നെക്സ്റ്റ് ജനറേഷൻ
Next Generation | Author : Danmee
വേൾഡ് വാർ 3 തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസം ആയി. ഞാൻ ഇപ്പോൾ ഭൂമിക്ക് അടിയിൽ ഉള്ള ഒരു രഹസ്യ അറയിൽ ആണ്. യുദ്ധം തുടങ്ങും മുൻപ് തന്നെ എല്ലാ രാജ്യങ്ങളും പട്ടിണിയുടെ പിടിയിൽ ആയിരുന്നു. എവിടെയും ശുദ്ധജലം ഇല്ലാത്ത അവസ്ഥാ. കൃഷിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ശ്രെദ്ധിക്കാതെ അണ്വായുധവും ടോപ്‌ലെവെൽ ഫാക്ടറി കളിലും ശ്രെദ്ധ കൊടുത്തതിന്റെ ഫലം. യുദ്ധം തുടങ്ങും മുൻപ് തന്നെ അന്തരീഷം വളരെ മോശം ആയിരുന്നു. ഞാൻ പഠിച്ചു കൊണ്ടിരുന്ന യൂണിവേഴ്സിറ്റി യിലെ ഒരു പ്രൊഫസർ വരാൻ പോകുന്ന അപകടം എല്ലാം മുൻകൂട്ടി കണ്ടിരുന്നു. നമ്മുടെ രാജ്യത്തെ ഗവണ്മെന്റ് ന്റെ നിർദ്ദേശം വന്നു ജനങ്ങൾ ആരും വീട്ടിനു പുറത്ത് ഇറങ്ങരുത്. എല്ലാവരും ഭീതിയിൽ ആയ സമയത്ത് പ്രൊഫസർ ഞങ്ങൾ കുറച്ചു പേരെ കുട്ടി അദ്ദേഹം രഹസ്യമായി ഉണ്ടാക്കിയ ബങ്കറിൽ ആക്കി ലോക്ക് ചെയ്തു. പുറത്ത് നടക്കുന്ന കാര്യങ്ങൾ സാറ്റലൈറ് വഴി അറിയാൻ ഉള്ള സൗകര്യം അതിൽ ഉണ്ടായിരുന്നു.
യുദ്ധം തുടങ്ങി
ആദ്യ രണ്ട് യുദ്ധങ്ങൾ രാജ്യങ്ങൾ രണ്ട് ചേരിയായി തിരിഞ്ഞു ആയിരുന്നെങ്കിൽ. ഇപ്പോൾ അങ്ങനെ ഒന്ന് ഉണ്ടെന്ന് തോന്നിയില്ല എല്ലാ രാജ്യങ്ങളും പരസ്പരം പോരടിച്ചു. ബോംബുകൾ അങ്ങോട്ടും ഇങ്ങോട്ടും വീണു. പക്ഷെ അതെക്കെ ഒരുആഴ്ചയേ നീണ്ടു നിന്നുള്ളൂ. അണുബോംബുകൾ പലയിടത്തായി വീണു കൊണ്ടിരുന്നു. അതുമൂലം ലോകം മുഴുവൻ ഉണ്ടായ റേഡിയേഷൻ മൂലം. എല്ലാ രാജ്യങ്ങളിലും ഉള്ള ആണവറിയാക്റ്ററുകൾ ഒരു ചെയിൻ റിയാക്ഷൻ പോലെ പൊട്ടിത്തെറിച്ചു. ഇപ്പോൾ എവിടെയും വെടിയൊച്ച ഇല്ല എല്ലാം ശാന്തം . ആളുകൾ പലരീതിയിൽ മരിച്ചു വീണു അവശേശിച്ചവർ പട്ടിണിയും ക്യാൻസർഉം ആയി മരണത്തോട് മല്ലടിച്ചു. ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു. നമ്മൾ കഴിഞ്ഞിരുന്ന ബങ്കറിൽ ശുദ്ധ വായുവും ഭക്ഷണവും കഴിഞ്ഞു.
പ്രൊഫസർ ഞങ്ങളെ എല്ലവരെയും വിളിച്ചു
” നിങ്ങൾ മാസങ്ങൾക്ക് മുൻപ് കണ്ട ലോകം അല്ല പുറത്ത്. എല്ലാം മാറി മറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ കണക്കു കുട്ടലുകളും തെറ്റിപ്പോയി ”
” ഞങ്ങൾ???”
“അതെ…… ഞാൻ ലോകം മുഴുവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു രഹസ്യ സംഘടനയിലെ അംഗം ആണ്. ഞങ്ങൾ ഇത് തടയാൻ നോക്കിയതാ പക്ഷെ ഒന്നും നടന്നില്ല………. അപ്പോൾ നമ്മുടെ നേതാവ് എടുത്ത തീരുമാനം ആണ് ഇത് നമ്മളാൽ കായുന്നവരെ രക്ഷിച്ചു എല്ലാം അവസാനിച്ച ശേഷം ഒരു പുതിയ ലോകം കെട്ടിപ്പടുക്കാൻ……………. ഞങ്ങൾക്ക് ഇതുപോലെ എല്ലാ സൗകര്യവും ഉള്ള രഹസ്യ അറകൾ ഉണ്ടാക്കുന്നതിനു പരിധി ഉണ്ടായിരുന്നു….. അത് ഓരോ രാജ്യത്ത് ഒന്നു വിതം ഉണ്ടാക്കി……. ഇവിടെ ഇരുന്നാൽ പുറത്തുള്ള റേഡിയേഷൺ ഏൽക്കില്ല. നമ്മൾ നീക്കുന്നതിന് മുകളിൽ ഒരു ബോംബ് വീണാൽ പോലും ഇതിനകത്ത് അത് എഫെക്ട് ചെയ്യില്ല……… ഇനി ഇവിടെ ഇരിക്കാൻ നമ്മുക്ക് സാധിക്കില്ല………. യുദ്ധ ശേഷം ലോകത്ത് ഉണ്ടായ മാറ്റം ഞങ്ങൾ പ്രേതിക്ഷിച്ച പോലെ അല്ല……. ഞാൻ നിങ്ങൾക്ക് തരുന്ന സ്യൂട്ട് ഇല്ലാതെ നിങ്ങൾക്ക് പുറത്ത് ജീവിക്കാൻ പറ്റില്ല……… ഒരു മണിക്കൂർ കഴിഞ്ഞു പുറത്ത് ഒരു പ്രതേക വാഹനം വന്നു നില്കും അതിൽ കയറി നമ്മുക്ക് ഇവിടെ നിന്നു പോകണം……….. എവിടേക്ക് ആണ് പോണത് എന്നോ എങ്ങനെ ആയിരിക്കും ഇനി ഉള്ള ജീവിതങ്ങൾ ഒന്നും എനിക്ക് അറിയില്ല നിങ്ങളെ പോലെ ഞാനും അത് അറിയാൻ കാത്തിരിക്കുന്നു…. എല്ലാവരും റെഡി ആയിരിക്കു”