സംഗീതയുടെ മോഹം [Sagar Kottapuram]

Posted by

“വിജയ് …നമ്മുടെ പേരെന്താ ?”
ഞാൻ ത്രിയ്ച്ചും അന്വേഷിച്ചു .

“ശ്രീകാന്ത് …”
അയാൾ പുഞ്ചിരിയോടെ തന്നെ മറുപടി നൽകി .

“ഹ്മ്മ്…”
ഞാൻ മൂളികൊണ്ട് കൈപിൻവലിച്ചു .പിന്നെ കീ പോക്കെറ്റിൽ നിന്നെടുത്തു റൂമിന്റെ വാതിൽ തുറന്നു .

“ജോലി കഴിഞ്ഞിട്ട് വരുവായിരിക്കും അല്ലെ ? വിജയ് എന്താണ് ചെയ്യുന്നത് ?”
അയാൾ പിന്നെയും എന്നോട് ഓരോന്ന് അന്വേഷിച്ചു .

“അതെ…ഇവിടെ ഒരു.ഐ.ടി കമ്പനിയിലാണ് ..ശ്രീകാന്ത് എന്താ പരിപാടി ?”
ഞാൻ വാതിൽ തുറന്നുകൊണ്ട് അയാളോടായി തിരക്കി. പിന്നെ പുള്ളിയെ അകത്തേക്ക് ക്ഷണിച്ചു .

“ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയില് സൂപ്പർവൈസർ ആയിട്ട് വർക്ക് ചെയ്യുവാണ്..”
പുള്ളി മറുപടി പറഞ്ഞുകൊണ്ട് എന്റെ കൂടെ അകത്തേക്ക് കയറി .

ഞാൻ ആതിഥ്യ മര്യാദയോടെ തന്നെ പുള്ളിയോട് ഇരിക്കാൻ പറഞ്ഞു . ചായ ഓഫർ ചെയ്‌തെങ്കിലും അയാൾ അത് നിരസിച്ചു .

“ഏയ് ഒന്നും വേണ്ട..അടുത്ത് ഒരു മലയാളി ഉണ്ടെന്നു അറിഞ്ഞപ്പോ ഒന്ന് പരിചയപ്പെടാൻ വന്നതാ ..വിജയ് ഇവിടെ ഒറ്റക്കാണോ ? കല്യാണം ഒന്നും കഴിഞ്ഞില്ലേ ?”
ശ്രീകാന്ത് എന്നെ നോക്കി സരസമായി ചോദിച്ചു .

“ഇല്ല…ഇപ്പൊ സിംഗിൾ ആണ് …കല്യാണം ഒക്കെ നോക്കുന്നുണ്ട് ..ഒന്നും അങ്ങട് ശരി ആയിട്ടില്ല ”
ഞാൻ കയ്യിലെ ബാഗ് ഹാളിലെ മേശപ്പുറത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു .

“ഹ്മ്മ്…ഇവിടെ സിംഗ്ൾസിനു റൂം കിട്ടാൻ വല്യ പാടാണല്ലോ ? പിന്നെ എങ്ങനെ ഇത് ഒപ്പിച്ചു ?”
അയാൾ ചിരിയോടെ തന്നെ ചോദിച്ചു .

“ഹ ഹ ..അതൊക്കെ ഒപ്പിച്ചു..ഇതിന്റെ ഓണർ നമ്മുടെ ഫ്രണ്ടിന്റെ അടുത്ത കൈ ആണ് ..അങ്ങനെ ഒപ്പിച്ചതാ”
ഞാൻ ചിരിയോടെ പറഞ്ഞു കഴുത്തിലെ ടൈ ഒക്കെ ലൂസ് ആക്കി , പിന്നെ ശ്രീകാന്തിന് മുൻപിലായി ഒരു കസേരയിലേക്കിരുന്നു .

“ഇയാള് മാരീഡ് ആണോ ?”
പിന്നെ ഒരു സംശയം പോലെ തിരക്കി .

“യാ …അതെ ..കക്ഷി റൂമിൽ ഉണ്ട് ”
പുള്ളി ചെറു പുഞ്ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…മലയാളി തന്നെ ആണോ ? നാട്ടിൽ എവിടെയാ ?”
ഞാൻ അറിയാനുള്ള ആകാംക്ഷയിൽ വേഗം ചോദിച്ചു .

“ഹ്മ്മ്..പുള്ളിക്കാരി പട്ടാമ്പിക്കു അടുത്താണ് ..”
ശ്രീകാന്ത് പയ്യെ പറഞ്ഞതും ഞാൻ ഒന്ന് അമ്പരന്നു . നമ്മളും പട്ടാമ്പിക്കാരൻ ആണല്ലോ !

“ആഹാ..അത് കൊള്ളാലോ …ഞാനും അവിടത്തുകാരൻ ആണ്..”
ഞാൻ ആവേശത്തോടെ തന്നെ പറഞ്ഞു .

“ആണോ…ആഹാ..അതുകൊള്ളാം ”
ശ്രീകാന്തും അതുകേട്ടു ചിരിച്ചു .

“എന്താ വൈഫിന്റെ പേര് ? ”
ഞാൻ പിന്നെയും തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *