ആദിത്യൻ കസേരയിൽ ഇരുന്ന് ഭക്ഷണത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “കൊള്ളാം”.
“നമ്മുടെ ഷെഫ് ഒരു അടിപൊളി പാചകക്കാരൻ ആണ്”, പ്രിയ പറഞ്ഞു.
ആദിത്യൻ മേശയിൽ പലതരത്തിൽ ഉള്ള മീനുകളും, കൊഞ്ചുകളും, ചെമ്മീനും കണ്ടു. പിന്നെ കോഴി വറുത്തതും, പോത്തിറച്ചിയും, ഒരു പാത്രത്തിൽ കുറച്ച് ബിസ്കറ്റുകളും, ബ്രെഡുകളും, പച്ചക്കറികളും, ഫ്രൂട്ട്സും അതിന്റെ കൂടെ പലതരത്തിൽ ഉള്ള സോസും, മയോണായിസും ഉണ്ടായിരുന്നു.
“ഇത് ഒരു പത്ത് പേർക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടല്ലോ”, ഒരു ചെമ്മെൻ എടുത്ത് കഴിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. “ഓഹ് ദൈവമേ, ഇത് ഉഗ്രൻ ആയിട്ട് ഉണ്ട്”.
“എനിക്ക് ചെമ്മീൻ അലർജി ആണ് ഇല്ലങ്കിൽ ഞാൻ ഇപ്പോൾ കഴിച്ചേനെ”, പ്രിയ കുറച്ച് മീനും സലാഡും ഒരു പാത്രത്തിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു. അവൾ അതിന്റെ മുകളിൽ കുറച്ച് സോസും മയോണായിസും ഇട്ട് ഒരു ഫോർക്കും എടുത്ത്കൊണ്ട് കസേരയിലേക്ക് കഴിക്കാൻ വേണ്ടി ചാരി ഇരുന്നു.
ആദിത്യൻ കസേര മേശയിലേക്ക് അടുപ്പിച്ച് ഇട്ടുകൊണ്ട് ഒരു ഫോർക്കും എടുത്ത് പത്രങ്ങളിൽ നിന്ന് കഴിക്കാൻ തുടങ്ങി. ഇത് ഒരു നല്ല തീൻമേശ പെരുമാറ്റം അല്ല എന്ന് അവന് അറിയാമായിരുന്നു പക്ഷെ അവൻ അപ്പോൾ അതൊന്നും ശ്രേധിച്ചില്ല.
ആദിത്യൻ കുറച്ച് നേരം ഓരോന്ന് വാരി കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ പ്രിയ അവനോട് അധികം കഴിക്കണ്ട എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് ട്രെയ്നറെ കാണാൻ ഉണ്ട് അതിന് ശേഷം സ്യൂട്ടിന് വേണ്ടി അളവുകൾ എടുക്കാൻ ഉണ്ട് എന്ന് ഓർമിപ്പിച്ചു. ആദിത്യൻ സങ്കട ഭാവത്തോടെ ഫോർക്ക് തിരിച്ച് മേശയിൽ വച്ചു. അവൻ എന്തെങ്കിലും തിരിച്ച് പറയുന്നതിന് മുൻപേ ചൈത്ര അവിടേക്ക് വന്നു. ഒരു തടിച്ച് വയസ്സായ കർക്കശ മുഖഭാവത്തോടെ ഉള്ള ഒരു സ്ത്രീ.
“താങ്കൾ ആയിരിക്കും ആദിത്യൻ”, അവർ അവനെ ഒരു മാംസ പിണ്ഡം കണക്കെ മുകളിലേക്കും താഴേക്കും നോക്കി. “ഹ്മ്മ്”.
“നിങ്ങൾ ചൈത്ര ആയിരിക്കും അല്ലെ?”, ആദിത്യൻ ചോദിച്ചു.
“ഞാൻ പിന്നെ വേറെ ആരാവാനാ?”, അവനെ ഒരു പൊട്ടനെ എന്ന പോലെ അവൾ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “എഴുന്നേൽക്ക്”.
ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ആശ്ചര്യഭാവം ഉണ്ടായിരുന്നു. അവൻ എഴുന്നേറ്റ് കസേരയിൽ നിന്ന് കുറച്ച് മുൻപിലേക്ക് നീങ്ങി നിന്നു.
“കൈകൾ പൊക്കി കാലുകൾ അകത്തി നിക്ക്”, ആദിത്യൻ അവൾ ആജ്ഞാപിച്ചത് പോലെ നിന്നു.
“ഹമ്മ് . . . ഇയാളുടെ ശരീരം ശെരിയാക്കാൻ ഉണ്ട്, പ്രിയ”, ചൈത്ര മുരണ്ട്‍ കൊണ്ട് പറഞ്ഞു.
“ഞങ്ങൾ ഇതിന് ശേഷം ജൂഡിനെ കാണാൻ പോവുകയാണ്”, പ്രിയ പറഞ്ഞു.
“പെട്ടെന്ന് വേണം”, ചൈത്ര പറഞ്ഞു. അവൾ പോക്കറ്റിൽ നിന്ന് ഒരു ടേപ്പ് എടുത്ത് ആദിത്യന്റെ ശരീരത്തിൽ കുത്തിയും തോണ്ടിയും അളവുകൾ എടുക്കാൻ തുടങ്ങി. അവൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ച് വേഗം തിരിയുകയോ കൈകൾ പോക്കുകയാ ചെയാത്തപോൾ അവൾ നെടുവീർപ്പെട്ട് ശബ്ദം ഉണ്ടാക്കി കോണ്ട് ഇരുന്നു.