സംഗീതയുടെ മോഹം [Sagar Kottapuram]

Posted by

സംഗീത പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു വിഷയം എടുത്തിട്ടു.”ആര് ഞാനോ ?”
ഞാൻ അതുകേട്ടു അമ്പരപ്പോടെ വാ പൊളിച്ചു .

“ആഹ്..നീ തന്നെ …എന്നെ തന്നെ നീ കൊറേ നോക്കിയിട്ടില്ലേ ? സത്യം പറയണം ”
സംഗീത ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി .

“ഒന്ന് പോടീ..ഒലക്ക ആണ് ”
ഞാൻ ആ വാദം തള്ളിക്കളഞ്ഞു .

“ഒന്ന് പോടാ ചെക്കാ …ഞാൻ എല്ലാം ശ്രദ്ധിച്ചിട്ടുണ്ട്..പിന്നെ നിന്നോട് അന്ന് പറഞ്ഞില്ലെന്നേ ഉള്ളു ..വരാന്തയിൽ കൂടി പിറകെ ഒരു നടപ്പും ..വേണ്ടാത്തിടത്തു ഒരു നോട്ടവും…”
സംഗീത പറഞ്ഞു നിർത്തി എന്നെ ഇടം കണ്ണിട്ടു നോക്കി .

എന്റെ മുഖം കണ്ടാൽ അവൾക്ക് ആ പറഞ്ഞത് സത്യമാണെന്ന് ഊഹിച്ചെടുക്കാമായിരുന്നു.

“ശേ ..നീ അതൊക്കെ നോട്ടീസ് ചെയ്തിരുന്നോ ?”
ഞാൻ അതുകേട്ടു ഒരു ചമ്മലോടെ അവളെ നോക്കി . പഴയ കാര്യം ഇപ്പോൾ പറയുമ്പോൾ അത്ര നായകൻ ഇല്ലെന്നാണ് എന്റെയും ഒരു ലൈൻ .

“പിന്നില്ലാതെ …പിന്നെ നമ്മളെ അറിയുന്ന ആളല്ലേ എന്നുവെച്ചിട്ട് കണ്ണടച്ചതാ”
സംഗീത എന്നെ നോക്കി ചിരിച്ചു .

“ഓ…എന്തൊരു വല്യ മനസ്സ് …”
ഞാൻ അതുകേട്ടു ചിരിച്ചു .

“അതെ അതെ…എന്താ സംശയം ..എനിക്കങ്ങനെ നാരൗ മൈൻഡ് സെറ്റ് ഒന്നുമില്ല ..നമ്മള് ബ്രോഡ് ആയിട്ട് ചിന്തിക്കണം..അതെന്തു കാര്യത്തിലായാലും ”
സംഗീത കാര്യമായിട്ട് പറഞ്ഞു എന്റെ താമസ സ്ഥലം മൊത്തത്തിലൊന്നു സ്കാൻ ചെയ്തെടുത്തു .ഒരു ഹാളും ബെഡ്‌റൂമും കിച്ചനും ബാത്റൂമും ആണ് ആകെക്കൂടി എല്ലാ ഫ്ലാറ്റിലും ഉള്ളത് . ഫ്ലാറ്റ് എന്ന് പറയാൻ കഴിയില്ല .അതിന്റെ ചെറിയൊരു രൂപമാണ് അപ്പാർട്മെന്റുകൾ .

“നീ വല്ല ജോലിക്കും പോണുണ്ടോ ?”
ഞാൻ അവളുടെ സംസാരത്തിന്റെ അർഥം ഒന്നും മനസിലാകാത്ത പോലെ വിഷയം മാറ്റി .

“ഹ്മ്മ്…ഇവിടെ ഒരു ഫൈനാൻസിംഗ് കമ്പനിയില് അക്കൗണ്ടന്റ് ആണ് ”
അവൾ ചിരിയോടെ മറുപടി നൽകി .

“ആഹാ…അത് കലക്കി ”
ഞാൻ പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്..നീ പാചകം ഒക്കെ ഒറ്റക്കാണോ ?”
അവള് പിന്നെയും വിശേഷങ്ങൾ തിരക്കി .

“ഹ്മ്മ്…അല്ലാതെ പറ്റില്ലാലോ …പഠിക്കുക തന്നെ ..ഇപ്പൊ കൊറേ ഒക്കെ പഠിച്ചു ”
ഞാൻ സ്വല്പം ഗമയിൽ പറഞ്ഞു .

“ആഹ്….നല്ലതാ …”
സംഗീതയും അത് പ്രോത്സാഹിപ്പിച്ചു . പിന്നെയും അവള് കുറെ നേരം സംസാരിച്ചു . സ്വന്തം വിശേഷങ്ങൾ പറയുന്നതിനൊപ്പം എന്റെ വിശേഷങ്ങൾ കൂടി അവള് ചോദിച്ചറിഞ്ഞു . അങ്ങനെ ഞങ്ങൾക്കിടയിൽ ഇടക്കു നിന്നുപോയ സൗഹൃദം വീണ്ടും പൊട്ടിമുളച്ചു എന്ന് പറയാം .

പക്ഷെ സംഗീതക്ക് വേറെ പ്ലാനുകൾ ഉണ്ടായിരുന്നു . അത് പോകെ പോകെ ആണ് ഞാൻ അറിഞ്ഞത് . അവളും ശ്രീകാന്തും തമ്മിൽ വല്യ സ്വരച്ചേർച്ചയിൽ അല്ല എന്ന് ഞാൻ ഒന്ന് രണ്ടു ദിവസം കൊണ്ട് മനസിലാക്കി . അവര് തമ്മിൽ സംസാരമൊക്കെ കുറവാണു . പിന്നെ ഇടക്കിടെ ഒന്നും രണ്ടും പറഞ്ഞു രണ്ടാളും വഴക്കിടും .റൂമിൽ നിന്ന് സംഗീതയുടെ ശബ്ദം മാത്രമാണ് വെളിയിൽ കേൾക്കാറുള്ളത് . ശ്രീകാന്ത് അവളെ പ്രേത്യേകിച് എന്തേലും എതിർത്ത് പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *