെയ്യണം. അതുപോലെ ഒരു കുത്തുവിളക്കും എണ്ണയും തിരിയും വേണം. കാരണം രാത്രിയുടെ യാമങ്ങളിലാണ് പാരായണം ചെയ്യേണ്ടത്.
പുഷ്പ: ശരി വേലുക്കുട്ടി
വേലു: തമ്പ്രാട്ടി. ഇനി ഞാന്‍ നിങ്ങളെ തമ്പ്രാട്ടി എന്ന് വിളിക്കില്ല. നിങ്ങള്‍ എന്നെ വേലു എന്നല്ല വിളിക്കേണ്ടത്. സ്വാമി എന്ന് വിളിക്കണം. ഞാന്‍ നിങ്ങളെ പേര് വിളിക്കും. പുഷ്പ, മീര, ആര്യന്ദ.
ഇതുകേട്ട് ഞെട്ടുന്ന ആര്യ. തന്റെ പേര് ഒരിക്കലും ഈ മനുഷ്യനോട് ഞാന്‍ പറഞ്ഞിട്ടില്ല എന്നിട്ടും അയാള്‍ അതെങ്ങനെ മനസിലാക്കി.
വേലു: നിങ്ങളാരും ഈ മൂന്ന് ദിവസം എന്നെ ബഹുമാനിക്കേണ്ട. ഞാനിപ്പോള്‍ ഒരു മന്ത്രം പുഷ്പക്ക് ചൊല്ലിതരാം. അത് നിങ്ങള്‍ മൂന്നുപേരും സന്ധ്യാസമയത്ത് ചൊല്ലണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചൊല്ലുമ്പോള്‍ നിങ്ങള്‍ക്ക് തന്ന ഈ ഇല വെച്ച് വേണം ചൊല്ലാന്‍. മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ ഇല കീറി വലിച്ചെറിയണം. മന്ത്രം ചൊല്ലുന്നത് പുറത്ത് മറ്റൊരാള്‍ കേള്‍ക്കരുത്. പുഷ്പ മീരക്കും മീര ആര്യക്കും പറഞ്ഞുകൊടുക്കണം.
മീര: ശരി സ്വാമി
വേലു: രാത്രി ഞാന്‍ പാരായണം ചെയ്യും. പകല് വാതിലടയ്ച്ച് ധ്യാനിക്കും. എന്നോട് ഒരു വാക്ക് പോലും നിങ്ങള്‍ ഈ സമയം ചോദിക്കരുത്. കാരണം ഞാന്‍ മൗനവ്രതത്തിലാണ്. മന്ത്രം ചൊല്ലുന്നതോടുകൂടി അത് തുടക്കമായി. ഈ മന്ത്രം മൂന്നു ദിവസം നിങ്ങള്‍ ചൊല്ലുകയാണെങ്കില്‍ ശശിധര മേനോന്‍ കാരാഗ്രഹത്തില്‍ നിന്ന് മോചിതനാവും.
ഇതുകേട്ട് സന്തോഷത്തോടെ ചിരിക്കുന്ന പുഷ്പ. അവളുടെ ചെവിയിലേക്ക് നീങ്ങി മന്ത്രം ചൊല്ലികൊടുക്കുന്ന വേലു. ആ മന്ത്രം മീരക്ക് ചൊല്ലികൊടുക്കുന്ന പുഷ്പ. മീര ആര്യക്കും ആ മന്ത്രം ചൊല്ലികൊടുത്തു. നേരെ അയാള്‍ കുളപ്പുരയിലേക്ക് നടന്നു.
പുഷ്പ കല്ല്യാണിയോടും കുട്ടപ്പനോടും കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ അവര്‍ സ്വാമി വേലുക്കുട്ടി പറഞ്ഞ മന്ത്രം ചൊല്ലാന്‍ തുടങ്ങി. വിറക് പുരയുടെ അടുത്തുള്ള മുറിയില്‍ വേലു താമസമാക്കി. അര്‍ദ്ധരാത്രിയില്‍ കുളപടവില്‍ കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ആ ഗ്രന്ഥം ഓരോന്ന് മറിച്ച് വായിക്കാന്‍ തുടങ്ങി. പുലരുംവരെ അതിലെ കര്‍മ്മങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും പഠിച്ചു. രാവിലെ കുട്ടപ്പന്‍ കൊണ്ടുവെച്ച കഞ്ഞി കുടിച്ച് മുറിയില്‍ കയറി ധ്യാനിച്ചു. വൈകിട്ട് വീണ്ടും കഞ്ഞി കുടിച്ചു. രാത്രി വീണ്ടും മറ്റൊരു അധ്യായം പഠിച്ചു. പകല്‍ വീണ്ടും ധ്യാനിച്ചു. മൂന്നാം രാത്രിയില്‍ അയാള്‍ ആ കുളക്കടവില്‍ കിടന്നുറങ്ങി. പുഷ്പയും മീരയും ആര്യയും സ്വാമി

Leave a Reply

Your email address will not be published. Required fields are marked *