നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ് [Danmee]

Posted by

” മൈ ഫ്രണ്ട്‌സ്………….  നമ്മുടെ പരീക്ഷണം വിജയം കണ്ടിരിക്കുന്നു……… ഇവിടെ  5 സ്ത്രീകളെ  അവരുടെ  സമ്മതത്തോടെ തന്നെ പരീക്ഷണത്തിന് വിദേയം ആക്കിയതിൽ  രണ്ടുപേർ ഗർഭിണികൾ ആയിരിക്കുന്നു. ഞാൻ  അവരെ ഇങ്ങോട്ട് സ്വാഗതം  ചെയ്യുന്നു ”

ടെന്റിനു ഉള്ളിൽ നിന്ന് രണ്ട് പേർ ഇറങ്ങി വന്നു. അതിൽ എന്റെ കൂടെ  ബങ്കറിൽ ഉണ്ടായിരുന്നവളും. ഞാൻ ഇവിടെ വന്നപ്പോൾ പരിചയപ്പെട്ട മറ്റൊരുവളും ആയിരുന്നു. നേതാവ് തുടർന്നു

” ഇപ്പോൾ നമ്മൾ  ആദ്യഘട്ടം കഴിഞ്ഞതേ ഉള്ളു. ഇനിയും  കടമ്പകൾ ഉണ്ട്. ഇവരുടെ ഗർഭത്തിനു ഉത്തരവാദികൾ ആയവരെ ഇവരെ ശുശ്രുഷിക്കാൻ  ഇവരുടെ കൂടെ നിർത്താനും കുട്ടികൾ ജനിച്ചാൽ ഒരു പ്രായം വരെ അവരുടെ കാര്യങ്ങൾ നോക്കാനും ഏല്പിക്കുന്നു അവർക്ക് പരസ്പരം താല്പര്യം ഉണ്ടെങ്കിൽ പിന്നിടും ഒരുമിച്ചു താമസിക്കാം. അവളർക്ക് വേണ്ടി  പുതിയ സേഫ്ഹൗസ് തൊട്ട് അടുത്ത് തന്നെ പണി

കഴിപ്പിച്ചിട്ടുണ്ട്. അവർ ഇവിടെ താമസിച്ചാൽ മറ്റുള്ളവർക്ക് ഉണ്ടാകാൻ ഇടയുള്ള മാനസിക സംഘർഷം ഒഴിവാക്കാൻ ആണ് അത്. നമ്മുടെ  അടുത്ത തലമുറയിലെ ആദ്യത്തെ അച്ചന്മാരെ ഞാൻ അറിയിക്കാൻ പോകുകയാണ് ”

നേതാവ്  എന്റെ കൂടെ ആദ്യം പണി ചെയ്തിരുന്ന വേൾഡറിനെയും വേറെ ഒരു വയസായ ആളിനെയും അങ്ങോട്ട് ക്ഷണിച്ചു. എന്റെ  മനസ്സിൽ ഒരു പരാജയ ബോധം ഉണ്ടായി. പോരാത്തതിന് അവരോട് അസൂയയും. അത്‌ കൊണ്ട് ആയിരിക്കും അവരെ ഇവിടെ നിന്ന് മാറ്റിപാർപ്പിക്കാൻ നേതാവ് തീരുമാനിച്ചത്.. അതിനു ശേഷം ഞങ്ങളുടെ പുതിയ വളണ്ടിയേഴ്സനെ പരിചയപ്പെടുത്തി. അതിൽ ഞങ്ങളുടെ ഗ്രുപ്പിന്റെ വളണ്ടിയർ ഒരു പെണ്ണ് ആയിരുന്നു. പൂച്ച കണ്ണുള്ള അവർ വളരെ സുന്ദരി ആയിരുന്നു. സ്റ്റെല്ല എന്നായിരുന്നു അവരുടെ പേര്.

അന്ന് രാത്രി ഞാൻ എന്റെ ഡ്യൂട്ടിയിൽ നിൽകുമ്പോൾ സ്റ്റെല്ല അങ്ങോട്ട് വന്നു.

” ഹായ് ”

” ഹായ്”

” ജോലി ഒക്കെ  എങ്ങനെ പോകുന്നു ”

” കൊള്ളാം നന്നായി പോകുന്നു…. പകൽ കിടെന്ന് ഉറങ്ങേണ്ടി വരും എന്നൊഴിച്ചാൽ വളരെ ഈസി ആണ്…. ഒന്നുനോക്കിയാൽ എനിക്ക് ഇവിടെ ഒരു പണിയും ഇല്ല ”

“പേരെന്താ”

” മനു ”

” മനു എങ്ങനെയാ സർവേവ്‌ ചെയ്തത് ”

” ഞാൻ പഠിച്ച യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ ഞങ്ങളെ  രക്ഷിച്ചു ഒരു ബങ്കറിൽ ആക്കി….. പ്രൊഫസർ ഇപ്പോൾ നേതാവിന്റെ കൂടെ ആണ്…….. സ്റ്റെല്ല  എങ്ങനെയാ ഇവിടെ എത്തിയത് ”

” ഞാൻ എന്റെ  രാജ്യത്തിലെ മിലിറ്ററി ഇന്റെലിജെൻസിൽ ആയിരുന്നു………. ഇവരുടെ സംഘടന എന്റെ സഹായം ചോദിച്ചു വന്നിരുന്നു… ഞാൻ ആണ് എന്റെ രാജ്യത്ത് സേഫ്ബാങ്കർ നിർമിക്കാൻ സഹായിച്ചത് ”

” അപ്പോൾ ഫാമിലിയെ കൂടെ കുട്ടികാണുമല്ലോ അവർ ഇവിടെ ഉണ്ടോ…….. നിങ്ങൾ ഇതിനു മുൻപ് ഉണ്ടായിരുന്ന ടീമിൽ ഉണ്ടോ ”

Leave a Reply

Your email address will not be published. Required fields are marked *