” എനിക്ക് എന്റെ അമ്മേയെ കണ്ടുപിടിക്കണം ”
” പുറത്ത് ആരും ജീവനോടെ ഇല്ല….. പിന്നെ നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിക്കും മറ്റുരാജ്യങ്ങളിൽ ഉള്ള ബങ്കറുകളിൽ ഉണ്ടെങ്കിൽ ഭാഗ്യം ”
എന്റെ കൂടെ ഉള്ളവരിൽ ചിലർ ആ ഡൈവിംഗ് സ്യൂട്ട് പോലെ ഉള്ള വസ്ത്രം അണിയാൻ തുടങ്ങി മറ്റ് ചിലർ കരയാനും. എനിക്ക് ആകെ ഒരു മരവിപ്പ് ആയിരുന്നു. ഇവിടെ ഇരുന്ന ഒരേ നിമിഷവും ഇത് കഴിഞ്ഞു എന്റെ പ്രിയപെട്ടവരെ കണ്ടെത്താം എന്ന വിശ്വാസമുണ്ടായിർന്നു. അതൊന്നും ഇനി നടക്കില്ല
പെട്ടെന്ന് ഭൂമി കുലുങ്ങുങ്ങന്ന പോലെ തോന്നി കുറച്ചു കഴിഞ്ഞു വലിയ ഒരു ശബ്ദം കേട്ടു. അപ്പോൾ പ്രൊഫസർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
” നമുക്ക് പോകാൻ സമയം ആയി എല്ലാവരും അവരവരുടെ സ്യൂട്ട് നല്ല പോലെ ആണോ ഇട്ടിരിക്കുന്നത് എന്ന് നൊക്കൂ…… എന്നിട്ട് ഓരോരുത്തരായി പുറത്ത് ഇറങ്ങു…… പുറത്ത് ഇറങ്ങിയാൽ സമയം കളയാതെ ആ വാഹനത്തിൽ കയറണം ”
വാതിൽ തുറക്കപ്പെട്ടു. ഞങ്ങൾ പോകാൻ റെഡി ആയി. എന്റെ മുന്നിലുള്ളവർ പോകാൻ തുടങ്ങി. ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ ഒരു ആക്രി കടയിൽ നിൽക്കുന്ന പോലെ തോന്നി. എന്റെ മുന്നിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം വാഹനം ഹെലികോപ്റ്റർ റോ ഫ്ലൈറ്റ്ഓ അല്ലാത്ത ഒരു വാഹനം.
” പെട്ടെന്ന് കയറു ”
എന്നെ പുറകെ വന്നവർ തള്ളി ആ വണ്ടിയിൽ കയറ്റി. നമ്മൾ എല്ലാം ഉള്ളിൽ കയറിയപ്പോൾ അതിന്റ ഡോർ അതിൽ ഉണ്ടായിരുന്ന ആൾ അടച്ചു. നമ്മൾക്കു അതിൽ ഇരിക്കാൻ സിറ്റ് പോലുള്ള ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ പ്രൊഫസർനെ നോക്കി
” വളരെ പെട്ടന്ന് നിർമിച്ച ഒരു തരം വിമാനം ആണ് ഇത് അതുകൊണ്ട് വേറെ ഫെസിലിറ്റി ഒന്നും കാണില്ല……… പിന്നെ ഇത് ആരും അറിയാതെ മറച്ചു വെക്കണം ആയിരുന്നു……… നിങ്ങൾ താഴെ കാണുന്ന വള്ളികൾ നിങ്ങളുടെ സ്യൂട്ടും ആയി ബന്ധപ്പിച്ചു അതിൽ പിടിച്ചു ഇരിക്കുക ”
ഞങ്ങൾ ആ മെറ്റൽ ട്യൂബ് പോലുള്ള ഫ്ലൈറ്റ് ഇൽ ഒരു വള്ളിയുടെ ബന്ധത്തിൽ ഇരിന്നു. ഒരു വലിയ ശബ്ദത്തോടെ ആ വിമാനം പറക്കാൻ തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞു ഒരു മരുഭൂമിയിൽ അത് ലാൻഡ് ചെയ്തു. ഞങ്ങൾ പുറത്ത് ഇറങ്ങി.
അവിടെ ഞങ്ങൾ വന്നത് പോലെ ഉള്ള വിമാനങ്ങൾ വേറെയും കിടപ്പ് ഉണ്ടായിരുന്നു. പിന്നെ ഏതോ പ്രതേകതരം ലോഹം കൊണ്ട് ഉണ്ടാക്കിയ കൂടാരം പോലുള്ള കുറച്ചു ബിൽഡിങ്. ഞങ്ങളെ അതിനു ഉള്ളിലേക്ക് കയറ്റി. അവിടെ ഞങ്ങളെ പോലെ വേറെയും ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾ അവരുടെ കൂടെ അവിടെ നിന്നു.
അപ്പോൾ അവിടേക്ക് ഒരു പ്രതേക തരംസ്യൂട്ട് ഇട്ട ആൾ വന്നു നിന്നു
” വെൽകം………… നമുക്ക് അധികം സമയം ഇല്ല പെട്ടെന്ന് ഞാൻ ഇവിടുത്തെ സാഹചര്യങ്ങൾ പറയാം. നമ്മൾ ഇപ്പോൾ നിൽക്കുന്നത് അന്റാർട്ടിക്കയിൽ ആണ്. ഗ്ലോബൽ വമിൻകും യുദ്ധവും കാരണം മഞ്ഞുപൂർണം ആയും ഉരുകി. അതുകൊണ്ട് തന്നെ മറ്റു പല വൻകരകളും വെള്ളത്തിനു അടിയിൽ ആണ്.